Categories
Kasaragod Latest news main-slider

പള്ളിക്കര കൃഷിഭവനിൽ പച്ചക്കറി തെെകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്ന് പച്ചക്കറി കൃഷി വികസന പദ്ധതി 2023 പ്രകാരം അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് മുളക്, തക്കാളി ,വഴുതന തുടങ്ങിയ പച്ചക്കറിതൈകൾ ചുരുങ്ങിയത് 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ15.09.23 മുമ്പ് അപേക്ഷ നൽകേണ്ടതാണ്

അപേക്ഷ ഫോറംകൃഷിഭവനിൽ ലഭ്യമാണ് അപേക്ഷയോടപ്പം 23 – 24 വർഷത്തെ നികുതി രശീതി ഹാജരാക്കണം

അത്യുൽപാദന ശേഷിയുള്ള സപ്പോട്ട ഗ്രാഫ്റ്റ് തൈകൾ 75% സബ്സിഡിയിൽ വിതരണം ചെയ്യുന്നു ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ നിന്ന് തൈകൾ കൈപറ്റണമെന്ന് അറിയിക്കുന്നു

Categories
Kasaragod Latest news main-slider top news

കാനറാ ബാങ്ക് ജ്യുവൽ അപ്രൈയ്‌സ്ർസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു

കാനറാ ബാങ്ക് ജ്യുവൽ അപ്രൈയ്‌സ്ർസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷനും കുടുംബ സംഗമവും ഹോസ്ദുർഗ് കാർഷിക വികസന ബാങ്ക് ഹാളിൽ നടന്നു. CBJAA ജില്ലാ സെക്രട്ടറി സ: രാജേഷ് ടി വി സ്വാഗതം പറഞ്ഞു.
സ: രാജീവൻ ഇ കെ,CBJAA കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു.

CBJAA സംസ്ഥാന സെക്രട്ടറി സ: എ. വി ജയപ്രകാശ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സ:ആനന്ദ് എം കെ മുഖ്യപ്രഭാഷണം നടത്തി കനറാ ബാങ്ക് ജുവൽ അപ്രൈസേർസ് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ.എൻ. അതിരഥൻ റിപ്പോർട്ട് അവതരിച്ചു ,എ കെ ബി ഇ എഫ് ജില്ലാ വൈസ്സ് പ്രസിഡണ്ട് സുകുമാരൻ കെ ,കണ്ണൂർ ജില്ലാ സെക്രട്ടറി ജയരാജൻ, ജില്ലാ പ്രസിഡണ്ട് നിധിൻ കെ, സംസ്ഥാന കമ്മിറ്റി മെംബർ ദിനേശൻ ടി, മോഹനൻ (ബേങ്ക് ഓഫ് ബറോഡ ) സുരേഷ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ജയകുമാർ കെ എൻ (സൗത്തിന്ത്യൻ ബാങ്ക്) എന്നിവർ ആശംസ അർപ്പിക്കുകയും. പ്രജീഷ് കെ വി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.കുടുംബാംഗളുടെ വിവിധ കലാപരിപാടികൾ നടന്നു.

