പാലക്കുന്ന് കൂലിപണിക്കാർ കൂട്ടായ്മ കബഡി ടൂർണമെന്റ് 12ന്  

Share

പാലക്കുന്ന് : പാലക്കുന്ന് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂലിപണിക്കാർ കൂട്ടായ്മയുടെ രണ്ടാമത് ജില്ലാതല കബഡി ടൂർണമെന്റ് ഞായറാഴ്ച പാലക്കുന്നിൽ നടക്കും. പഞ്ചായത്ത്‌ ഓഫീസിന് സമീപം ഒരുക്കുന്ന ഗ്രൗണ്ടിൽ രാവിലെ 9ന് മധു മുദിയക്കാൽ ഉദ്ഘാടനം ചെയ്യും. പ്രകാശൻ ആറാട്ടുകടവ് അധ്യക്ഷത വഹിക്കും.

പാലക്കുന്നിലെ ആദ്യകാല കൂലിതൊഴിലാളികളെ ചടങ്ങിൽ ആദരിക്കും.

മത്സരിക്കാൻ 32 ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

വിജയികളാകുന്ന ആദ്യത്തെ നാല് ടീമുകൾക്ക് ട്രോഫികൾക്ക് പുറമെ 10024, 7024, 3024, 2524 രൂപ വീതം ക്യാഷ് പ്രൈസും നൽകും. ബെസ്റ്റ് കേച്ചർ, റൈഡർ, ഓൾറൗണ്ടർക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. ഉച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും. ഫോൺ: 6235510091, 9895077263.

Back to Top