വിവിധ പ്രവർത്തനങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർജാഫർ മാലിക് ഐഎസ്ഉദ്ഘാടനം ചെയ്തു.

Share

 

കാഞ്ഞങ്ങാട്:-സേവന സന്നദ്ധസ്ത്രീശക്തികരണമേഖലയിൽവിവിധ പ്രവർത്തനങ്ങളുമായികുടുംബശ്രീ ജില്ലാ മിഷൻ. ഡി ഡി യു ജി കെ വൈ, കെ കെ ഇ എം എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ വിവിധ കമ്പനി പ്രതിനിധികളുടെ സംഗമം സി എക്സ് ഒ സമ്മിറ്റ് – എംപ്ലോയർസ് കോൺക്ലേവ് 24 നടന്നു. കുടുംബശ്രീയുടെ വിവിധ സംയോജന സാധ്യതകളും പദ്ധതി വിശദീകരണവും നടത്തി. അതോടൊപ്പം കുടുംബശ്രീയുടെ അമൃതം പുട്ടുപൊടിയുടെ ലാഞ്ചിങ്ങും പരപ്പ ബ്ലോക്ക്‌ ന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഡെവലപ്മെന്റ് പ്രോഗ്രാം ന്റെ 1200 സംരമ്പക ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനം,അജാനൂർ പഞ്ചായത്ത്.രാമ ഗിരിയിൽകുടുംബശ്രീ ജെ എൽ ജിമാതൃകപച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പും,വിത്തിടൽ ചടങ്ങ് നടന്നു .കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രന്റെനേതൃത്വത്തിൽ ഉള്ള കുടുംബശ്രീയുടെ ടീം ൻ്റെജില്ലയിലെ പ്രവർത്തനങ്ങൾമികച്ചതും മാതൃകാപരവും ആണെന്നും,എല്ലാ മേഖലകളെയും സംയോജിപ്പിച്ച്കൂട്ടായ പ്രവർത്തനത്തിലൂടെകൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിന്കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മുഖ്യാതിഥിയായി. ജില്ലാ വ്യവസായ വകുപ്പ്ഓഫീസർഓഫീസർ വി.സജിത്ത്,സിഡിഎസ് ചെയർപേഴ്സൺ മാരായ സുജിനി, സൂര്യ ജാനകി, വി.വി.സുനിത, എം.സുമതി, കെ.സനൂജ അസിസ്റ്റന്റ് ജില്ലാ മിഷൻ അസിസ്റ്റൻറ്കോർഡിനേറ്റർ മാരായ ഡി ഹരിദാസ്, സി എച്ച് ഇക്ബാൽ, ജില്ലാ പ്രോഗ്രാമാനേജർമാരായ എം രേഷ്മ, സി കൃപ്ന, എം ഷീബ, കെ ആതിര എന്നിവർ സംസാരിച്ചു.

Back to Top