Categories
Kasaragod Latest news main-slider top news

ലിംഗസമത്വം ഉറപ്പാക്കുന്നതിന് ഏക സിവില്‍കോഡ് അനിവാര്യം: ഹമീദ് ചേന്ദമംഗലൂര്‍

ലിംഗസമത്വം ഉറപ്പാക്കുന്നതിന് ഏക സിവില്‍കോഡ് അനിവാര്യം: ഹമീദ് ചേന്ദമംഗലൂര്‍

കാഞ്ഞങ്ങാട്: ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് ഏക സിവില്‍കോഡ് അനിവാര്യമെന്ന് ഹമീദ് ചേന്ദമംഗലൂര്‍. ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിനിയമങ്ങളില്‍ സ്ത്രീ വിരുദ്ധതയുടെ അംശങ്ങളുണ്ട്. മതപ്രമാണങ്ങളുടെയോ വിശ്വാസപ്രമാണങ്ങളുടെയോ ഏകീകരണമല്ല ഏക സിവില്‍കോഡ്. പൗരത്വ നിയമങ്ങളുടെ ഏകീകരണമാണത്. അദ്ദേഹം വിശദീകരിച്ചു.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഏക സിവില്‍കോഡ് ആവശ്യമാണെന്ന് പി.ടി. ഖദീജ ടീച്ചര്‍ പറഞ്ഞു. പൗരോഹിത്യത്തിന്റെയും ആണധികാര കേന്ദ്രങ്ങളുടെയും അടിത്തറ ഇളകുമെന്നതാണ് ചില കേന്ദ്രങ്ങള്‍ ഇതിനെ എതിര്‍ക്കുന്നതിന് കാരണം. സ്വയം പരിഷ്‌കരണത്തിന് തയ്യാറാകാത്തവര്‍ മറ്റുള്ളവര്‍ കൊണ്ടുവരുമ്പോഴും എതിര്‍ക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. അവര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഏക സിവില്‍കോഡിനെ നേരത്തെ അനുകൂലിച്ചവരാണെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്‌കരണം ആവശ്യമാണ്. എല്ലാ മതങ്ങളിലെയും നല്ല അംശങ്ങള്‍ സ്വീകരിക്കണം. അദ്ദേഹം വ്യക്തമാക്കി. ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ പാലമംഗലം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സ്ഥാനീയ സമിതി സെക്രട്ടറി സുരാജ് സ്വാഗതം പറഞ്ഞു.

ഫോട്ടോ: ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകസിവില്‍കോഡ് സെമിനാറില്‍ ഹമീദ് ചേന്ദമംഗലൂര്‍ സംസാരിക്കുന്നു

Categories
Kasaragod Latest news main-slider top news

ബല്ലവില്ലേജിൽകാർഷിക മേഖലയിൽജലക്ഷാമം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ ഇടപെടൽ നടത്തുക കർഷക തൊഴിലാളി യൂണിയൻ

ബല്ലവില്ലേജിൽകാർഷിക മേഖലയിൽജലക്ഷാമം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ ഇടപെടൽ നടത്തുക
കർഷക തൊഴിലാളി യൂണിയൻ
കാഞ്ഞങ്ങാട്:-ബല്ലാ വില്ലേജിൽകാർഷിക മേഖലയിൽഅനുഭവപ്പെടുന്നജലക്ഷാമം പരിഹരിക്കുന്നതിന്ശാസ്ത്രീയമായഇടപെടൽ നടത്തണമെന്നും,റീസർവ്വേയിലെ അപാകതകൾ പരിഹരിക്കണമെന്നും,ബേക്കൽ കോട്ടപ്പുറംജലപാതയുടെ പണി ഉടൻ ആരംഭിക്കണമെന്നുംകേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ(കെ എസ് കെ ടി യു) ബല്ലവില്ലേജ് സമ്മേളനം അധികാരികളോട്ആവശ്യപ്പെട്ടു.സി ജാനകികുട്ടിനഗർഅതിയാമ്പൂര് വായനശാലൽനടന്ന സമ്മേളനംയൂണിയൻജില്ലാ പ്രസിഡണ്ട് . വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡണ്ട് ബി. എം.കൃഷ്ണൻഅധ്യക്ഷത വഹിച്ചു..ഏരിയാസെക്രട്ടറി എ. ദാമോദരൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കമ ക്ഷൻ കൊളവയൽ, പി.സി.ഗിരിജ, സിപിഎംഏരിയാ കമ്മിറ്റി അംഗം എം.രാഘവൻ,ലോക്കൽ സെക്രട്ടറിസേതു കുന്നുമ്മൽ,എം രാമൻ,പ്രജീഷ് അതിയാമ്പൂർഎന്നിവർ സംസാരിച്ചു.വില്ലേജ് സെക്രട്ടറിരാജൻ അത്തിക്കോത്ത്റിപ്പോർട്ടും, സെക്രട്ടറിഎം ലീല രക്തസാക്ഷി പ്രമേയവും, പി.മനോജ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു
സംഘാടക സമിതി ചെയർമാൻഎ കെ ആൽബർട്ട് സ്വാഗതവുംപി പുഷ്പനന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ബി എം കൃഷ്ണൻ(പ്രസിഡണ്ട്)
എം.ലീല(വൈസ് പ്രസിഡണ്ട്.)
രാജൻ അത്തിക്കോത്ത്(സെക്രട്ടറി)
ബല്ല ബാബു( ജോ:സെക്രട്ടറി)

