Categories
Kasaragod Latest news main-slider

വീട്ടിലിരുന്ന് ഖുർആൻ പഠിക്കാൻ നൂതന സംരംഭവുമായി തൻസീൽ അക്കാദമി, ഖുർആൻ പഠനം അനായാസമാക്കുന്ന പ്രത്യേക പഠന രീതിയാണ് തൻസീൽ അക്കാദമി വിഭാവനം ചെയ്യുന്നത്. ഹിഫ്ള് പഠനത്തിന് 9496151473 എന്ന നമ്പറും 9778165142, തജ്‌വീദ് പഠനത്തിന് 9048989436

കാസറഗോഡ്/മലപ്പുറം : ലോകത്തെമ്പാടുമുള്ള ഖുർആൻ സ്നേഹികൾക്ക് അവരുടെ ഭവനങ്ങളിൽ തന്നെ ഇരുന്ന് തജ്‌വീദോട് കൂടി ഒരു ജൂസുഹ് പദ്ധതിയും, മുപ്പത് ജൂസുഹ് പദ്ധതിയും ഖുർആൻ മനപ്പാഠമാക്കുവാൻ അവസരം ഒരുക്കുകയാണ് തൻസീൽ ഹിഫ്ളുൽ ഖുർആൻ അക്കാദമി.

അൽ ഖാരി ഹാഫിള് മുഹമ്മദ്‌ ഹാരിസ് ഫാളിലിയും അവരുടെ ഭാര്യയും ഹാഫിളത്തുമായ ഫാത്വിമ നഈമയുമാണ് അക്കാദമി ആരംഭിച്ച് വിജയകരമായി മുന്നോട്ട് കൊണ്ട്പോവുന്നത്.

2016ൽ സ്വന്തം വീട്ടിലിരുന്ന് കേവലം ഒരു ചെറിയ ചിന്തയിൽ നിന്നും ഉദിച്ച ആശയം പിന്നീട് തൻസീൽ ഖുർആൻ അക്കാദമി എന്ന മികച്ച സംരംഭമായി വളർന്ന് വരികയായിരുന്നു. തൻസീൽ സന്തതികളായ 30 വയസ്സിന് മുകളിലുള്ള കുടുംബിനികളും ജോലിക്കാരും അടക്കം നിലവിൽ അവസാനമായി ഹിഫ്ള് പൂർത്തിയാക്കിയ 11 വയസ്സുള്ള ഹവ്വയും പൂർണ്ണമായും ഓൺലൈനായി അക്ഷര പഠനം മുതൽ ഹിഫ്ള് പൂർത്തിയാക്കിയവരാണ്. ഇപ്പോൾ ഒരു ഡസനോളം കുട്ടികൾ പഠനം പൂർത്തിയാക്കാനായി തയ്യാറായിരിക്കുന്നു. ഒട്ടും അക്ഷരം അറിയാത്തവർക്ക് മുതൽ മദ്രസ്സ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് വരെയും തജ് വീദോടുകൂടിയ ഖുർആൻ പഠനം അനായാസമാക്കുന്ന പ്രത്യേക പഠന രീതിയാണ് തൻസീൽ അക്കാദമി വിഭാവനം ചെയ്യുന്നത്. ഹിഫ്ള് പഠനത്തിന് 9496151473 എന്ന നമ്പറും 9778165142, തജ്‌വീദ് പഠനത്തിന് 9048989436 എന്ന നമ്പറിലുമാണ് ആണ് ബന്ധപ്പെടേണ്ടത്. സ്ത്രീകൾക്ക് സ്ത്രീ ഹാഫിളത്തുകളും ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്

Categories
Kasaragod Latest news main-slider top news

മഞ്ഞപ്പിത്തവും പനിയും കരിവേടകത്ത് എട്ടാം തരം വിദ്യാര്‍ത്ഥിനി മരിച്ചു അബൂബക്കര്‍ – ആയിഷ എന്നിവരുടെ മകള്‍ ഖദീജത്ത് അഫ്രയാണ് മരിച്ചത്

കുറ്റിക്കോല്‍ ▪️ എട്ടാം തരം വിദ്യാര്‍ത്ഥിനി മഞ്ഞപ്പിത്തവും പനിയും ബാധിച്ച് മരിച്ചു.കരിവേടകം ബണ്ടംകൈയ്യില്‍ താമസിക്കുന്ന അബൂബക്കര്‍ – ആയിഷ എന്നിവരുടെ മകള്‍ ഖദീജത്ത് അഫ്രയാണ് മരിച്ചത്
മേരിപുരം (കരിവേടകം ) സെന്റ് മേരീസ് ഹൈസ്‌കൂള്‍ 8-ാം തരം വിദ്യാര്‍ത്ഥിനിയാണ് . മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികല്‍സയിലിരിക്കേയാണ് മരണമുണ്ടായത്
സഹോദരന്‍: ആശിഖ്.മൃതദ്ദേഹം ഇന്ന് വൈകുന്നേരം മറവ് ചെയ്യും

