മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് മുൻ രാഷ്ട പതി ഡോ.എ.പി.ജെ.അബ്ദുൾ കലാം രത്ന അവാർഡ് സമ്മാനിച്ചു
സാമുഹ്യ പൊതുപ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനത്തിന് സഹാറ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മുൻ രാഷ്ട പതി ഡോ.എ.പി.ജെ.അബ്ദുൾ കലാം രത്ന അവാർഡ് മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ സമ്മാനിച്ചു. ചടങ്ങിൽ അമ്പലത്തറ അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. എം ഹമീദ് ഹാജി,എ ഹമീദ് ഹാജി,എം ഇബ്രാഹിം, അഷ്റഫ് എം ബി എം, എം വി നാരായണൻ, പിഎം ഷുക്കൂർ,എന്നിവർ സംസാരിച്ചു, സി കെ നാസർ സ്വാഗതവും കെ പി സലിം നന്ദിയും പറഞ്ഞു