ഹിജാബ് നിരോധനത്തിന് ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍

Share

ബെംഗളുരു| കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ ഇളവു നല്‍കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍ പറഞ്ഞു. ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ സര്‍വീസ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഹിന്ദു അനുകൂല സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനത്തെ പിന്തുണയ്ക്കുകയും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുധാകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളോട് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഹിജാബ് നിരോധനം പിന്‍വലിക്കുമെന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

Back to Top