Categories
International Latest news main-slider top news

ചാനലിന് പിന്നാലെ സ്റ്റാറ്റസ് അലര്‍ട്ട്; വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍

ചാനല്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാനലിന്റെ സ്റ്റാറ്റസ് സംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും.

നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചാനല്‍ ഉള്ളടക്കം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച്‌ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് വിവരം നല്‍കുന്ന നോട്ടിഫിക്കേഷന്‍ ഫീച്ചറാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. അടുത്തിടെയാണ് ചാനല്‍ ഫീച്ചര്‍ ഇന്ത്യയില്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഇതിന് വലിയ സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍.

Categories
Kasaragod Latest news main-slider top news

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിങ്ങ് ഇൻസ്പെക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിങ്ങ് ഇൻസ്പെക്ടർ പിടിയിൽ

പയ്യന്നൂർ:നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. ബിൽഡിംഗ് പെർമ്മിഷൻ ആവശ്യവുമായി വന്ന വ്യക്തിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റുകയായിരുന്നു. നഗരസഭാ ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാൾ നഗരസഭാ കവാടത്തിനു പുറത്ത് റോഡിൽ നിർത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തു വച്ച് പണം കൈപ്പറ്റുകയുമായിരുന്നു.

വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 3 മാസം മുൻപാണ് ഈ ഉദ്യോഗസ്ഥൻ പയ്യന്നൂർ നഗരസഭയിലെത്തിയത്.

Categories
Kasaragod Latest news main-slider top news

പരപ്പ വില്ലേജിൽ ബിരിക്കുളത്ത് അപ്പാരൽ പാർക്ക് സ്ഥാപിക്കാൻ പദ്ധതിയുടെ ഡി പി ആർ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് എം ലക്ഷ്മി ജില്ലാ കളക്ടർ ഇമ്പാശേഖരന് സമർപ്പിച്ചു.

കാസർഗോഡ് ജില്ലയുടെ മലയോര മേഖലയിലെ പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരുടെ ദാരിദ്ര്യത്തിന്റെ തോത് കുറച്ചുകൊണ്ട് വരുന്നതിന് ലക്ഷ്യമിട്ട് വനിതാ മേഖലയിൽ അപ്പാരൽ പാർക്ക് എന്ന പദ്ധതി സ്ഥാപിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരപ്പ വില്ലേജിൽ ബിരിക്കുളത്ത് 50 സെന്റ് സ്ഥലത്തണ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഡി പി ആർ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് എം ലക്ഷ്മി ജില്ലാ കളക്ടർ ഇമ്പാശേഖരന് സമർപ്പിച്ചു. വികസന കാര്യാ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ രജനി കൃഷ്ണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പത്മാവതി കെ ഡി പി സ്പെഷ്യൽ ഓഫീസർ ശ്രീരാജ് മോഹൻ സമ്പന്ധിച്ചു

Categories
Kasaragod Latest news main-slider top news

ബാല മിത്ര – 2.0 രണ്ടാം ഘട്ടം കുഷ്ഠരോഗ നിർമ്മാർജ്ജന പ്രത്യേക പരിപാടി, കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി

