കളഞ്ഞുകിട്ടിയ പേഴ്‌സ് തിരിച്ചുനൽകി പൂച്ചക്കാട് സ്വദേശി ബഷിർ മാതൃകയായി

Share

പൂച്ചക്കാട് : പൂച്ചക്കാട് ചിറകാൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഇന്ന് (ഒക്ടോബർ 27 )നടക്കുന്ന മുത്തപ്പൻ വെള്ളാട്ടം കാണാൻവേണ്ടി പോയ പരവനടുക്കം താമസമുള്ള അമ്മിണി ശാരദ എന്ന ഭക്തയുടെ പേഴ്‌സാണ്‌ കാണാതായത് .പൂച്ചക്കാട് താമസിക്കുന്ന കപ്പണ ബഷീർ എന്ന യുവാവിന് പേഴ്‌സ് ലഭിക്കുകയും അതിൽ 8500 രൂപയും ഒരു കൈ ചെയിനും ശ്രദ്ദയിൽപ്പെട്ടതിനാൽ പേഴ്സ് നഷ്ട്ടപ്പെട്ട വ്യക്തിയെ അന്വേഷിച്ചു മുത്തപ്പൻ മടപ്പുരയിൽ എത്തുകയായിരുന്നു ക്ഷേത്രത്തിൽ വെച്ച് ക്ഷേത്രം ഭാരവാഹികളുടെയും ബന്ധുക്കളുടെയും മുൻപിൽ വെച്ച് ക്ഷേത്ര മടയച്ചനെ ബഷീർ പേഴ്‌സ് ഏല്പിച്ചു .നാടിനു മാതൃകയായ ബഷിറിനെ ക്ഷേത്രം ഭാരവാഹികൾ അഭിനന്ദിച്ചു

Back to Top