Categories
Kasaragod Latest news main-slider top news

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.സംസ്കാരം നാളെ വൈകീട്ട് 5 മണിക്ക് ശാന്തി കവാടത്തില്‍ നടക്കും. നാളെ രാവിലെ 11 മണിക്ക് എകെജി സെന്ററിലും 2 മണിക്ക് സിഐടിയു ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ട്രേഡ് യൂണിയൻ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായത്. 1979ല്‍ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു.
1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.

കയര്‍ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകം. 1954-ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയരംഗത്തെത്തുന്നത്. വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനര്‍ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടി അതു വേണ്ടെന്നുവെച്ചു. കയര്‍ മേഖലയിലെ ചൂഷണത്തിനെതിരായിഅദ്ദേഹം സമരങ്ങള്‍ നയിച്ചു. 2016-21 കാലത്ത് കയര്‍ അപക്സ് ബോഡി അദ്ധ്യക്ഷനായിരുന്നു.

1937 ഏപ്രില്‍ 22ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായാണ് ജനിച്ചത്. ലൈലയാണ് ഭാര്യ. ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍ എന്നിവര്‍ മക്കളാണ്.

Categories
Kasaragod Latest news main-slider top news

മാധ്യമ വേട്ടയ്ക്കെതിരെ.. ഡി.വൈ.എഫ്.ഐ പ്രതിഷേധ സദസ്സ് നടത്തി

മാധ്യമ വേട്ടയ്ക്കെതിരെ..
ഡി.വൈ.എഫ്.ഐ
പ്രതിഷേധ സദസ്സ് നടത്തി

കാഞ്ഞങ്ങാട്:-ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ കേന്ദ്ര ഗവണ്മെന്റിന്റെ അപ്രാഖ്യപിത അടിയന്തരാവസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു .പരിപാടി പ്രശസ്‌ത സാഹിത്യ നിരൂപകൻ ഇ പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അഡ്വ:ഷാലു മാത്യുഅധ്യക്ഷത വഹിച്ചു. കെ. സബീഷ്, എ. വി ശിവപ്രസാദ്, വി. ഗിനീഷ്, പ്രവിഷ പ്രമോദ്, വി. പി. അമ്പിളി, വിപിൻ ബല്ലത്ത് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider top news

വികസന വിഷയങ്ങൾക്ക് പരിഹാര നടപടികളുമായി മേഖലാതല അവലോകന യോഗങ്ങൾ പൂർത്തിയായി

വികസന വിഷയങ്ങൾ താഴെ തട്ടിലേക്ക് ഇറങ്ങി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾ പൂർത്തിയായി. നാല് മേഖലകളിൽ അവസാനത്തേതായ കോഴിക്കോട് മേഖലാതല അവലോകന യോഗം
വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ നടന്നു.
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് സമയബന്ധിത നിർവഹണം ഉറപ്പാക്കുന്നതിനാണ് അവലോകന യോഗം.
മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി. പ്രസാദ്, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ.എൻ ബാലഗോപാൽ, എം.ബി രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, പ്രിൻസിപ്പൽ ഡയറക്ടർമാർ, സെക്രട്ടറിമാർ, നാലു ജില്ലകളിലെ ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്തകേരളം, ഹരിതകേരളം മിഷൻ, ദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജൽജീവൻ മിഷൻ, ആർദ്രം മിഷൻ, ഇൻറർനാഷനൽ റിസർച്ച് സെൻറർ ഫോർ ആയുർവേദ, കോവളം-ബേക്കൽ ഉൾനാടൻ നാവിഗേഷൻ, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ഇവയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പരിഹാര മാർഗങ്ങൾ നിർദേശിച്ചു. വിവിധ വകുപ്പ് മേധാവികളാണ് വിഷയം അവതരിപ്പിച്ചു സംസാരിച്ചത്.
രാവിലെ 9.30 മുതൽ ഉച്ച വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടത്തി.ഉച്ചക്ക് ശേഷം പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ അവലോകനം ചെയ്തു. അവലോകന യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലി.
ഒരു പുതിയ രീതിയിൽ ഉള്ള ഭരണ രീതിശാസ്ത്രം പ്രായോഗികമായി അവതരിപ്പിക്കുകയാണ് മേഖലാതല അവലോകന യോഗങ്ങളിലൂടെ ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു, പറഞ്ഞു. വിഷയങ്ങൾ തിരുവനന്തപുരത്തേക്കും കേന്ദ്രീകൃതമായ സംവിധാനത്തിലേക്കും വരുന്നതിന് പകരം മേഖലകളാക്കി തിരിച്ച് അതാത് മേഖലകളിൽ പോയി പരിശോധിക്കുകയും അതിന് വേണ്ട പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന നൂതനമായ സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാല് ജില്ലകളിലെ വിവിധ പദ്ധതികളുടെ ജില്ലകളിലെ പദ്ധതികളുടെ പുരോഗതിയും പരിഹാരം കാണേണ്ട വിഷയങ്ങളും ജില്ലാ കളക്ടർമാരായ എ ഗീത (കോഴിക്കോട്), എസ് ചന്ദ്രശേഖർ (കണ്ണൂർ), ഡോ. രേണുരാജ് (വയനാട്), കെ ഇമ്പശേഖർ (കാസർകോട്) എന്നിവർ അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിർമ്മാർജനം, മാലിന്യമുക്ത നവകേരളം, ഹരിത കേരളം മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി അവതരണം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിച്ചു. വിദ്യാ കിരണം പദ്ധതി പുരോഗതി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ലൈഫ് മിഷൻ പദ്ധതി അവതരണം നടത്തി. ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗ് ജലജീവൻ മിഷൻ പദ്ധതി അവതരിപ്പിച്ചു. മലയോര ഹൈവേ തീരദേശ ഹൈവേ പദ്ധതികളുടെ പുരോഗതി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി സെപ്റ്റംബർ 26ന് തിരുവനന്തപുരം ജില്ലയിലായിരുന്നു ആദ്യ അവലോകന യോഗം. സെപ്റ്റംബർ 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂരിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളത്തും നടത്തി.

