മാവുങ്കാൽ അടിയാർകാവ് കുല കൊത്തൽ ചടങ്ങ് നടന്നു

Share

മാവുങ്കാൽ:അടിയാർ കാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠ മഹോത്സവത്തിന് ആരംഭം കുറിച്ചു കൊണ്ട് ഭക്ത്യാദരപൂർവ്വം കുല കൊത്തൽ ചടങ്ങ് നടന്നു.

പ്രശസ്ത ശില്പി ശ്രീ. കാനായി കുഞ്ഞിരാമൻ അവർകളുടെ വീട്ടിൽ വെച്ച് തറവാട് കാരണവർ ശ്രീ. ചന്ദ്രബാബു മേലടുക്കം കുല കൊത്തൽ നടത്തി.

ചടങ്ങിൽ ചന്ദ്രൻ നാലാംവാതുക്കൽ, വി.വി. ലക്ഷ്മണൻ, രാജു കരിപ്പാടക്കൻ , ഭരതൻ കണ്ടത്തിൽ, രതീഷ് അതിയാമ്പൂർ, അനിൽ കല്യാൺ റോഡ്, രാജു പാണത്തൂർ, ഭാസ്ക്കരൻ മേലടുക്കം എന്നിവർ പങ്കെടുത്തു.

Back to Top