Categories
Kasaragod Latest news main-slider top news

വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് . ഹാജരാകുന്നവർ മാസ്ക് ധരിക്കണം

വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് . ഹാജരാകുന്നവർ മാസ്ക് ധരിക്കണം

സംസ്ഥാന വിവരാവകാശ കമ്മിഷൻ ശനിയാഴ്ച
(16.09.23) കാസർകോട് ജില്ലയിൽ തെളിവെടുപ്പ് നടത്തും. വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും രണ്ടാം അപ്പീൽ ഹരജിക്കാരും പരാതി ഹരജിക്കാരും പങ്കെടുക്കണം.

സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ എ ഹക്കിം, കെ എം ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ 10.30 ന് കലക്ടറേറ്റിൽ തെളിവെടുപ്പ് ആരംഭിക്കും. നോട്ടീസ് ലഭിച്ചവർ 10.15 ന് രജിസ്ട്രേഷന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു. തെളിവെടുപ്പിന് വരുന്നവർ മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും
വിവരവകാശ കമ്മീഷൻ സെക്രട്ടറി അറിയിച്ചു .

Categories
Kasaragod Latest news main-slider top news

സൈലേർസ് ക്ലബ്ബ് നെറ്റിപ്പട്ടംനിർമ്മാണം പരിശീലന ക്ലാസ് വിജയകരമായി സമാപിച്ചു

സൈലേർസ് ക്ലബ്ബ്
നെറ്റിപ്പട്ടംനിർമ്മാണം
പരിശീലന ക്ലാസ്
വിജയകരമായി സമാപിച്ചു
കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട്ട കപ്പൽ ജീവനക്കാരുടെസംഘടനയായ സൈലേസ് ക്ലബും വനിതാ കമ്മിറ്റിയുംചേർന്ന് വനിതകൾക്കായിനടത്തിയമൂന്ന് ദിവസത്തെ നെറ്റിപ്പട്ടംപരിശീലനം ക്ലാസ്. വിജയകരമായി സമാപിച്ചു.അലങ്കാര വസ്തുവായ നെറ്റിപ്പട്ട ത്തിന്ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആവശ്യക്കാർ ഉള്ളതിനാൽപരിശീലനം നേടിയവർക്ക്സ്വയം തൊഴിൽ കണ്ടെത്തുന്നതിനുംഅതുവഴി വരുമാനമാർഗം ഉണ്ടാക്കുന്നതിനും സാധിക്കുന്നു.വനിതകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ്ക്ലബ്ബ്പരിശീലന ക്ലാസ് നടത്തിയത്.നഗരസഭ ചെയർപേഴ്സൺ കെ വി.സുജാത ടീച്ചറാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്.
നിഷിതസജിത്ത്, ലെ ജീനജയചന്ദ്രൻ,,വിനീത സുകുമാർ,രാഖി രാജേഷ്,ഷൈലജവിനോദ്എന്നിവരാണ് പരിശീലനം നൽകിയത്.
ക്ലബ്ബ് പ്രസിഡണ്ട്.രൂപേഷ് കുന്നുമ്മൽ,സെക്രട്ടറിസി പ്രസന്ന കുമാർ,വനിതാ വിഭാഗം കൺവീനർനിതിന മനോജ്എന്നിവർപരിശീലനം നൽകിയവർക്ക്ഉപഹാരം നൽകി

Categories
Kasaragod Latest news main-slider top news

അവകാശ ദിനം സെക്യൂരിറ്റിഹൗസ് കീപ്പിംഗ്.വർക്കേഴ്സ് യൂണിയൻ മാർച്ച് ധർണ്ണയും നടത്തി

കാഞ്ഞങ്ങാട്:-അഖിലേന്ത്യാ അവകാശ ദിനത്തിന്റെ ഭാഗമായി* ജോലി സുരക്ഷാ ഉറപ്പുവരുത്തുക,മിനിമം വേദനം 26000 രൂപ ആക്കുക,ജോലി സമയം എട്ടുമണിക്കൂർ ആക്കുക,ജോലിസ്ഥലത്ത് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കക,ലേബർ എൻഫോസ്മെന്റ് ശക്തിപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി. ഐ.ടി.യൂ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ.സു ഗജൻ അധ്യക്ഷനായി.
സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ,ടി വി.രാമകൃഷൻ, എ.. വി.ശ്രീധരൻഎന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി നാരായണൻ തെരുവത്ത് സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ചാനലെത്തി: പുത്തൻ അപ്‌ഡേറ്റുമായി വാട്സ്‌ആപ്പ്

ചാനലെത്തി: പുത്തൻ അപ്‌ഡേറ്റുമായി വാട്സ്‌ആപ്പ്

പുതാത്പര്യമുള്ള വ്യക്തികളില്‍ നിന്നും കൂട്ടയ്മകളില്‍ നിന്നും അപ്ഡേറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള അവസരമാണ് വാട്സ്‌ആപ്പ് ചാനലിലൂടെ നല്‍കുന്നത്.