Categories
Kasaragod Latest news main-slider top news

കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചു; വിവിധ പരിശോധനകള്‍ക്ക് സൗകര്യം

കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചു; വിവിധ പരിശോധനകള്‍ക്ക് സൗകര്യം
ആശുപത്രിയിലെ ലാബില്‍ ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചു.രോഗികള്‍ക്ക് തൈറോയിഡ് ഹോര്‍മോണുകളായ ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്, വിറ്റാമിൻ ഡി എന്നീ പരിശോധനകള്‍ ഇതിലൂടെ മിതമായ നിരക്കില്‍ ചെയ്യാനാവും.
രോഗികള്‍ക്ക് തൈറോയിഡ് ഹോര്‍മോണുകളായ ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്, വിറ്റാമിൻ ഡി എന്നീ പരിശോധനകള്‍ ഇതിലൂടെ മിതമായ നിരക്കില്‍ ചെയ്യാനാവും.

ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രം കേരള മെഡികല്‍ സര്‍വീസ് കോര്‍പറേഷൻ (KMSC Ltd) വഴിയാണ്‌ സര്‍കാര്‍ കഴിഞ്ഞ മാസം അനുവദിച്ചത്. തുടര്‍ന്ന് ബുധനാഴ്ച കംപനി അധികൃതര്‍ എത്തി സ്ഥാപിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയുമായിരുന്നു.വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി യന്ത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ പരിശോധനകള്‍ക്കുള്ള നിരക്ക് ഇങ്ങനെയാണ്: ഫ്രീ ടി 3 -150 രൂപ, ഫ്രീ ടി 4 – 150, ടി എസ് എച് – 100, മൂന്ന് പരിശോധനകളും കൂടി (ഫ്രീ ടി 3, ഫ്രീ ടി 4, ടി എസ് എച്) – 300, വിറ്റാമിൻ ഡി – 600.

Categories
Kasaragod Latest news main-slider top news

ബി.എം.എസ്സിനു ഒരു പൊൻ തൂവൽ കൂടി അശാസ്ത്രിയമായ ട്രാഫിക്ക് പരിഷ്ക്കാരത്തിന്റെ പേരിൽകാഞ്ഞങ്ങാട്ടെ ഓട്ടോ റിക്ഷ തൊഴിലാളികൾ ദുരിതമനുഭവിക്കുന്നതിന് തൽക്കാലി ക ശമനം