ബാല മിത്ര – 2.0 രണ്ടാം ഘട്ടം
കുഷ്ഠരോഗ നിർമ്മാർജ്ജന
പ്രത്യേക പരിപാടി,
കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി.
കാഞ്ഞങ്ങാട്:- സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം വഴിനടപ്പാക്കുന്ന ബാല മിത്ര 2.0 പദ്ധതിയുടെ ഭാഗമായി, കുട്ടികളിൽ ഉണ്ടാവുന്നകുഷ്ഠരോഗം കണ്ടെത്താനുള്ള പ്രത്യേക പരിപാടിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി. നഗരസഭാ തല ഉദ്ഘാടനം ചെമ്മട്ടം വയൽ ബല്ല ഈസ്റ്റ് ഗവ:ഹയർസെക്കൻഡറിയിൽ നടന്നു
രണ്ടു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ ആണ് പദ്ധതി നടത്തുന്നത്. കുട്ടികളെ വീടുകളിൽ രക്ഷിതാക്കൾ ദേഹ പരിശോധന നടത്തുകയും, ,സ്പർശന ശേഷി കുറഞ്ഞ ചുവന്നു തടിച്ചതോ, നിറം മങ്ങിയതോ ആയ എന്തെങ്കിലും പാടുകൾ കണ്ടെത്തിയാൽ അത് സ്കൂൾ അധ്യാപകരെ അറിയിക്കുകയും,അധ്യാപകർ ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് കൃത്യമായി പരിശോധിച്ച്, വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി രോഗം നേരത്തെ സ്ഥിരീകരിച്ച്, ചികിത്സിച്ച് പൂർണമായും ഭേദമാക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് ഈയൊരു പദ്ധതിയിലൂടെ നടത്തുന്നത്. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും ഈ ഒരു പദ്ധതി നടത്തുകയാണ് രണ്ട് കുട്ടികൾ അടക്കം, ജില്ലയിൽ ഇരുപതോളം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈയൊരു പദ്ധതി അതീവ ശ്രദ്ധയോടെ നടപ്പിലാക്കുന്നത്.
സാമൂഹികാരോഗ്യകേന്ദ്രം പെരിയയുടെ അർബൻ വിഭാഗവുമായി ചേർന്ന് നടത്തുന്ന ഈ പ്രവർത്തനം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത അധ്യക്ഷത വഹിച്ചു
പെരിയ സി എച്ച് സി, എം ഒ ഡോ: ഡി. ജി.രമേഷ് ബോധവൽക്കരണ ക്ലാസ് നടത്തി. കൗൺസിലർമാരായ കെ.വി.സുശീല, ടി.വി.സുജിത്ത് കുമാർ, പ്രിൻസിപ്പാൾ സി.വി.അരവിന്ദാക്ഷൻ, പ്രഥമ അധ്യാപിക ടി കെ റീന, ബാലമിത്ര ബല്ല സ്കൂൾ നോഡൽ ഓഫീസർ വി എൻ ധനു ജൻ, ഡോ. കെ. വി സജീവൻ, മുരളിധരൻ. പി, സിജോ എം ജോസ്, എന്നിവർ സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ കെ. ധർമ്മേന്ദൻ സ്വാഗതവും പി എച്ച് എൻ കെ. സൽമത്ത് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

മഞ്ചേരിയിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

മഞ്ചേരിയിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

മലപ്പുറം മഞ്ചേരി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്. മഞ്ചേരി ഗ്രീൻ വാലിയിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്. എൻഐഎ നേരത്തേ ഗ്രീൻ വാലി സീൽ ചെയ്തിരുന്നു.ട്രസ്റ്റിനു മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.
മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്‌ദുൽ ജലീൽ, കാരാപറമ്പ് സ്വദേശി ഹംസ, അരീക്കോട് സ്വദേശി നൂറുൽ അമീൻ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്.

പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന നടക്കുന്നത്. നേരത്തെ എൻ ഐ എ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ ലഭ്യമായിരുന്നു.

Categories
Kasaragod Latest news top news

ബി ജെ പി കാട്ടുകുളങ്ങര ബൂത്ത്‌ കമ്മിറ്റി ലഹരി ബോധവൽക്കരണ ക്ലാസ്സും, അനുമോദന യോഗവും സംഘടിപ്പിച്ചു

ഭാരതീയ ജനതാ പാർട്ടി കാട്ടുകുളങ്ങര ബൂത്ത്‌ കമ്മിറ്റി സനാതന ധർമ്മത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും, ബാല്യവും എന്നി വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സും, എസ് എസ് എൽ സി, പ്ലസ് ടു , വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദന സദസ്സും കാട്ടുകുളങ്ങര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സൗത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് രാജീവൻ പളളക്ക് അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സമിതി അംഗം അഡ്വ: കേശവൻ മുഖ്യപ്രഭാഷണം നടത്തി. എസ് സി മോർച്ച ജില്ലാ പ്രസിഡണ്ട് ഗോപാലൻ എം കല്യാൺ റോഡ്, മണ്ഡലം സെക്രട്ടറി പത്മനാഭൻ പി, ബി ജെ പി പഞ്ചായത്ത് സെക്രട്ടറി പ്രസാദ് പി പുതിയ കണ്ടം, പഞ്ചായത്ത് വാർഡ് അംഗം ശ്രീദേവി രാംനഗർ, ബി ജെ പി അജാനൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് പ്രകാശൻ എക്കാൽ, ബിഎംഎസ് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ഗീരിഷ്താനത്തിങ്കൽ, ശിവശക്തി ബാലഗോകുലം കാട്ടുകുളങ്ങര യൂണിറ്റ് പ്രസിഡണ്ട് ശ്രീകാന്ത്, കാട്ടുകുളങ്ങര ശാഖാ കാര്യവാഹ് ധനേഷ്, ബിഎംഎസ് കാട്ടുകുളങ്ങര യുണിറ്റ് സെക്രട്ടറി ബാബു കപ്പണക്കാൽ, ഹിന്ദു ഐക്യവേദി അജാനൂർ പഞ്ചായത്ത് അംഗം ശശി തായങ്കട എന്നിവർ പ്രസംഗിച്ചു. ബൂത്ത് സെക്രട്ടറി സൗരവ് സ്വാഗതസം കാട്ടുകുളങ്ങര ബൂത്ത്ജോ.. സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Categories
Kerala main-slider top news

ആട് ഗ്രാമമാകാൻ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്.

