Categories
Kasaragod Latest news main-slider top news

പൂരക്കളി ആചാര്യനും സംസ്ഥാന ഗുരു പൂജഅവാർഡ് ജേതാവുമായ ഇടയിൽ വീട്ടിൽ ചെറുകുഞ്ഞി കാരണവർ അന്തരിച്ചു

ചെറുവത്തൂർ :പൂരക്കളി ആചാര്യനും സംസ്ഥാന ഗുരു പൂജഅവാർഡ് ജേതാവുമായ ഇടയിൽ വീട്ടിൽ ചെറുകുഞ്ഞി കാരണവർ അന്തരിച്ചു
ഭാര്യ നാരായണി, മക്കൾ :സതീശൻ, നന്ദിനി, സാവിത്രി, മരുമക്കൾ :രാമൻ, സുന

Categories
Kasaragod Latest news main-slider top news

അധ്യാപക ദിനം വിലാസിനി ടീച്ചറെ ആദരിച്ച്കാഞ്ഞങ്ങാട്

അധ്യാപക ദിനം
വിലാസിനി ടീച്ചറെ ആദരിച്ച്കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്
കാഞ്ഞങ്ങാട്:-ലോക അധ്യാപക ദിനത്തിന്റെ ഭാഗമായിമുതിർന്ന അധ്യാപികവിലാസിനി ടീച്ചറെആദരിച്ച് കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്.വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർവി സജിത്ത്ഷാൾ അണിയിച്ച്പുസ്തകങ്ങൾ സ്നേഹസമ്മാനമായി നൽകി ആദരിച്ചു.
1961 മുതൽ1997 വരെകാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിൽഹിന്ദി അധ്യാപിക ആയിരുന്നു വിലാസിനി ടീച്ചർ.1976 മുതൽകാഞ്ഞങ്ങാട് നെല്ലിക്കാട്.സ്ഥിര താമസമായി.അധ്യാപകനായഅന്തരിച്ച ആർ മാധവൻന്റെപത്നി ആണ് വിലാസിനി ടീച്ചർ.നിരവധി ശിഷ്യന്മാരുള്ളടീച്ചർകുടുംബത്തോടൊപ്പംനെല്ലിക്കാട്ട് വീട്ടിൽ വിശ്രമ ജീവിതത്തിലാണ് ഇപ്പോൾഅധ്യാപക ദിനത്തിൽതന്റെ മുൻ വിദ്യാർത്ഥികൾ കൂടിയായ.കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് അംഗങ്ങളുടെ ആദരം ഏറ്റുവാങ്ങിയത്.
കെ ബാലകൃഷ്ണൻ നായർ, പി.വി.രാജേഷ്,കെ മിറാഷ് ,ഇ രാജേന്ദ്രൻ,എം പ്രദീപ് കുമാർ,ബി കൃഷ്ണൻ,ജോൺ മുണ്ടേരിയോഎന്നിവർ സംസാരിച്ചു
ഫോട്ടോ അടിക്കുറിപ്പ്:-
ലോക അധ്യാപക ദിനത്തിന്റെ ഭാഗമായികാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്മുതിർന്ന അധ്യാപികഎൻ വിലാസിനി ടീച്ചർറെ ക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർവി സജിത്ത് ആദരിക്കുന്നു

Categories
Kasaragod Latest news main-slider top news

പയ്യന്നൂർ സെൻട്രൽ ബസാർ ജംഗ്‌ഷൻ വികസനം ഭരണാനുമതിയായി

പയ്യന്നൂർ സെൻട്രൽ ബസാർ ജംഗ്‌ഷൻ വികസനം ഭരണാനുമതിയായി.

പയ്യന്നൂർസെൻട്രൽ ബസാർ ജംഗ്‌ഷൻ വികസിപ്പിക്കുന്നതിന് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു.

