പയ്യന്നൂർ സെൻട്രൽ ബസാർ ജംഗ്‌ഷൻ വികസനം ഭരണാനുമതിയായി

Share

പയ്യന്നൂർ സെൻട്രൽ ബസാർ ജംഗ്‌ഷൻ വികസനം ഭരണാനുമതിയായി.

പയ്യന്നൂർസെൻട്രൽ ബസാർ ജംഗ്‌ഷൻ വികസിപ്പിക്കുന്നതിന് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു.

പയ്യന്നൂർ നഗരം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്.കാലഘട്ടത്തിനനുസൃതമായി റോഡ് വികസനം നടക്കാത്തതിനാൽ ഈ വിഷയം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്.ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണമെങ്കിൽ റോഡ് വികസനം അത്യാവശ്യമാണ്.
നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗത പ്രശ്നം നിലനിൽക്കുന്ന ഒരു സ്ഥലം സെൻട്രൽ ബസാർ ജംഗ്‌ഷനാണ്. ജംഗ്‌ഷൻ വികസനമാണ് ഇപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത്.ജംഗ്‌ഷൻ വീതി കൂട്ടി സിഗ്നൽ സംവിധാനം ഒരുക്കുന്നതോടൊപ്പം നാല് ഭാഗത്തേക്കും 14 മീറ്ററിൽ കുറയാതെ റോഡ് വീതി കൂട്ടും.കിഫ്‌ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക്vg vu ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കും. 1970 നു ശേഷം പയ്യന്നൂർ ബസാറിന് വീതി കൂട്ടിയത് അഡ്വക്കേറ്റ് ശശി വട്ടക്കോൽ പയ്യന്നൂർ മുൻസിപ്പൽ ചെയർമാൻ ആയപ്പോഴാണ് വർഷങ്ങളോളം ജനങ്ങൾ അനുഭവിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ പയ്യന്നൂരിന്റെ വിപ്ലവ സൂര്യൻ ടി ഐ മധുസൂദനൻ എംഎൽഎ നേതൃത്വം നൽകുന്നു ബഹുമാനപ്പെട്ട ടി.ഐ മധുസൂദനൻ എംഎൽഎക്കും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിനും അഭിനന്ദനങ്ങൾ

Back to Top