കാഞ്ഞങ്ങാട് സൗത്ത് ശ്രീ കീത്തോൽ മാടം ഊർപ്പഴശിവേട്ടക്കൊരുമകൻ ക്ഷേത്ര പുന:പ്രതിഷ്ഠാദിനവും, കുടുംബ സംഗമവും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണ പട്ടേരി ഉദ്ഘാടനം ചെയ്തു

Share

കാഞ്ഞങ്ങാട് സൗത്ത് ശ്രീ കീത്തോൽ മാടം ഊർപ്പഴശി വേട്ടക്കൊരുമകൻ ക്ഷേത്ര പുന:പ്രതിഷ്ഠാ ദിനവും, കുടുംബ സംഗമവും നടന്നു. കീത്തോൽ മാടം ക്ഷേത്ര പ്രസിഡൻറ് രാധാകൃഷ്ണൻ കീത്തോൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണ പട്ടേരി അനുഗ്രഹഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി ഇടമന ശ്രീധരൻ എമ്പ്രാന്തിരി പ്രഭാഷണം നടത്തി. തറവാട് ക്ഷേത്രത്തിൻ്റെയും കുടുംബ സംഗമത്തിൻ്റെയും പ്രശക്തി എന്ന വിഷയത്തിൽ ബാലൻ മാസ്റ്റർ പരപ്പ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് വിദ്യാഭ്യാസ രംഗത്തും, കലാരംഗത്തും മികവ് തെളിയിച്ച കുട്ടികളെയും, മുതിർന്നവരെയും ആദരിച്ചു.മാതോത്ത് മഹാവിഷ്ണു ക്ഷേത്രം പ്രസിഡൻ്റ് കെ.കുഞ്ഞാമൻ നായർ ,ശ്രീ കവ്വാൽ മാടം വേട്ടക്കൊരുമകൻ ക്ഷേത്ര പ്രസിഡൻ്റ് ദിനേശൻ മനീരി വീട്, ശ്രീ കലയറ ക്ഷേത്രം പ്രസിഡൻറ് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ, നിട്ടടുക്കൻ തറവാട് പ്രസിഡൻ്റ് ഗോപി ,വിദ്യാനഗർ പോലീസ് സ്റ്റേഷൻ എസ് ഐ വിജയൻ മേലത്ത്, എന്നിവർ പ്രസംഗിച്ചു.കീത്തോൽ മാടം ക്ഷേത്രം സെക്രട്ടറി ചന്ദ്രൻ കീത്തോൽ സ്വാഗതവും, പോഗ്രാം കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണൻ നായർ പനങ്കാവ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെയും, ക്ഷേത്രപരിസര കൂട്ടായ്മയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

Back to Top