ബി.എം.എസ്സിനു ഒരു പൊൻ തൂവൽ കൂടി
അശാസ്ത്രിയമായ ട്രാഫിക്ക് പരിഷ്ക്കാരത്തിന്റെ പേരിൽകാഞ്ഞങ്ങാട്ടെ ഓട്ടോ റിക്ഷ തൊഴിലാളികൾ ദുരിതമനുഭവിക്കുന്നതിന് തൽക്കാലി ക ശമനം ! തൊഴിലാളികളുടെ നിരന്തര ആവശ്യമായിരുന്നു കാഞ്ഞങ്ങാട് ബസ്റ്റാന്റിനടത്തു ഒരു യു ടേൺ അനുവദിക്കുക എന്നത് ഓട്ടോ റിക്ഷകൾ ഉൾപ്പെടെ ചെറു വാഹനങ്ങൾ ബസ്റ്റാന്റിന് മറുവശം പോകണമെങ്കിൽ ഒരു കിലോമീറ്റർ ചുറ്റി ടി.ബി.റോഡിനടുത്ത് ചെന്ന് തിരിയണം തൊഴിലാളികൾക്കും ഉപഭോക്താവിനും ഒരുപോലെ നഷ്ടം വരുന്ന ഈ അശാസ്ത്രിയ രീതിക്കെതിരെ നാളെ 6/10 നു വെള്ളിയാഴ്ച കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തിന് മുന്നിൽ ബി.എം എസ് . ഹോസ്ദുർഗ്ഗ് മേഖല ഓട്ടോ റിക്ഷ തൊഴിലാളികൾ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു അപകടം മണത്ത നഗര ചെയർ പേഴ്സൺ CITU ഓട്ടോ റിക്ഷ തൊഴിലാളികളെ കൂട്ട് പിടിച്ച് ധൃതി കാട്ടി ഇന്നലെ രാത്രി തന്നെ യൂ ടേൺ നിർമ്മിക്കുകയായിരുന്നു. ബി.എം.എസ്സിന്റെ പ്രക്ഷോഭസമരത്തിനുള്ള ആഹ്വാനം തൊഴിലാളികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത CITU വിനും ചെയർ പേഴ്സണിനും ഒരുപോലെ ആഘാതം ഏൽക്കുന്നത് കൊണ്ട് ഇത്ര ധൃതി പിടിച്ച് യു ടേൺ നിർമ്മിക്കാൻ അധികാരികൾ ഒരുങ്ങിയത്
ജയ് ബി.എം എസ്സ്

Categories
Kasaragod Latest news main-slider top news

കേരള മഹിള സമഖ്യ സൊസൈറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് കാസർഗോഡ് ജില്ലാ മുന്നേറ്റം” ശാക്തീകരണ പദ്ധതി കേരള സംസ്ഥാന സാക്ഷരതാ മിഷൻ കാഞ്ഞങ്ങാട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്നു.

കേരള മഹിള സമഖ്യ സൊസൈറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് കാസർഗോഡ് ജില്ലാ മുന്നേറ്റം” ശാക്തീകരണ പദ്ധതി കേരള സംസ്ഥാന സാക്ഷരതാ മിഷൻ കാഞ്ഞങ്ങാട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്നു.കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് സബ്ബ് കലക്ടർ സൂഫിയാൻ അഹമ്മദ് മുഖ്യാതിഥിയായി. മഹിള സമഖ്യ അസോസിയേറ്റ് ഡയറക്ടർ രമാദേവി എൽ, നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, ഹോസ്ദുർഗ് തഹസിൽദാർ ഉണ്ണികൃഷ്ണൻ, കാസർഗോഡ്ജെ എസ് ഡി ഡി ഒ ദിനേഷ് കുമാർ പി, പരപ്പ ബ്ലോക്ക് എ ടി ഡി ഒ മധുസൂദനൻ ,എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി.എൻ.ബാബു വിഷയാവതരണം നടത്തി. ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ അസീറ എൻ.പി സ്വാഗതവും, മഹിളാ സമഖ്യ ജില്ലാ റിസോഴ്സ് പേഴ്സൺ അനീസ എ നന്ദിയും പറഞ്ഞു.

Categories
Kerala Literature main-slider top news

ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ കലോത്സവം തുടങ്ങി.

ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ
സ്കൂൾ കലോത്സവം തുടങ്ങി.

കാഞ്ഞങ്ങാട്:-നിരവധി കലാപ്രതിഭകളെ സമ്മാനിച്ച ജില്ലയിലും സംസ്ഥാനത്തും അനേകം തവണ മിന്നും വിജയം നേടി കാഞ്ഞങ്ങാടിന്റെ അഭിമാനമായി മാറിയ ദുർഗ ഹയർ സെക്കൻ്ററി സ്കൂളിന്റെ ഇത്തവണത്തെ പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യപ്പെട്ടു.
സംഗീതം ,നൃത്തം,വിവിധ ഗ്രൂപ്പ് ഇനങ്ങൾഎന്നിവ എന്നിവ വേദികളിൽ രണ്ട് ദിവസങ്ങളിലായി എഴുപത് ഇനങ്ങളിൽ നടക്കുന്ന കലോത്സവം 275 യുവ പ്രതിഭകൾ അണിനിരക്കും .പ്രശസ്ത നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഡോ: .എൻ.വേണുനാഥൻ അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥിയും കർണാടക സംഗീതത്തിൽ ഒന്നാം റാങ്ക്ജേത്രിയുമായ അഭിസൂര്യാ സുരേഷ് മുഖ്യ അതിഥിയായി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.സുജാത, സീനിയർ അസിസ്റ്റൻ്റ് പി.സുമ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗീത.യു, സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര എന്നിവർ സംസാരിച്ചു

Categories
Kasaragod Latest news main-slider top news

വിവാഹ വാഗ്ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ, അറസ്റ്റ് ഉടൻ

വിവാഹ വാഗ്ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ, അറസ്റ്റ് ഉടൻ

കാഞ്ഞങ്ങാട്∙ വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീം (34) പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുംഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്.ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.