പുതിയ ചാനല്‍ ഫീച്ചര്‍ ടാബില്‍ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകളും അവര്‍ പിന്തുടരാൻ തിരഞ്ഞെടുക്കുന്ന ചാനലുകളും ആക്സസ് ചെയ്യാൻ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റില്‍ നിന്ന് ഇത് വേറിട്ട് നില്‍ക്കും. ചാറ്റ് ഇമെയില്‍, ലിങ്കുകള്‍ വഴി ചാനലുകള്‍ ആക്‌സസ് ചെയ്യാൻ കഴിയും.
ചാനല്‍ സെര്‍ച്ച്‌ ചെയ്യാനും സബ്‌ക്രൈബ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. സബ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് അവരുടെ പ്രതികരണങ്ങള്‍ നടത്തുവാനും സാധിക്കും. എന്നാല്‍ അഡ്മിന്റെ വ്യക്തിഗത പ്രതികരണങ്ങള്‍ ഫോളോവേഴ്‌സിന് ലഭിക്കില്ല. വാട്‌സ്‌ആപ്പ് സെര്‍വറുകളില്‍ നിന്ന് സ്വയമേവ ഡിലീറ്റ് ചെയ്യപ്പെടുന്നതിന് 30 ദിവസം വരെ അപ്ഡേറ്റുകള്‍ എഡിറ്റ് ചെയ്യാനും അഡ്മിന് സാധിക്കും.

Categories
Kasaragod Latest news main-slider top news

ഗ്രന്ഥശാല ദിനത്തിൽ ബല്ല അഴീക്കോടൻ ഗ്രന്ഥശാല വിവിധ പരിപാടികൾ നടത്തി.

ഗ്രന്ഥശാല ദിനത്തിൽ ബല്ല അഴീക്കോടൻ ഗ്രന്ഥശാല
വിവിധ പരിപാടികൾ നടത്തി.
കാഞ്ഞങ്ങാട്:-ദേശീയ ഗ്രന്ഥശാല ദിനത്തിൽ നിരവധി ആളുകൾക്ക് വായനയിലൂടെഅറിവ് പകർന്നു നൽകി15 വർഷം പൂർത്തീകരിച്ച ബല്ലഅഴീക്കോടൻ ഗ്രന്ഥാലയം & വായനശാല വിവിധ പരിപാടികൾ നടത്തി.
രാവിലെ ഗ്രന്ഥശാലയ്ക്ക് മുന്നിൽപതാക ഉയർത്തി.
തുടർന്ന് ഗ്രന്ഥശാലയുടെ വളർച്ചയ്ക്ക് നിരവധി പ്രവർത്തനങ്ങൾ നടത്തി മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രദേശത്തുകാരനായ ടി.വി.കുഞ്ഞാമൻമാസ്റ്ററെ ആദരിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡണ്ട്. എ. വി.വിനയൻഅധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി സുശീല, ലൈബ്രറി കാഞ്ഞങ്ങാട് മുൻസിപ്പൽ കൺവീനർ സുനീഷ്കക്കാട്ടി, കെ.വി രതീഷ്,പി.കുഞ്ഞിക്കണ്ണൻ, പി.ശ്രീകല,എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി പി.സജിത്ത്സ്വാഗതവുംലൈബ്രറിയൻ കെ.ബി. ജയശ്രീനന്ദിയും പറഞ്ഞു.
ലൈബ്രറിയെ കൺകറന്റ് ലിസ്റ്റ്ൽ പെടുത്തുന്നതിൽ പ്രതിഷേധിച്ച് ലൈബ്രറി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥശാല ദിനത്തിന്റ ഭാഗമായി വൈകുന്നേരം ലൈബ്രറിക്ക് ചുറ്റുംഅക്ഷര ജ്വാല ,ക്വിസ് മത്സരങ്ങൾ,വായനചർച്ച ബന്ധപ്പെട്ട വിവിധ കളികൾഎന്നിവ നടന്നു.

Categories
Kasaragod Latest news main-slider top news

കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചിറക്കേക്കോട് :മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.