പയ്യന്നൂർ നഗരം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്.കാലഘട്ടത്തിനനുസൃതമായി റോഡ് വികസനം നടക്കാത്തതിനാൽ ഈ വിഷയം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്.ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണമെങ്കിൽ റോഡ് വികസനം അത്യാവശ്യമാണ്.
നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗത പ്രശ്നം നിലനിൽക്കുന്ന ഒരു സ്ഥലം സെൻട്രൽ ബസാർ ജംഗ്‌ഷനാണ്. ജംഗ്‌ഷൻ വികസനമാണ് ഇപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത്.ജംഗ്‌ഷൻ വീതി കൂട്ടി സിഗ്നൽ സംവിധാനം ഒരുക്കുന്നതോടൊപ്പം നാല് ഭാഗത്തേക്കും 14 മീറ്ററിൽ കുറയാതെ റോഡ് വീതി കൂട്ടും.കിഫ്‌ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക്vg vu ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കും. 1970 നു ശേഷം പയ്യന്നൂർ ബസാറിന് വീതി കൂട്ടിയത് അഡ്വക്കേറ്റ് ശശി വട്ടക്കോൽ പയ്യന്നൂർ മുൻസിപ്പൽ ചെയർമാൻ ആയപ്പോഴാണ് വർഷങ്ങളോളം ജനങ്ങൾ അനുഭവിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ പയ്യന്നൂരിന്റെ വിപ്ലവ സൂര്യൻ ടി ഐ മധുസൂദനൻ എംഎൽഎ നേതൃത്വം നൽകുന്നു ബഹുമാനപ്പെട്ട ടി.ഐ മധുസൂദനൻ എംഎൽഎക്കും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിനും അഭിനന്ദനങ്ങൾ

Categories
Kasaragod Latest news main-slider top news

ഓർമ്മക്കൂട്ടിൻ്റെ 13മത് കുടുംബ സംഗമവും, കലാമേളയും കാഞ്ഞങ്ങാട് ഐ.എം.എ ഹൗസിൽ നടന്നു. പരിപാടി പ്രശസ്ത പിന്നണി ഗായകൻ കലേഷ് കരുണാകരൻ ഉൽഘാടനം ചെയ്തു

ഓർമ്മക്കൂട്ടിൻ്റെ 13മത് കുടുംബ സംഗമവും, കലാമേളയും ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ 1982 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂട്ടിൻ്റെ 13 ആ മത് കുടുംബ സംഗമവും, കലാമേളയും കാഞ്ഞങ്ങാട് ഐ.എം.എ ഹൗസിൽ നടന്നു.
പരിപാടി പ്രശസ്ത പിന്നണി ഗായകൻ കലേഷ് കരുണാകരൻ ഉൽഘാടനം ചെയ്തു., ഓർമ്മക്കൂട്ട് ചെയർമാൻ ഡോ.പി.വിനോദ് കുമാറിൻ്റെ അദ്ധ്യക്ഷനായി,
2022,2023 വർഷങ്ങളിൽ വിവിധ സർവ്വീസ് മേഖലകളിൽ നിന്നും വിരമിച്ച ഓർമ്മക്കൂട്ട് അംഗങ്ങളെ ആദരിച്ചു.
ഈ കാലയളവിൽ വിദ്യാഭ്യാസ, കലാ, സാംസ്കാരിക പ്രവർത്തനങ്ങളിൽ മികവ് കാണിച്ച ഓർമ്മക്കൂട്ട് അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.
എഴുതിയ 20 ഓളം പി.എസ്.സി പരീക്ഷകളിൽ ഭൂരിഭാഗത്തിലും റാങ്ക് പട്ടികയിൽ ഇടം നേടിയ പ്രതിഭ ജയദേവൻ പ്രദീപിനെ യോഗത്തിൽ പ്രത്യകമായി പുരസ്കാരം നൽകി അനുമോദിച്ചു.
തുടർന്ന് ഓർമ്മക്കൂട്ട് അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളായ തിരുവാതിര, സംഘഗാനം, കൈകൊട്ടിക്കളി, നാടൻപാട്ട്, നാടോടി നൃത്തം തുടങ്ങിയവ അരങ്ങേറി.
നീലേശ്വരം നഗരസഭാ കൗൺസിലർ കെ.ജയശ്രീ, ഇ.മീനാകുമാരി .
ഇ.പി.ശ്രീകുമാർ ,ടി.പവിത്രൻ,ഇ.വിജയകുമാർ പ്രദീപ് കീനേരി, വിശ്വംഭരൻ.വി, ശിവകുമാരി. കെ,കെ.സതീശൻ, കരുണാകരൻ.പി, ശ്യാമള. എൻ, പി.ഗോപാലകൃഷ്ണൻ, വിനോദ് കുമാർ.എ.വി എന്നിവർ സംസാരിച്ചു .
വി.സുരേശൻ സ്വാഗതവും, സി.എം.രാജു നന്ദിയും പറഞ്ഞു photo നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ 1982 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂട്ടിൻ്റെ 13 ആ മത് കുടുംബ സംഗമവും, കലാമേളയും പിന്നണി ഗായകൻ കലേഷ് കരുണാകരൻ ഉൽഘാടനം ചെയ്യുന്നു, .

