Categories
Kerala Latest news main-slider Technology

വാഹനാപകട ഇൻഷുറൻസ് ക്ലെയിമിന് വേണ്ടി സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പ്

വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്.

സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.

സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി.

വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത്

നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ, മേൽവിലാസം എന്നിവ നൽകി തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്‌സിഡന്റ് സംബന്ധിച്ച വിവരങ്ങൾ നൽകുകയും സംഭവത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങൾ കൂടി നൽകി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്.

അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായശേഷം ജി ഡി എൻ‍ട്രി അനുവദിക്കും. അത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

എന്നാൽ ചില സന്ദർഭങ്ങളിൽ വാഹനം പരിശോധിച്ച ശേഷമായിരിക്കും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

ഈ സേവനം കേരള പോലീസിന്റെ തുണ വെബ്പോർട്ടലിലും ലഭ്യമാണ്.

പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻

https://play.google.com/store/apps/details

Categories
Kasaragod Latest news main-slider top news

മെട്രോക്ലബ്ബ് ബിജു കാഞ്ഞങ്ങാട് അനുസ്മരണം നടത്തി

മെട്രോക്ലബ്ബ്
ബിജു കാഞ്ഞങ്ങാട് അനുസ്മരണം നടത്തി
കാഞ്ഞങ്ങാട്:-32 ആം വാർഷികം ആഘോഷിക്കുന്നകാഞ്ഞങ്ങാട് കിഴക്കുംകരമണലിൽമെട്രോ ക്ലബ്അകാലത്തിൽ മരണമടഞ്ഞയുവ കവിയുംപ്രദേശത്തുകാരനുമായബിജു കാഞ്ഞങ്ങാട്അനുസ്മരണം നടത്തി.ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങ്നാലപ്പാടം പത്മനാഭൻഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ വി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.ദിവാകരൻ വിഷ്ണുമംഗലംഅനുസ്മരണ പ്രഭാഷണം നടത്തി.
എം കെ രവീന്ദ്രൻ,ബാലഗോപാലൻ കാഞ്ഞങ്ങാട്,നാരായണൻ അമ്പലത്തറ, രാജേഷ് കരിപ്പാൽ,പുഷ്പാ കൊളവയൽ,പ്രകാശൻ മടിക്കൈ,അശ്വിൻ ചന്ദ്രൻഎന്നിവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറിചന്ദ്രൻ മണലിൽസ്വാഗതവുംക്ലബ്ബ് പ്രസിഡണ്ട് കെ.ക്ലബ്ബ് പ്രസിഡണ്ട്കെ രാഗേഷ്നന്ദിയും പറഞ്ഞു.
ക്ലബ്ബ് ലൈബ്രറിയിലേക്ക്
ബിജുകാഞ്ഞങ്ങാടിന്റെ സഹോദരൻ എം.ബൈജു,ഉദ്ഘാടകൻഉൾപ്പെടെ,ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികളും,പങ്കെടുത്തവരുംലൈബ്രറിയിലേക്ക്പുസ്തകങ്ങൾ നൽകി

Categories
Kasaragod Latest news main-slider top news

കീക്കാംങ്കോട്ട് നൂത്തിയിൽ ദ്വഭത്തഗണപതി യാർക്ഷേത്രത്തിൽ നടക്കുന്ന പുനപ്രതിഷ്ഠ കലശം ഉത്സവത്തിന്റെ ഭാഗമായുള്ള ബുക്ക്‌ ലെറ്റ്‌ പ്രകാശനവും,ധനസമാഹരണവും നടന്നു