Categories
Kasaragod Latest news main-slider top news

സൈലേർസ് ക്ലബ്ബ് വനിതകൾക്ക്സൗജന്യ നെറ്റിപ്പട്ട നിർമ്മാണപരിശീലനം തുടങ്ങി

സൈലേർസ് ക്ലബ്ബ്
വനിതകൾക്ക്സൗജന്യ നെറ്റിപ്പട്ട നിർമ്മാണപരിശീലനം തുടങ്ങി
കാഞ്ഞങ്ങാട്:-കാഞ്ഞ ങ്ങാട് ഭാഗത്തുള്ള കപ്പൽജീവനക്കാരുടെ സംഘടനയായ സൈലേ ർസ് ക്ലബ്ബ് കാഞ്ഞങ്ങാടും വനിതാ കമ്മിറ്റിയും ചേർ ന്ന് വനിതകൾക്ക് 3 ദിവസങ്ങളിലായിസൗജന്യനെറ്റിപ്പട്ട നിർമ്മാണ പരിശീലനം തുടങ്ങി.ഇന്ത്യക്ക് അകത്തും പുറത്തും വൻ പ്രചാരവുംനിർമ്മാണ ഭംഗിയുംതൊഴിൽ സാധ്യതയുംവരുമാനമുണ്ടാക്കാൻ കഴിയുന്നതുമായ സംരംഭമായ നെറ്റിപ്പട്ട നിർമ്മാണത്തിൽനിരവധി ആളുകൾ പങ്കെടുത്തു.
മേലാംങ്കോട് എസ് എസ് മന്ദിരത്തിൽനടക്കുന്ന പരിശീലനംനഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് രൂപേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.നാഷണൽ യൂണിയൻ ഓഫ് സീഫാരർസ് ഓഫ് ഇന്ത്യയുടെ കാസർഗോഡ് ബ്രാഞ്ച് പ്രതിനിധി
പ്രജിത അനൂപ്, സൈലേ ർസ് ക്ലബ്ബ് സെക്രട്ടറി സി. പ്രസന്നകുമാർ, വിമൻസ് കമ്മിറ്റി കൺവീനർ നിധിന മനോജ്, സനില സുധീഷ് എന്നിവർസംസാരിച്ചു
നിഷിത സജിത്ത്,ലെജിന ജയചന്ദ്രൻ,വിനീത സുകുമാരൻ,രാഖി രാജേഷ്,ഷൈലജവിനോദ്എന്നിവർ ചേർന്നാണ് പരിശീലനം നൽകുന്നത്