Categories
Kasaragod Latest news main-slider

ആഘോഷങ്ങളും കലകളും സാംസ്കാരിക മൂല്യം സംരക്ഷിച്ച് മുന്നേറണമെന്ന സന്ദേശം പകർന്ന് രാംനഗർ എൻ എസ് എസ് കുടുംബസംഗമം സമാപിച്ചു.

മാവുങ്കാൽ:രാംനഗർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വനിത സമാജത്തിന്റേയും സ്വയം സഹായ സംഘങ്ങളുടേയും കുടുംബ സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. വിഷ്ണുമംഗലം പുണർതം സ്വയം സഹായ സംഘം അവതരിപ്പിച്ച തിരുവാതിരക്കളി ഏറെ ആസ്വാദ്യകരമായി.

ഓണക്കളികളും ഓണപ്പാട്ടുകളുമായി കാട്ടുകുളങ്ങര എൻ.എസ് എസ് കരയോഗ മന്ദിരത്തിൽ നടന്ന കുടുംബസംഗമം ഹോസ്ദൂർഗ് താലുക്ക് എൻ എസ് എസ് കരയോഗം യൂണിയൻ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരൻ നായർ ഉൽഘാടനം ചെയ്തു.

ആഘോഷങ്ങളും കലകളും സംസ്കാരത്തിന്റെ തനിമ ചോർത്താതേയും ആചാരങ്ങളേയും വിശ്വാസങ്ങളേയും സംരക്ഷിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യവും സഹവർത്തിത്വവും ഓർമ്മപ്പെടുത്തുന്ന ഒന്നാകണമെന്ന സന്ദേശമാണ് ഓണം നമുക്ക് നൽകുന്നത് എന്നും അദ്ദേഹം ആശംസിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. കരയോഗം പ്രസിഡണ്ട് കെ.ശശിധരൻ നമ്പ്യാർ അധ്യക്ഷം വഹിച്ചു.

സെക്രട്ടറി ജനാർദ്ദനൻ മേലത്ത് സ്വാഗതവും ട്രഷറർ തമ്പാൻ നായർ നന്ദിയും പറഞ്ഞു. താലുക്ക് യൂണിയൻ സെക്രട്ടറി പി.വി.ചന്ദ്രബാബു,വൈസ് പ്രസിഡണ്ട് വി.സുകുമാരൻ നായർ,വനജ നാരായണൻ എന്നിവർ പ്രസംഗിച്ചു.

പടം ( 1 ) രാംനഗർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വനിത സമാജത്തിന്റെയും സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം ഹോസ്ദുർഗ്ഗ് താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരൻ നായർ ഉൽഘാടനം ചെയ്യുന്നു.