നൂറ്റാണ്ടുകൾക്കു മുൻപ് മഹാരാഷ്ട്രയിലെ കൃഷ്ണപുരം പ്രദേശത്തു നിന്നും കുടിയേറിയ തുളു ബ്രാഹ്മണകുടുംബംപ്രതിഷ്ഠ നടത്തി എന്ന് പറയപ്പെടുന്ന ലോകത്ത് തന്നെ അപൂർവമായി മാത്രമുള്ള ഇരു തന്തങ്ങളും പൂർണമായുള്ള ഗണപതി വിഗ്രഹം ഉള്ളക്ഷേത്രമായിരുന്ന അകാലത്തിൽ ജീർണ്ണത സംഭവിച്ച മടിക്കൈ കീക്കാംങ്കോട്ട് നൂത്തിയിൽ ദ്വഭത്തഗണപതി യാർക്ഷേത്രം ജനകീയ കൂട്ടായ്മയിൽ ജൂലൈ 5 മുതൽ 13 വരെ നടക്കുന്ന പുനപ്രതിഷ്ഠ കലശം ഉത്സവത്തിന്റെ ഭാഗമായുള്ള ബുക്ക്‌ ലെറ്റ്‌ പ്രകാശനവും,ധനസമാഹരണവും നടന്നു
ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങ് പ്രവാസി വ്യവസായി ജനാർദ്ദനൻ പുല്ലൂർ ഉത്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി വർക്കിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആഘോഷ കമ്മറ്റി ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ ഫണ്ട് ഏറ്റുവാങ്ങി’ ജനറൽ കൺവീനർ പി. ലോഹിതാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. പനക്കൂൽ ചന്ദ്രൻ ക്ഷേത്രം മാതൃസമിതി സെക്രട്ടറി കെ.നളിനി കൺവീനർ ശ്രീ അരീക്കര ചന്ദ്രൻ എന്നിവർ സംസാരിച്ചു.സാമ്പത്തികകമ്മിറ്റിചെയർമാൻചെയർമാൻകുഞ്ഞികൃഷ്ണൻസ്വാഗതവുംസാമ്പത്തിക കമ്മറ്റി കൺവീനർ .വി.വി.ഗോപി നന്ദി രേഖപ്പെടുത്തി

Categories
Kasaragod Latest news main-slider top news

നാടിന്റെ ഉത്സവമായി സൂര്യ ക്ലബ്ബ് ഇരുപത്തിയഞ്ചാം വാർഷികാഘോഷം

നാടിന്റെ ഉത്സവമായി
സൂര്യ ക്ലബ്ബ്25- ാം വാർഷികാഘോഷം
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത,
സിനിമാതാരം സാജൻ സൂര്യ, നാടൻ പാട്ട് കലാകാരി ജയരഞ്ജിത എന്നിവർ വിശിഷ്ടാതിഥികളായി.
പ്രദേശത്തെ 45 കലാകാരന്മാർഅണിനിരന്ന ഒന്നരമണിക്കൂർ നീണ്ടുനിന്ന കലാസന്ധ്യയും അരങ്ങേറി.
കാഞ്ഞങ്ങാട്;-വിവിധ മേഖലയിലുള്ള ആളുകളുടെ കൂട്ടായ്മയിൽ നാടിന്റെ എല്ലാ മേഖലയിലും ഇടപെടൽ നടത്തുന്ന ബല്ല കുറ്റിക്കാൻഗ്രാമംകേന്ദ്രീകരിച്ച് കഴിഞ്ഞ 25 വർഷക്കാലമായി പ്രവർത്തിക്കുന്ന സൂര്യക്ലബ്ബിൻ്റെഇരുപത്തിയഞ്ചാം വാർഷികാഘോഷംരണ്ട് ദിവസങ്ങളിലായിസൂര്യോത്സവം 2 കെ 24എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികളോടെ നടന്നു..
മെയ് 27 ആദ്യ ദിനത്തിൽചെമ്മട്ടംവയലിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന 25 ആം വാർഷികാഘോഷംനഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ അനിൽകുമാർ പാച്ചേരിക്കാൽ അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം സാജൻസൂര്യ, നാടൻ പാട്ട് കലാകാരി ജയരഞ്ജിത എന്നിവർ വിശിഷ്ടാതിഥികളായി, നഗരസഭ കൗൺസിലർമാരായ കെ.വി.സുശീല, എൻ.ഇന്ദിര, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മനു സി.അത്തിക്കോത്ത്, ക്ലബ്ബ് പ്രസിഡണ്ട് നീധീഷ് കുറുവാട്ട്, ട്രഷറർ പി.കെ. രഘുരാജ്, സംഘാടക സമിതി ട്രഷറർ പ്രവീൺ പൊന്നൻ, ഉണ്ണികൃഷ്ണൻ പൊന്നൻ,സുരേന്ദ്രൻ പാറക്കാടൻ, എം.മഞ്ജുഷ എന്നിവർ,സംസാരിച്ചു.
സംഘാടകസമിതി ജനറൽ കൺവീനർ വി.വി.രഞ്ജി രാജ് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി രവീന്ദ്രൻ കുയിൽവീട് നന്ദിയും പറഞ്ഞു.
പ്രദേശത്തെ 45 കലാകാരന്മാരും കലാകാരികളുംഅണിനിരന്നഒന്നരമണിക്കൂർ നീണ്ടുനിന്നസംഗീത ശില്പവും,ക്ലബ്ബ് വനിത അംഗങ്ങളുടെ കൈകൊട്ടിക്കളിയും അരങ്ങേറി,
രണ്ടാം ദിനമായ 28 ന്. വിവിധ കലാപരിപാടികളും,രാത്രി എട്ടുമണിക്ക്മഴവിൽ മ്യൂസിക് ബാൻഡ് കോഴിക്കോടിൻ്റെമെഗാ മ്യൂസിക്കൽ നൈറ്റ്അരങ്ങേറി

