ത്രേസ്യാമ ടീച്ചറുടെ വേർപാടിൽ, ഇഖ്‌ബാൽ 80-86 ബാച്ച് പൂർവ്വ വിദ്യാർഥികൾ അനുശോചിച്ചു.

Share

കാഞ്ഞങ്ങാട് : അജാനൂർ ഇഖ്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ മുൻ ആധ്യാപികയും,പിന്നീട് സ്കൂളിന്റെ ഡെപ്യൂട്ടി പ്രിൻസിപ്പാളുമായി സേവനം ചെയ്ത പ്രിയപ്പെട്ട ത്രേസ്യാമ്മ ടീച്ചറുടെ വിയോഗത്തിൽ ഇഖ്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ,80-86 ബാച്ച് പൂർവ്വ വിദ്യാർത്ഥി സഹപാഠി കൂട്ടായ്മ അഘാതമായ ദുഃഖവും, അനുശോചന യോഗവും നടത്തി. ഇന്നലെ രാത്രി ഒൻപത് മണിക്ക് ചേർന്ന ഓൺലൈൻ അനു

ശോചന യോഗത്തിൽ ഗൾഫിലും, നാട്ടിലും, മറ്റ് വിദേശ രാജ്യങ്ങളിലും, വിവിധ ജില്ലകളിലുമുള്ള സഹപാടികൾ പങ്കെടുത്തു. സ്കൂളിലെ ഒരു അദ്ധ്യാപിക എന്നതിലുപരി സഹ അദ്ധ്യാപകർക്കും, കുട്ടികൾക്കും, വഴികാട്ടിയും, പ്രിയപ്പെട്ടവരുമായിരുന്നു ടീച്ചറെന്ന്,അനുശോചനം രേഖപ്പെടുത്തിയ പലരും അനുസ്മരിച്ചു. ചെയ്യുന്ന അദ്ധ്യാപിക ജോലിയിൽ സൂക്ഷമതയും,അർപ്പണ ബോധവും, നിറഞ്ഞ ആത്മാർത്ഥതയും ടീച്ചറുടെ മുഖ മുദ്രയാണെന്ന് കൂട്ടായ്മ അംഗങ്ങൾ ചൂണ്ടിക്കാട്ടി,

ബഷീർ കുശാൽ, ഹംസ മഠത്തിൽ,കുഞ്ഞഹ്‌മദ്‌ അത്തിക്കാടത്ത്,ഖാലിദ് ബല്ല, അബ്ദുല്ല മുട്ടുംതല, റസാഖ് പൂക്കുഞ്ഞി, ആജി അതിരാൻ ബല്ല, ഹമീദ് മണ്ട്യൻ, സത്താർ കൊളവയൽ, സമീറ കാദർ, ബിന്ദു കടപ്പുറം, ലളിത ടീച്ചർ, ലക്ഷ്മി പൂച്ചക്കാട്, ശൈലജ, ലക്ഷ്മി, ശാഹുൽ ഹമീദ്, അശോകൻ, സി.പി. ഇബ്രാഹിം, സി.എച്ച്. ഹംസ (മെമ്പർ അജാനൂർ പഞ്ചായത്ത് )അബ്ദുല്ല മീനാപ്പീസ്,ബക്കർ കൂളിയങ്കാൽ, അഷ്‌റഫ്‌ ഉമ്പ്രൂസ്,മുഹദ് കുഞ്ഞി സി.എച്ച്,രഞ്ജിത്ത് പടിഞ്ഞാറേക്കര (എസ്.ഐ. കാസർഗോഡ് )എന്നിവർ പങ്കെടുത്തു.

Back to Top