Categories
Kasaragod Latest news main-slider top news

രുചിയുടെ വിസ്മയങ്ങൾ തീർത്ത്.സീനിയർ ചേംമ്പർകുടുംബ സംഗമം

രുചിയുടെ വിസ്മയങ്ങൾ തീർത്ത്.സീനിയർ ചേംമ്പർകുടുംബ സംഗമം
കാഞ്ഞങ്ങാട്:-അച്ചാർ,പുളിയിഞ്ചി,പച്ചടി,കരിമീൻ,ചിക്കൻ,ബീഫ്തുടങ്ങിയ വിവിധ കറികളും,ചോറ് പായസം എന്നിവസ്വന്തമായി തയ്യാറാക്കിരുചിയുടെ വിസ്മയങ്ങൾ തീർത്ത്സീനിയർ ചേമ്പർസ്നേഹസംഗമംനടത്തി.നീലേശ്വരം ചോയംകോട്കുവാറ്റിൽചേമ്പർ അംഗംശ്യാം പ്രസാദിന്റെ വീട്ടിലാണ് സംഗമം നടത്തിയത്.
സ്ത്രീകളും കുട്ടികളും അടക്കം 35 കുടുംബങ്ങൾസംഗമത്തിൽ പങ്കാളികളായി.ചെമ്പർ പ്രസിഡൻറ് ടൈറ്റസ് തോമസ്.സംഗമം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് മാരായ എൻ.ആർ .പ്രശാന്ത്,എൻ അനിൽകുമാർ,ശ്യാം പ്രസാദ്സംസാരിച്ചു.
കസേരക്കളി ,സ്പൂൺ റൈസ്,ബലൂൺ പൊട്ടിക്കൽതുടങ്ങിയ വിവിധ മത്സരങ്ങളും,പാട്ട്,ഡാൻസ്തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

Categories
Kasaragod Latest news main-slider top news

നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവ്-ഒക്ടോബര്‍ 10 മുതല്‍ 21 വരെ (നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അപേക്ഷിക്കാം.

നോര്‍ക്ക –
യു കെ റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവ് (നഴ്സുമാര്‍ക്ക് എല്ലാ ദിവസവും അഭിമുഖങ്ങള്‍ക്ക് അവസരം)
നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവ്-ഒക്ടോബര്‍ 10 മുതല്‍ 21 വരെ
(നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അപേക്ഷിക്കാം.

യു.കെ യിലെ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരമൊരുക്കി സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സുമാര്‍ക്ക് എല്ലാ ദിവസവും യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി (വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളുമായി) അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. ഇതോടൊപ്പം 2023 ഒക്ടോബറില്‍ കൊച്ചിയിലും (10, 11, 13, 14, 20, 21 ) മംഗളൂരുവിലുമായി ( 17, 18) നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലേയ്ക്കും നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

നഴ്സിങിനു പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) ഒക്ടോബറില്‍ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും. ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാരുടെ (ODP) അഭിമുഖം ഒക്ടാബര്‍ 14 ന് കൊച്ചിയിലാണ്.

നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ്, എമര്‍ജന്‍സി തസ്തികകളിലേക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർ

അനസ്തേഷ്യ ടെക്നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കില്‍ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്മെൻറ് ടെക്നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ OET/IELTS യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

പി ആർ ഒ

Categories
Kasaragod Latest news main-slider top news

മഹിള അസോസിയേഷൻ ബല്ലാ വില്ലേജ് കാൽനടജാഥ

മഹിള അസോസിയേഷൻ
ബല്ലാ വില്ലേജ് കാൽനടജാഥ
കാഞ്ഞങ്ങാട്:-മോദി സർക്കാർ സ്ത്രിവിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തിജനാധിപത്യ മഹിള അസോസിയേഷൻഅഖിലേന്ത്യാ കമ്മിറ്റിഒൿടോബർ 5 ന് നടത്തുന്നപാർലമെൻറ് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി ബല്ല വില്ലേജ് കമ്മിറ്റികാൽനട പ്രചരണ ജാഥ നടത്തി.കുന്നുമ്മൽ നിന്ന്ജില്ലാ :ജോ: സെക്രട്ടറിദേവി രവീന്ദ്രൻജാഥ ലീഡർകെ ഇന്ദിരക്ക്പതാക കൈമാറിഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ എം രാമൻ അധ്യക്ഷത വഹിച്ചു.അതിയാമ്പൂർ,ഉദയം കുന്ന്,നെല്ലിക്കാട്ട്, ബല്ലത്ത്,പൂടം കല്ലടുക്കംഎന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷംഅത്തിക്കോത്ത് സമാപിച്ചു.
സമാപന പൊതുയോഗംഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് ഉദ്ഘാടനം ചെയ്തു.
ജാഥ മാനേജർ കെ.ലത,എം ലക്ഷ്മി,വി വി പ്രസന്നകുമാരി,രേണുക ദേവി തങ്കച്ചിഎന്നിവർ സംസാരിച്ചു

Categories
Kasaragod Latest news main-slider top news

14കാരനെ കൊന്നത് ആസൂത്രിതമായി; പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം, പ്രതി വലയില്‍?