Categories
Kasaragod Latest news main-slider top news

തലശ്ശേരിയില്‍ തൂണ്‍ ഇളകി ദേഹത്ത് വീണ് 14കാരൻ മരിച്ചു

തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Categories
Kasaragod Latest news main-slider top news

പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

 

തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു.

ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

 

രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്. ഇനിയൊന്നും തന്നെ ഇതില്‍ ബാക്കി നില്‍ക്കുന്നില്ല. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്.

 

പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാല്‍ ബില്ലിനെതിരെയും പല വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. പരിസ്ഥിതി പ്രവര്‍ത്തകരക്കം ഇങ്ങനെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം

Categories
Kasaragod Latest news main-slider top news

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനീകർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിഷ്ണുപൂർ ജില്ലയിലെ നരൻസേന പ്രദേശത്താണ് ആക്രമണം ഉണ്ടായത്.സായുധ സംഘങ്ങൾ അർധസൈനിക വിഭാ​ഗത്തിന് നേരെ എറിഞ്ഞ ബോംബ് സുരക്ഷാ സേനയുടെ ഔട്ട് പോസ്റ്റിനുള്ളിൽ വെച്ചാണ് പൊട്ടിത്തെറിച്ചത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയിൽ വിന്യസിച്ചിരുന്നത്.

 

 

‘ക്യാമ്പ് ലക്ഷ്യമാക്കി തീവ്രവാദികൾ മലമുകളിൽ നിന്ന് വിവേചനരഹിതമായി വെടിയുതിർത്തു. അത് പുലർച്ചെ 12.30 ഓടെ ആരംഭിച്ച് പുലർച്ചെ 2.15 വരെ തുടർന്നു. തീവ്രവാദികൾ ബോംബുകളും എറിഞ്ഞു, അതിലൊന്ന് സിആർപിഎഫിൻ്റെ 128 ബറ്റാലിയൻ്റെ ഔട്ട്‌പോസ്റ്റിൽ പൊട്ടിത്തെറിച്ചു’, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം നടത്തിയവരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Categories
Kasaragod Latest news main-slider

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി മെയ്‌ 1ന്,ഉച്ചവരെ കടകൾ തുറക്കില്ല 

പാലക്കുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ബുധനാഴ്ച പകൽ 10ന് പാലക്കുന്നിലെ വ്യാപാരി ഭവനിൽ ചേരും. 2024-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും . അന്ന് ഉച്ചവരെ കടകൾ മുടക്കമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ചന്ദ്രൻ കരിപ്പോടി അറിയിച്ചു.

Categories
Kerala Latest news main-slider top news

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി. സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.

 

 

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടര്‍മാരും സ്ത്രീവോട്ടര്‍മാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കായി. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ക്ക് സുരക്ഷയേകി. എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങള്‍ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍:

 

തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍

തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം

ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം

മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്-മാവേലിക്കര മണ്ഡലം

ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം

ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം

പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം

കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം

ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്-തൃശൂര്‍ മണ്ഡലം

പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍

തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം

ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം

വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്‌ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍

മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം

കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം

ചുങ്കത്തറ മാര്‍ത്തോമ കോളേജ് -വയനാട് മണ്ഡലം,

ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം

ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂര്‍ മണ്ഡലം

പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി-കാസര്‍കോട് മണ്ഡലം.

Categories
Kerala Latest news main-slider top news

വിധിയെഴുതാൻ കേരളം 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

വിധിയെഴുതാൻ കേരളം

 

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

 

 

കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ്വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കന്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.

Back to Top