മേലാം കോട്ട്മാനാനിക്കുന്ന്.വിഷ്ണുമൂർത്തിദേവസ്ഥാനം കളിയാട്ട ഉത്സവം തുടങ്ങി

Share

 

കാഞ്ഞങ്ങാട്:-വിദ്യ പകർന്നു നൽകുന്ന മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ: യുപി സ്കൂൾഅങ്കണത്തിൽവിവിധ പ്രദേശങ്ങളിലെ ആളുകളുടെകൂട്ടായ്മയിൽജനകീയമായി പരിപാലിക്കുന്നമേലാങ്കോട്മാനാനിക്കുന്ന്.വിഷ്ണുമൂർത്തിദേവസ്ഥാനംരണ്ടുദിവസത്തെ കളിയാട്ട ഉത്സവം തുടങ്ങി.അതിയാമ്പൂർസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ദീപം തിരിഎഴുന്നള്ളത്തോടുകൂടികളിയാട്ടം ആരംഭിച്ചു.തുടർന്ന് ദേവസ്ഥാനത്ത് വിവിധ ചടങ്ങുകൾ നടന്നു.തുടർന്ന് ക്ഷേത്രം മാതൃ സമിതിയുടെനേതൃത്വത്തിൽനൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽകലാസന്ധ്യ അരങ്ങേറി.ക്ഷേത്രം സെക്രട്ടറി വി.ബാലകൃഷ്ണൻ നായർ,പ്രസിഡണ്ട് എ. സി.വിജയൻ നമ്പ്യാർ,മാതൃസമിതി പ്രസിഡണ്ട്ജ്യോതി ചന്ദ്രൻ,കരുണാകരൻ മേലാങ്കോട്എന്നിവർ ചേർന്ന്കളിവിളക്ക് കൊളുത്തിയാണ്കലാസന്ധ്യ തുടങ്ങിയത്.മേലാങ്കോട്ട്.വിഷ്ണുമൂർത്തി ദേവസ്ഥാനംധ്വനി ടീം,നർത്തനം നെല്ലിക്കാട്ട്,കുന്നുമ്മൽ വിഷ്ണുമൂർത്തി ദേവസ്ഥാനം,ടീം ഉദയം കുന്ന്,കുഴക്കുണ്ട്മുത്തപ്പൻ മടപ്പുരഎന്നിവർകൈകൊട്ടിക്കളി,കോൽക്കളി,തിരുവാതിരതുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു.ബേബി ഉദയംകുന്ന്,ചന്ദ്രൻഅതിയാമ്പൂർ,രതീഷ് കാലിക്കടവ്എന്നിവർ ഭക്തിഗാനം പാടി,.എം ബാലകൃഷ്ണൻ,എസി വിജയൻ നമ്പ്യാർ,കെ ബാലകൃഷ്ണൻ നായർ, സി.കുഞ്ഞമ്പു പൊതുവാൾ, പി.നാരായണൻ,കമലാക്ഷി ബാലകൃഷ്ണൻ, ജ്യോതി ചന്ദ്രൻ,,ബി.പ്രകാശൻ മേസ്ത്രിഎന്നിവർ ഉപഹാരം നൽകി.

കളിയാട്ട ഉത്സവത്തിന്റെ രണ്ടാം ദിവസമായി ഇന്ന്. രാവിലെ11മണിക്ക്.ചാമുണ്ഡിഅമ്മതെയ്യംഅരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹംനൽകും.ഉച്ചയ്ക്ക് രണ്ടുമണിക്ക്പ്രധാന ദൈവമായവിഷ്ണുമൂർത്തി അരങ്ങിൽ എത്തും.തുടർന്ന് ക്ഷേത്രത്തിലെ വിവിധ ചടങ്ങുകൾക്ക് അരുട സ്ഥാനമായഅതിയാമ്പൂർപടിഞ്ഞാറ്റം വീട്തറവാട്ടിൽസന്ദർശിക്കുകയുംഉപചാരം ഏറ്റുവാങ്ങിഅനുഗ്രഹം നൽകിദേവസ്ഥാനത്ത് തിരിച്ചെത്തിഏവർക്കും അനുഗ്രഹം നൽകിഅരങ്ങൊഴിയും.തുടർന്ന്.വിളക്കിലരിയോട് കൂടികളിയാട്ടം സമാപിക്കും.രണ്ടാം ദിനത്തിൽഉച്ചയ്ക്ക് 12 മണി മുതൽക്ഷേത്രത്തിലെത്തും മുഴുവൻ ഭക്തജനങ്ങൾക്കുംഅന്ന പ്രസാദവിതരണം ഉണ്ടാകും.

 

 

ചിത്രം അടിക്കുറിപ്പ്

മേലാംകോട്ട്മാനാനിക്കുന്ന്.രണ്ടുദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി നടന്നകലാ സന്ധ്യയുടെവിളക്ക് കൊളുത്തൽ ചടങ്ങ്

Back to Top