14കാരനെ കൊന്നത് ആസൂത്രിതമായി; പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം, പ്രതി വലയില്‍?

പൂവച്ചല്‍ പുളിങ്കോട് 14കാരനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം ചുമത്തി.മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് കാട്ടാക്കട ഡിവൈഎസ്പി എന്‍ ഷിബു മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യത്തില്‍ നിന്ന് അസ്വാഭാവികത സംശയം തോന്നുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് കുട്ടിയുമായി മുന്‍ വൈരാഗ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതി പൊലീസ് വലയിലാട്ടുണ്ടെന്നാണ് സൂചന.

പ്രതി പൂവച്ചല്‍ സ്വദേശിയും നാലാഞ്ചിറയില്‍ താമസക്കാരനുമായ പ്രിയരഞ്ജനെതിരെ കഴിഞ്ഞദിവസം മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരുന്നത്. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ ആദി ശേഖര്‍(15)ഷീബയുടെയും മകന്‍ ആദി ശേഖര്‍(15) ആണ് കാറിടിച്ച്‌ മരിച്ചത്. ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ കാറോടിച്ച്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വംകാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും കുടുംബം പരാതി നല്‍കുകയുമായിരുന്നു.

പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്നബന്ധു കൂടിയാണ്. നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിശേഖര്‍ ഇതിനെതിരേ പ്രതികരിച്ചതാണ് വഴക്കിനും പ്രതികാരത്തിനും കാരണമായതെന്നാണ് ആരോപണം. ദുബൈയില്‍ ടാറ്റൂ സെന്റര്‍ നടത്തുന്നയാളാണ് പ്രതി.

Categories
Kasaragod Latest news main-slider top news

ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകളിൽ വിജിലൻസ് പരിശോധന

ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകളിൽ വിജിലൻസ് പരിശോധന

കാസർഗോഡ് ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകള്‍, പി.എസ്.സി, എൻട്രൻസ് കോചിംഗ് സെന്ററുകള്‍ തുടങ്ങിയിടങ്ങളില്‍ സര്‍ക്കാര്‍ എയിഡഡ് മേഖലയിലെ അധ്യാപകരും മറ്റിതര വകുപ്പുകളിലെ ജീവനക്കാരും ക്ലാസെടുക്കുന്നുണ്ടെന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് വിജിലൻസ് DYSP വി.കെ വിശ്വംഭരൻ്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വിവിധ സെന്ററുകളില്‍ സ്കൂള്‍ അധ്യാപകരും മറ്റ് ജീവനക്കാരും ഇടവേളകളില്‍ ക്ലാസുകള്‍ എടുക്കുന്നതായി വ്യക്തമായിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയുടെ വിശദമായ റിപ്പോർട്ട്‌ വിജിലൻസ് ഡയറക്ടര്‍ക്ക് നല്‍കും. വരും ദിവസങ്ങളിലും പരിശോധന തുടരും. വിജിലൻസ് സംഘത്തില്‍ സബ് ഇൻസ്പെക്ടര്‍മാരായ വി.എം മധുസൂദനൻ, പി.വി സതീശൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍മാരായ വി.ടി സുഭാഷ് ചന്ദ്രൻ, പ്രിയാ നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ രഞ്ജിത് കുമാര്‍, കെ.ബി ബിജു കൃഷ്ണൻ എന്നിവരും, പെരിയ സി.ഐ പ്രമോദ് കുമാറും പരിശോധനയിൽ ഉണ്ടായിരുന്നു.

Back to Top