ആട് ഗ്രാമമാകാൻ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്.

എണ്ണപ്പാറ:നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽ പ്പെടുത്തി സെന്റർ ഫോർ റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കുന്ന പദ്ധതിയിലാണ് ആ ദിവാസി കുടുംബങ്ങൾക്ക് ആടുകളെ നൽകുന്നത്. പദ്ധതി ഗുണഭോക്താക്കളായ 500 കുടുംബങ്ങളിൽ 249 പേർക്കാണ് 2 പെണ്ണാടുകൾ വീതമുള്ള യൂണിറ്റുകൾ നൽകുന്നത്. 2 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന ആട് വളർത്തൽ പദ്ധതിക്ക് പുറമെ 194 കുടുംബങ്ങൾക്ക് 10 കോളനികൾ വീതമുള്ള ചെറുതേനീച്ച വളർത്തൽ പദ്ധതിയും നടപ്പിലാക്കും. സർക്കാരി ഊരിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട ആട് വിതരണ പദ്ധതി ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ രാജീവൻ ചീരോൽ അദ്ധ്യക്ഷത വഹിച്ച. സി.ആർ.ഡി പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി, പ്രൊജക്ട് മാനേജർ ജോസഫ് കെ.എഫ്, പി.ടി.ഡി.സി പ്രസിഡണ്ട് രമേശൻ മലയാറ്റുകര, വിമല വി.പി, എന്നിവർ സംസാരിച്ചു. പി.ടി.ഡി.സി സെക്രട്ടറി എൻ പത്മനാഭൻ സ്വാഗതവും വി പി സി സെക്രട്ടറി സവിത നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

ദേശീയ കർമ്മശ്രേഷ്o പുരസ്കാരം സലിംസന്ദേശം ചൗക്കിഏറ്റുവാങ്ങി

ദേശീയ കർമ്മശ്രേഷ്o പുരസ്കാരം സലിംസന്ദേശം ചൗക്കിഏറ്റുവാങ്ങി

പോണ്ടിച്ചേരി : ആൾ ഇന്ത്യ മലയാളി അസോസിയേഷനും
ഒരു തുള്ളികവിതൈ പുതുച്ചേരിയും കോഴിക്കോട് സദ്ഭാവന ബുക്സും സംയുക്തമായി പോണ്ടിച്ചേരിയിൽ സംഘടിപ്പിച്ച തൂവൽ 2023 സാഹിത്യ സംഗമത്തിൽ
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ സാമൂഹൃ സാംസ്കാരിക ജന സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജില്ലയുടെ ആര്യോഗ്യ സ്വതന്ത്ര്യത്തിനു വേണ്ടി യുള്ളപോരട്ടങ്ങൾക്കും എൻഡോൾ സൾഫാൻ മാരക കീടനാശിനി പ്രയോഗത്തിലൂടെ പീഢനം അനുഭവിക്കുന്നവരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുമാണ്
കാസർകോഡ് ജില്ലയിലെ സലിം സന്ദേശം ചൗക്കിക്ക് പോണ്ടിച്ചേരിയിൽ വെച്ച് നടന്ന ചടങ്ങിൽ പോണ്ടിച്ചേരി പൊതുമരാമത്ത് ഐ ടി ടൂറിസം വകുപ്പ് മന്ത്രി ലക്ഷ്മി നാരായണനിൽ നിന്നു കർമ്മ ശ്രേഷ്ഠ പുരസ്കാരം ഏറ്റു വാങ്ങിയത്. ഇതിനു പുറമെ ഈ വർഷം തന്നെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മറ്റു രണ്ടു അവാർഡുകൾ കൂടി സലീമിന് ലഭിച്ചിട്ടുണ്ട്. ചൗക്കി സന്ദേശം സംഘടനയുടെ സെക്രട്ടറിയാണ് സലീം.

