ഭാരതിന് സമാനമായി കുറഞ്ഞ ചെലവില്‍ നോണ്‍ എ.സി ട്രെയിനുകള്‍; പ്രഖ്യാപനവുമായി ഇന്ത്യൻ റെയില്‍വേ

ഭാരതിന് സമാനമായി കുറഞ്ഞ ചെലവില്‍ നോണ്‍ എ.സി ട്രെയിനുകള്‍; പ്രഖ്യാപനവുമായി ഇന്ത്യൻ റെയില്‍വേ
വന്ദേ ഭാരതിന് സമാനമായി കുറഞ്ഞ ചെലവില്‍ നോണ്‍ എ.സി ട്രെയിനുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയല്‍വേ. 130 കിലോമീറ്റര്‍ ആണ് ട്രെയിന്റെ പരമാവധി വേഗം.1834 പേര്‍ക്ക് യാത്ര ചെയ്യാം. നോണ്‍ എ .സി പുഷ്പുള്‍ എന്നാണ് നിലവില്‍ ട്രെയിനിന് പേരിട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നോണ്‍ എ.സി ട്രെയിൻ സര്‍വ്വീസ് ആരംഭിക്കും. സാധരണക്കാര്‍ക്കും വന്ദേ ഭാരത്തിന് സമാനമായ യാത്ര ചുരുങ്ങിയ ചിലവില്‍ ഇതോടെ യാത്ര സാധ്യമാകുമെന്ന് ചെന്നൈ ഐസിഎഫ് ജനറല്‍ മാനേജര്‍ ബി.ജി മല്ലയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ വന്ദേഭാരതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ ട്രെയിനിന്റെ നിരക്ക് സാധാരണക്കാരെ സംബന്ധിച്ച് താങ്ങാൻ സാധിക്കുന്നതല്ല. ഈ ട്രെയിനുകള്‍ എത്തുന്നതോടെ അതിന് ഒരു പരിഹാരമാവുകയാണ്.ഓറഞ്ച്, ഗ്രേ നിറത്തിലുള്ള ഈ ട്രെയിനിന് 22 റേക്ക് ഉണ്ടാകും. ഇതില്‍ നോണ്‍ എ.സി കമ്ബാര്‍ട്ട്മെന്റുകള്‍ എട്ടെണ്ണമാണ്. ലേഡീസ് കമ്ബാര്‍ട്ട്മെൻറ് , ലഗേജ് കമ്ബാര്‍ട്ട്മെൻറ് ഉള്‍പ്പെടെ മറ്റുള്ളവ എ.സി ആയിരിക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.