പടം ( 2 ) രാംനഗർ എൻ എസ് എസ് കരയോഗം സംഘടിപ്പിച്ച കുടുംബസംഗമത്തിൽ തിരുവാതിര അവതരിപ്പിച്ച വിഷ്ണുമംഗലം പുണർതം സ്വയം സഹായ സംഘം ടീം അംഗങ്ങൾ

Categories
Kasaragod Latest news main-slider top news

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനം വാർഷിക ജനറൽ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു.

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനം വാർഷിക ജനറൽ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു. ദേവസ്ഥാന സ്ഥാനികൻമാർ ഭദ്രദീപം തെളീയിച്ചു. പരിപാടി അഡ്വ. പി.ലതീഷ് കുമാർ ഉൽഘടനം ചെയ്തു. cisf asst. Sub inspectar ആയി 2012ലും 2020ലും രാഷ്ട്രപതിയുടെ അതി വിശിഷ്ട സേവനത്തിനു അവാർഡ് നേടിയ A നാരായണൻ അടുക്കത്തിൽ, അഗ്നിശമന വിഭാഗത്തിൽ രാഷ് ട്ര പതിയുടെ വിശിഷ്ട സേവനത്തിനു അവാർഡ് നേടിയ കെടി ചന്ദ്രൻ, യൂ പി യിൽ വെച്ച് നടന്ന തൈകൊണ്ടോ ചാമ്പ്യൻ ഷിപ്പിൽ സിൽവർ മെഡൽ നേടിയ വൈദേഹി, കണ്ണൂർ യൂണിവേഴ് സിറ്റിയിൽ ബി.എസ്. സി.പ്ലാൻറ് സയൻസിൽ ഒന്നാം റാങ്ക് നേടിയ നന്ദന ചന്ദ്രൻ, കേരള സ്കൂൾ ജൂടോ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ അഖില രാഘവൻ,എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയയങ്ങൾക്കും, എ പ്ലസ് നേടിയ കുട്ടികളെയും അനുമോദിച്ചു.. ദേവസ്ഥാന പ്രസിഡന്റ്‌ പി.കൊട്ടൻ കുഞ്ഞി അധ്യക്ഷനായി, ഭാസ്ക്കരൻ അന്തിത്തിരിയൻ,, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ സരസൻ പെരളം, ശകുന്തള അടോട്ട്, പി.രാഘവൻ , രവീന്ദ്രൻ തെരുവുങ്കാൽ,എന്നിവർ സംസാരിച്ചു ദേവസ്ഥാന ജനറൽ സെക്രട്ടറി കുമാരൻ വയ്യോത് സ്വാഗതവും, ട്രഷറർ ടി.ഹരിഹരൻ നന്ദിയും പറഞ്ഞു photo അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനം വാർഷിക ജനറൽ ബോഡി യോഗവും അനുമോദനവും അഡ്വ. പി.ലതീഷ് കുമാർ ഉൽഘടനം ചെയ്യുന്നു

Categories
Kasaragod Latest news main-slider top news

ജനതാദൾ (എസ്) ജില്ലാ പ്രവർത്തക കൺവെൻഷൻ വ്യാപാര ഭവനിൽ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് എം എൽ എ ഉൽഘാടനം ചെയ്തു

ജനതാദൾ (എസ്) പ്രവർത്തക കൺവെൻഷൻ
കാഞ്ഞങ്ങാട്: ജനതാദൾ (എസ്) ജില്ലാ പ്രവർത്തക കൺവെൻഷൻ വ്യാപാര ഭവനിൽ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് എം എൽ എ ഉൽഘാടനം ചെയ്തു.. ജില്ലാ പ്രസിഡണ്ട് പി പി രാജു ആധ്യക്ഷനായി മന്ത്രി കെ.കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണവും ,. എ നീലലോഹിതദാസൻ നാടാർ വിഷയം അവതരിപ്പിച്ചു. നൗഫൽ കാഞ്ഞങ്ങാട്, അബ്ദുൾ റഹ്മാൻ ബാങ്കോട്, അഡ്വ.പി വൈ അജയകുമാർ , സി എച്ച് അബൂബക്കർ ഹമീദ് കോസ്മോസ് ,പി പി. ബാലകൃഷ്ണൻ, കരീം മയിൽ പാറ, ഇസ്മായിൽ ചെമ്മനാട്, വി. വെങ്കിടേഷ്, അസീസ് കുന്നിൽ ,സി.പി. റൈസ്, ജീംസൺ ജോസ് എസ്. എന്നിവർ സംസാരിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഉമ്മർ പാടലടുക്ക സ്വാഗതവും, ജില്ലാ സെക്രട്ടറി കെ.എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഉത്തര മലബാറി മികച്ച സാമുഹ്യ പ്രവർത്തകനുള്ള ഗ്രാമ സ്വരാജ് പ്രതിഭ പുരസ്കാരം സലിം സന്ദേശം ചൗക്കിയെ തെരഞ്ഞടുത്തു.

