ഉദയനഗർ മാടി ക്കാൽ വിവേകാനന്ദ സാംസ്കാരിക സമിതി വാർഷികാഘോഷം നടന്നു.

Share

ഉദയനഗർ മാടി ക്കാൽ വിവേകാനന്ദ സാംസ്കാരിക സമിതി വാർഷികാഘോഷം നടന്നു. മാതൃസംഗമത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷ സാംസ്കാരിക സദസ്സ് എ ബി വി പി ദേശീയ പ്രവർത്തക സമിതി അംഗം എൻ സി ടി ശ്രീഹരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് കുമാർ എ അദ്ധ്യക്ഷത വഹിച്ചു.ഫ്ളവേഴ്സ് ടോപ്പ് സിംഗർ സീസൺ 4 ഫെയിം മഹിപാൽ മുഖ്യാതിഥിയായി. ക്ലബ്ബ് പരിധിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ വാർഡ് മെമ്പർ ഷീബ എ ആദരിച്ചു.ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് പി, ബാലഗോകുലം മേഖല സമിതി അംഗം ജയരാമൻ എം, ബി എം എസ് യൂണിറ്റ് സെക്രട്ടറി ടി. കൃഷ്ണൻ താളിക്കുണ്ട് ,ക്ലബ്ബ് ട്രഷറർ പുഷ്കരൻ പി എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി മണികണ്ഠൻ കെ.വി സ്വാഗതം പറഞ്ഞു.തുടർന്ന് ക്ലബ്ബ് പരിധിയിലെ കലാകാരൻമാർ അവതരിപ്പിച്ച കരോക്കെ ഗാനമേള, നൃത്തനൃത്യങ്ങൾ, വിവിധ കലാപരിപാടികൾ അരങ്ങേറി.

Back to Top