കലാ-കായികപ്രവർത്തി പരിചയപ്രതിഭകളെ ആദരിച്ച് ഹൊസ്ദുർഗ്സ്കൂൾ

Share

 

കാഞ്ഞങ്ങാട്:-ഈ കഴിഞ്ഞസ്കൂൾജില്ലാ,സംസ്ഥാന,ദേശീയകലാ കായിക പ്രവർത്തി പരിചയം മേളകളിൽഉജ്ജ്വല വിജയങ്ങൾ നേടിയ ഹൊസ്ദുർഗ്. ഗവ:ഹയർസെക്കൻഡറി സ്കൂളിലെവിവിധ മത്സരങ്ങളിൽ പങ്കെടുത്ത്ഉജ്വല വിജയം നേടിയ 80വിദ്യാർത്ഥികൾക്കുള്ളആദരവും,അനുമോദന റാലിയും നടത്തി. റാലി സ്കൂളിൽ നിന്നും ആരംഭിച്ച സ്മൃതി മണ്ഡപം വഴിസ്കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന ആദരവ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ഡി ഇ ഒ. ബാലാദേവി കെ.എ. എസ്. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി.ദേശീയ തലത്തിൽ തൈക്കൊണ്ടോ,കല ഉത്സവ്ദേശീയ മേളയിൽനാടോടി നൃത്തൽസംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനു,സംസ്ഥാന ജില്ലാമത്സരങ്ങളിൽവിജയികളായ 80 ഓളം കുട്ടികൾക്കാണ് അനുമോദനം ഒരുക്കിയത്.അതോടൊപ്പംസബ്ജില്ലാ കലോത്സവത്തിൽഗവർമെൻറ് സ്കൂളുകളിൽഒന്നാം സ്ഥാനം നേടുന്നതിനും സ്കൂളിന് കഴിഞ്ഞു.

സ്കൂൾപിടിഎ പ്രസിഡണ്ട് വി.വി.രഞ്ജിരാജ്അധ്യക്ഷത വഹിച്ചു. ഒ. സി.കൃഷ്ണൻ, വി.കെ.ബാലാമണി,സന്തോഷ് കുശാൽ നഗർ,.എന്നിവർ .സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൾ ഡോ: എ. വി.സുരേഷ് ബാബു സ്വാഗതംവുംഹെഡ്മാസ്റ്റർ എസ്. പി. കേശവൻനന്ദിയും പറഞ്ഞു

Back to Top