Categories
Kasaragod Latest news main-slider

തൊഴിലവസരം: ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട്, കുമ്പള റീജിയണല്‍ ലബോറട്ടറിയില്‍ ട്രെയിനി അനലിസ്റ്റ് ഒഴിവ്

ട്രെയിനി അനലിസ്റ്റ് ഒഴിവ്

ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട്, കുമ്പള റീജിയണല്‍ ലബോറട്ടറിയില്‍ പാല്‍, പാലുത്പന്നങ്ങല്‍ എന്നിവയുടെ മൈക്രോബയോളജി കെമിക്കല്‍ ടെസ്റ്റുകള്‍ നടത്തുന്നതിനും, കാലിബറേഷന്‍ നടത്തുന്നതിനും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതിനും രണ്ട് ട്രെയിനി അനലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ട്രെയിനി അനലിസ്റ്റ് (മൈക്രോ ബയോളജി) യോഗ്യത ബി.ടെക്/ ബി.എസ്.സി ഡയറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദം, ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) യോഗ്യത ബി.ടെക്/ ബി.എസ്.സി ഡയറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയിലോ, ബയോകെമിസ്ട്രിയിലോ ഇന്‍ഡസ്ട്രിയില്‍ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം. പ്രായം 18നും 40 നും ഇടയില്‍. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം സെപ്റ്റംബര്‍ 20ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് നായ്ക്കാപ്പ്, കുമ്പള, കാസര്‍കോട്-671321 എന്ന വിലാസത്തില്‍ നല്‍കണം. കൂടിക്കാഴ്ച്ചയ്ക്ക് അര്‍ഹത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബര്‍ 23ന് രാവിലെ 11ന് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 28ന് രാവിലെ 11ന് കുമ്പള റീജിയണല്‍ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം സ്റ്റേറ്റ് ലബോറട്ടറിയില്‍ പരിശീലനം നല്‍കും. ഫോണ്‍ 04998 290626.

Categories
Kasaragod Latest news main-slider

അതിഥി തൊഴിലാളികള്‍ക്ക് കരുതലുമായി കയ്യൂര്‍ ചീമേനി പഞ്ചായത്ത് മാതൃകയായി ഹമാരാ മെഹ്‌മാന്‍ പദ്ധതി

കയ്യൂര്‍ ചീമേനി: ഹമാരാ മെഹ്‌മാന്‍ അഥവാ നമ്മുടെ അതിഥി എന്ന വാക്ക് അര്‍ത്ഥപൂര്‍ണമാക്കുകയാണ് കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഹമാരാ മെഹ്‌മാന്‍ പദ്ധതിയിലൂടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ക്യാമ്പുകളും അതിഥി തൊഴിലാളി സംഗമവും സംഘടിപ്പിക്കും. 2021-22 വര്‍ഷം തുടക്കമിട്ട പദ്ധതി വിജയം കണ്ടതോടെയാണ് നടപ്പുവര്‍ഷവും പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ഒരുങ്ങുന്നത്. പഞ്ചായത്തില്‍ താമസമാക്കിയ അതിഥി തൊഴിലാളികളുടെ ആരോഗ്യ വിവരങ്ങള്‍ ക്യാമ്പിലൂടെ പരിശോധിച്ച് പ്രത്യേകം രേഖപ്പെടുത്തും. എല്ലാ തൊഴിലാളികള്‍ക്കും ക്യാമ്പിലൂടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഫോട്ടോ പതിച്ച കാര്‍ഡ് നല്‍കും. തൊഴിലാളിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, നാട്ടിലെത്തിയ തീയതി, ആധാര്‍ നമ്പര്‍, സ്‌പോണ്‍സറുടെ വിവരങ്ങള്‍ എന്നിവ ആദ്യ പേജില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് ഉയരം, ഭാരം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, എന്നിവ പരിശോധിച്ച് കാര്‍ഡില്‍ രേഖപ്പെടുത്തും. മന്ത്, മലേറിയ എന്നിവയും ക്യാമ്പിന്റെ ഭാഗമായി പരിശോധിക്കും. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യ ക്യാമ്പ് നടത്തുക. ചാനടുക്കം-കാക്കടവ്, ചീമേനി, മുഴക്കോം, കയ്യൂര്‍ മേഖലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മരുന്നുകള്‍ ആവശ്യമെങ്കില്‍ സൗജന്യമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കും.

ഹമാരാ മെഹ്‌മാന്‍ പദ്ധതിയിലൂടെ പ്യാര്‍ കീ ആവാസ് എന്ന പേരില്‍ അതിഥി തൊഴിലാളി സംഗമവും നടത്തും. അതിഥി തൊഴിലാളികള്‍ക്കായി കലാ കായിക പരിപാടികള്‍ ഒരുക്കും. അതിഥി തൊഴിലാളികളുടെ മാനസിക പിരിമുറക്കം ഇല്ലാതാക്കാനും കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സംഗമം തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് വമ്പിച്ച വിജയമായിരുന്നു.

Back to Top