കണ്ണൂർ:ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ 2023 ലെ മികച്ച സാമൂഹൃ പ്രവർത്തകനുള്ളഗ്രാമ സ്വരാജ് പ്രതിഭ അവാർഡ് കാസറഗോസ് ജില്ലയിലെ ചൗക്കി സന്ദേശംസംഘടന സെക്രട്ടറി സലിം സന്ദേശം ചൗക്കിയെ തെരഞ്ഞടുത്തു.കർമ്മ മേഘലകൾക്കെപ്പം സാമൂഹ്യ പ്രവർത്തനം കുടി തപസ്യമാക്കി തന്റെ ഇടപെsലുകളത്രയുംദിനരോദനങ്ങൾ വഹിക്കുന്നവർക്ക് ഉപകര പ്രദമാക്കി മാറ്റി ചരിത്രംതിരുത്തിയസഹന സംസ്കൃതിയുടെ പ്രാതികവും ജിവാർപ്പണത്തിന്റെപര്യായവുമായതാങ്കളുടെ സേവന മാഹാത്മ്യത്തെ ഞങ്ങൾ ആദരിക്കുന്നു സെപ്തംബർ അഞ്ചിന് ലോക അധ്യാപിക ദിനത്തിൽ കണ്ണൂർ ശിക്ഷക്സദൻ വെച്ച് മുൻ മന്ത്രയും എം.എൽ.എ കടന്നപള്ളി രാമ ചന്ദ്രൻ വിതരണം ചെയ്യു മെന്ന് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർ മാൻ രാമദാസ് കതിരൂർ അറിയിച്ചു.

Categories
Kasaragod Latest news main-slider top news

എപിടിസി1986ബാച്ച് പോലീസ് സേനസംഗമം കാഞ്ഞങ്ങാട് നടന്നു.

എപിടിസി1986ബാച്ച്
പോലീസ് സേനസംഗമം കാഞ്ഞങ്ങാട് നടന്നു.
കാഞ്ഞങ്ങാട്:-1986പോലീസ് സേനയിൽ ചേർന്നഎ പി ടി സി1986 ബാച്ച്ന്റെസംസ്ഥാന തല സ്നേഹ സംഗമംകാഞ്ഞങ്ങാട് നടന്നു.ആലാമിപള്ളി രാജ് റസിഡൻസിയിൽതിരുവനന്തപുരം മുതൽകാസർഗോഡ് വരെയുള്ളസംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള പോലീസ് പോലീസ് സേനയിൽ നിന്നും വിരമിച്ച ആളുകളുടെ സംഗമമാണ് നടന്നത്.
സംഗമം കാഞ്ഞങ്ങാട് ഡിവൈഎസ്പിപി ബാലകൃഷ്ണൻ നായർഉദ്ഘാടനം ചെയ്തു.സംഘാടകസമിതി കൺവീനർ ടി.പി. ശശിധരൻഅധ്യക്ഷത വഹിച്ചു.മുൻഅസിസ്റ്റൻറ് കമാൻഡർഎം ബാലകൃഷ്ണൻ നായർമുഖ്യ അതിഥി ആയി.ദേശീയതലത്തിൽമാസ്റ്റേഴ്സ് മീറ്റിൽവിജയിച്ചബാച്ച് അംഗംബാബു ജോസഫ്,
മെട്രോബയോളജി ൽസെക്കൻഡ് റാങ്ക് നേടിയബാച്ച് അംഗംരത്നാകരന്റെ മകൾ.ആതിരരത്നാകരൻഎന്നിവരെ ആദരിച്ചു.എം റോയ്,കെ വിനോദ്,പ്രേമാനാഥൻ,കെ സണ്ണിച്ചൻ,പി രാധാകൃഷ്ണൻ,കെ വി സുഗുണൻഎന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻടിവി രത്നാകരൻ സ്വാഗതവുംസീനപ്പ പൂജാരിനന്ദിയും പറഞ്ഞു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനവും നടന്നു

