ജിദ്ദ കെഎംഎംസി കാസറഗോഡ് മണ്ഡലം കമ്മിറ്റി എക്സ് പ്രവാസി ഫാമിലി വെൽഫയർ ഫണ്ട് വിതരണം നടത്തി.

Share

കാസറഗോഡ് : കെഎംസിസി ജിദ്ദ കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫിന്റെ ഭാഗമായി എക്സ് പ്രവാസി ഫാമിലി വെൽഫയർ ഫണ്ടും, പൂക്കോയ തങ്ങൾ ഹോസ്പീസസ് (PTH) ലേക്കുള്ള ധന സഹായവും വിതരണം ചെയ്തു.

ചെർക്കളം അബ്ദുള്ള മെമ്മോറിയൽ കോൺഫറൻസ് ഹാൾ ചെർക്കളയിൽ വെച്ച് നടന്ന പരിപാടിയുടെ ഉത്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെർക്കള നിർവഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ്ലി എക്സ് പ്രവാസി വെൽഫയർ ഫണ്ട്‌ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ബി കെ കുഞ്ഞാമു പി ടി എച്ച് ഫണ്ട്‌ ഏറ്റുവാങ്ങി. മാഹിൻ കേളോട്ടിന്റെ അധ്യക്ഷദയിൽ ചേർന്ന യോഗത്തിൽ ഖാദർ കെ ചെർക്കള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മൂസ ബി. ചെർക്കള, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് ജലീൽ എരുതുംകടവ്, കെഎംസിസി സൗദി കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ അൻവർ ചേരങ്കയ്, കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ്‌ നാസർ ചായിന്റടി, സെക്രട്ടറിമാരായ മുഖ്ത്താർ തായലങ്ങാടി, നാസർ ചെർക്കളം, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, സലാം ചെർക്കള, അബ്ദുൽ ഖാദർ മിഹ്റാജ്, അഷ്‌റഫ്‌ പള്ളം, സുബൈർ, സാദിഖ് തുടയവർ പ്രസംഗിച്ചു.

ജലീൽ ചെർക്കള നന്ദി പറഞ്ഞു.

Back to Top