ലഹരിക്കെതിരെ അണിനിരന്ന് കരിമ്പില്‍ സ്‌കൂള്‍ ‘അരുത് മാരക ലഹരി’ ബോധവല്‍കരണം ശ്രദ്ധേയമായി

Share

മാരക ലഹരി വസ്തുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘അരുത് മാരക ലഹരി’ ബോധവല്‍കരണ പരിപാടി അവതരണം കൊണ്ടും പങ്കാളിത്തം കൊണ്ടും സവിശേഷമായി. സ്‌കൂള്‍ ഹാളില്‍ നടത്തിയ പരിപാടി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മാരക ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടാതെ ജീവിതത്തെ ലഹരിയായി കാണണം. ലഹരി വസ്തുക്കളുടെ വില്‍പ്പനക്കെതിരെയും ഉപഭോഗത്തിനെതിരെയും പ്രതിരോധം തീര്‍ത്ത് ജീവിതബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു .പി.ടി.എ പ്രസിഡന്റ് പി പവിത്രന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ആമുഖ പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥ് ക്ലാസെടുത്തു. മദര്‍ പി.ടി.എ പ്രസിഡന്റ് വിദ്യ, അധ്യാപകൻ നിത്തു ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ബെന്നി ജോസഫ് സ്വാഗതവും സ്‌കൂള്‍ ലീഡര്‍ നിരഞ്ജന രാജന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ – ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘അരുത് മാരക ലഹരി’ ബോധവല്‍കരണ പരിപാടി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

Back to Top