നേരത്തെ, താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ‘‘കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്’’ – ഷിയാസ് കരീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പരാമർശമുണ്ടായിരുന്നു

Categories
Kasaragod Latest news main-slider top news

സമരപ്രഖ്യാപനത്തോട് കൂടി കാഞ്ഞങ്ങാട് പട്ടണത്തിൽ യു ടേൺ നടപ്പിലാക്കി.

സമരപ്രഖ്യാപനത്തോട് കൂടി കാഞ്ഞങ്ങാട് പട്ടണത്തിൽ യു ടേൺ നടപ്പിലാക്കി.

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നോർത്ത് കോട്ടച്ചേരി ഭാഗത്തേക്ക് പോകാൻ നഗരം ചുറ്റേണ്ടി വരുന്ന ഓട്ടോക്കാരുടെ ദുരിതത്തിന് പരിഹാരമായി ഷാലിമാർ ഹോട്ടലിനും റിയൽ ഹൈപ്പർമാർക്കറ്റിനും സമീപത്തായി ഓട്ടോ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് മുറിച്ച് കടക്കാൻ യു ടേൺ നടപ്പാക്കി
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഒരിടത്ത് യു ടേൺ അനുവദിച്ചിരുന്നു. എന്നാൽ ഇത് സീബ്രാ ലൈനിൽ തന്നെയായത് വിവാദമായി. ഇതോടെ അടച്ചു. ഇതിനിടയിൽ ബി എം എസ്, ഐ എൻ ടി യു സി ഓട്ടോ തൊഴിലാളി യൂണിയനുകൾ വെള്ളിയാഴ്ച സമരം നടത്താൻ തീരുമാനിച്ചു മുൻപോട്ട് പോകെവേയാണ് നഗര സഭ ഇടപെട്ട് ദ്രുതഗതിയിൽ അൽപ്പം മാറ്റി യൂടേണും സിഗ്നൽ ബോഡുകളും സ്ഥാപിച്ചത്.

Categories
Kasaragod Latest news main-slider top news

ആസ്പിരേഷണൽ ബ്ലോക് സ് പ്രോഗ്രം (എ ബി പി ) പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത് തലപരിപാടി മൂപ്പിൽ അംഗനവാടിയിൽ നടന്നു.

ആസ്പിരേഷണൽ ബ്ലോക് സ് പ്രോഗ്രം (എ ബി പി ) പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത് തലപരിപാടി മൂപ്പിൽ അംഗനവാടിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭു പേഷ് അധ്യക്ഷതയും പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രിജ ഉൽഘാടനം ചെയ്യ്തു. പരിപാടിയിൽ ആശംസകകൾ അറിയിച്ച് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് ക്ഷോമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്ണൻ,വാർഡ് മെമ്പർമാരായ നിഷ അനന്തൻ,അഡ്വ: പി. ഷിജ, പഞ്ചായത്ത് അസൂത്രണ സമതി അംഗം T.V ജയചന്ദ്രൻ, പി.ബാലചന്ദ്രൻ ആനപ്പെട്ടി, വാർഡ് കൺവിനർ അനീഷ്കുമാർ, സി.കുഞ്ഞിരാമൻ മൂപ്പിൽ, കൃഷ്ണൻമൂപ്പിൽ, ഹസ്സൻ മൂപ്പിൽ ആശംസ അറിച്ച് സംസാരിച്ചു. ചടങ്ങിന് വനിത ശിശു വികസന ഓഫിസർ സ്വാഗതം പറഞ്ഞു. തുടർന്ന് വെള്ളരിക്കുണ്ട് മെഡിക്കൽ ഓഫിസർ ഷിനിൽ ക്യാമ്പിന് നേതൃത്വം നൽകി ന്യൂട്രിഷൻ ക്ലാസ് കവിത കൃഷ്ണൻ നൽകി, പരിപാടിയിൽ JHI രഞ്ജിത്ത് ആശാവർക്കർമാർ വിവിധ വാർഡുകളിലെ അംഗനവാടി വർക്കർ മാരും രക്ഷിതാക്കളും കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത ചടങ്ങിന് മൂപ്പിൽഅംഗനവാടി വർക്കർ ബിന്ദു. T.T. നന്ദി പറഞ്ഞു. തുടർന്ന് വിവിധ അംഗനവാടികളിൽ നിന്ന് എത്തിച്ച പോഷകാഹാര പ്രദർശനം നടന്നു

Back to Top