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് നഗരസഭ അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് നഗരസഭ അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് നഗരസഭ അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു.
പടന്നക്കാട്, ആവിക്കര എന്നിവിടങ്ങളിലാണ് വെൽനസ് സെൻ്റർ അനുവദിച്ചത്. ആവിക്കരയിൽ നിർമ്മിച്ച അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പടന്നക്കാട് അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത ഉദ്ഘാടനം ചെയ്തു.
നിലവിൽ സർക്കാർ ആരോഗ്യ സബ് സെൻ്ററുകളൊന്നും ഇല്ലാത്ത പ്രദേശത്താണ് വെൽനസ് സെൻ്ററുകൾ ആരംഭിച്ചത്. ഇത് പ്രദേശവാസികൾക്ക് ആശ്വാസമാകും.
കുഞ്ഞിൻ്റെ ജനനം മുതൽ 16 വയസ്സ് വരെയുള്ള വിവിധ രോഗ പ്രതിരോധ വാക്സിനുകൾ, ഗർഭിണികൾക്കുള്ള ആരോഗ്യ പരിചരണങ്ങൾ, ജീവിത ശൈലി രോഗനിർണയങ്ങൾ, കൗമാരപരിചരണം, പ്രഥമ ശുശ്രൂഷ, മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യൽ, മരുന്നുവിതരണം, നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഉപയോഗിച്ച് നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെയാണ് അർബൻ ഹെൽത്ത് വെൽനസ് സെൻ്ററുകൾ സ്ഥാപിച്ചത്. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനവും ഇവിടെ ലഭിക്കും.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷൻമാരായ
കെ.വി സരസ്വതി,
പി. അഹമ്മദലി,
കെ. അനീശൻ,
കെ.പ്രഭാവതി, കൗൺസിലർമാരായ
എ.കെ ലക്ഷ്മി
കെ.കെ ജാഫർ
അനീസ, എച്ച്.ശിവദത്ത്, നജ്മ റാഫി, കെ.വി മായാകുമാരി, ഹസീന റസാഖ്, എം. ബാലകൃഷ്ണൻ, കെ.രവീന്ദ്രൻ,
കെ.വി സുശീല, ടി.വി സുജിത്ത്കുമാർ,
എൻ.ഇന്ദിര, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.കെ വൽസലൻ,
കെ.വി ശബരീശൻ ,
എൻ.വി ബാലൻ,
സ്റ്റീഫൻ ജോസഫ്, പ്രമോദ് കരുവളം,
പി.സി ഇസ്മായിൽ,
വെങ്കിടേഷ്, ആർദ്രം നോഡൽ ഓഫീസർ ഡോ. പി.വി അരുൺ , മെഡിക്കൽ ഓഫീസർ പുഞ്ചാവി
ഡോ. അശ്വേത കെ ശങ്കർ, അർബൻ ഹെൽത്ത് കോഡിനേറ്റർ
അലക്സ് ജോസ്, കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി
ഷൈൻ പി ജോസ് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

തൊഴിൽ ദിനങ്ങളും കൂലിയും വർധിപ്പിക്കുക എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

തൊഴിൽ ദിനങ്ങളും കൂലിയും വർധിപ്പിക്കുക
കാഞ്ഞങ്ങാട് (പി. പത്മിനി നഗർ) 2005 ൽ ഭരണഘടനാപരമായി കടുത്ത സമ്മർദ്ദത്തിനൊടുവിൽ കേന്ദ്ര സർക്കാർ പാസ്റ്റാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് 18 വയസ്റ്റ്രികയാണ്. ഇനിയും വൈകാതെ തൊഴിലുറപ്പ് കൂലിയും ദിനങ്ങളും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മേലാങ്കോട് പി.പത്മിനി നഗറിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സൂസൻ കോടി ഇൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗൗരി പനയാൽ പതാക ഉയർത്തി. പി.ദിവാകരൻ രക്ക് ത സാക്ഷി പ്രമേയവും പാറക്കോൽ രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഗൗരി പനയാൽ അധ്യക്ഷയായി. സംസ്ഥാന ജോയിന്റ സെക്രട്ടറി എൻ. ചന്ദ്രൻ. സംസ്ഥാനക്കമ്മറ്റിയംഗം എം.രാജൻ. മുൻ സംസ്ഥാന സെക്രട്ടറി എം.പി. ബാലകൃഷ്ണൻ. മുൻ എം.പി.പി. കരുണാകരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ പൊതുസമ്മേളനം നടക്കും ‘

Back to Top