Categories
Kasaragod Latest news main-slider top news

ഉദുമ :41- വർഷങ്ങൾക്ക് ശേഷം പഴയ വിദ്യാ ലയത്തിലൊരു വട്ടം കൂടി

41- വർഷങ്ങൾക്ക് ശേഷം പഴയ വിദ്യാ ലയത്തിലൊരു വട്ടം കൂടി
ഉദുമ: 1981-82- വർഷത്തിൽ എസ്.എസ്.എൽ സി. കഴിഞ്ഞ വിദ്യാർത്ഥികൾ 41- വർഷത്തിന് ശേഷം ഗൾഫിൽ നിന്നും സ്വദേശത്തു് നിന്നും വന്നവർ പഴയ വിദ്യാലയത്തിൽ സഹപാഠികൾ പഠിച്ച ഓരോ ഡിവിഷനുകളും നോക്കി കണ്ട് പഴയ കാല വിദ്യാർത്ഥി ജീവിതങ്ങളൊർത്ത് വിദ്യാലയത്തിൽ വർണാഭമായ വിവിധ പൂക്കൾ കൊണ്ടൊരുക്കിയ പൂക്കളം കൊണ്ടാണ് സഹപാഠികളെ വരവേറ്റത്.
വർഷങ്ങൾക്ക് ശേഷം ഒരു വട്ടം കുടി പഴയ വിദ്യാലയത്തിലെക്കെത്തി ചേർന്ന സഹപാഠികൾക്ക് ഏറ്റവും നല്ല പാചകക്കാരനെ കണ്ടെത്തി ഗൾഫ് സഹപാഠികൾ വിദ്യാലയത്തിൽ ഓണസദ്യയുമൊരുക്കിയിരുന്നു.
സഹപാഠികളിലധികവും വിദേശത്തായത് കൊണ്ട് വെക്കേഷൻ സമയത്ത് തന്നെ എല്ലാ കുടുംബാംഗങ്ങളെയും പങ്കെടുപിച്ച് കൊണ്ട് . ബേക്കൽ പാലസിൽ വെച്ച് കലാസാംസ്കാരിക പരിപാടികൾ ആഗസ്റ്റ് മാസത്തിൽ നടന്നിരുന്നു സഹപാഠികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടന്ന യോഗം 1982- വർഷത്തിലെ സ്കൂൾ ലീഡറും സ്നേഹ കൂടാരത്തിൻ്റെ ചെയർമാനുമായ
എൻ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു
പി.വി ഉദയകുമാൾ ,കുഞ്ഞി രാമൻ പള്ളം തെക്കേക്കര ,ഏ ‘ബാലകൃഷ്ണൻ ,തിലക രാജൻ ,അഷറഫ് മാങ്ങാട്
സുമത നായക് ,ടി.വി.ഗീത ശാന്തസുകുമാരൻ ,ഇന്ദിര വെടിത്തറക്കാൽ ,ബി. കുഞ്ഞി കണ്ണൻ മാങ്ങാട് പി.ഏ.രവി പാലക്കുന്ന് നാരായണൻ പി.വി.കൃഷ്ണൻ ‘ എന്നിവർ പ്രസംഗിച്ചു

Back to Top