കണ്ണികുളങ്ങര വലിയവീട് തറവാട് തെയ്യംകെട്ട്: പൊതുയോഗവും ചൂട്ടൊപ്പിച്ച മംഗലവും നാളെ   

Share

ഉദുമ : കണ്ണികുളങ്ങര വലിയവീട് തറവാട്ടിൽ നടന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ അവസാന ചടങ്ങ് എന്ന് വിശേഷിപ്പിക്കുന്ന ‘ചൂട്ടൊപ്പിച്ച മംഗലം’ ബുധനാഴ്ച്ച നടക്കും. രാവിലെ 10ന് പ്രശ്നചിന്തയ്ക്ക് ശേഷം തറവാട് അങ്കണത്തിൽ ചേരുന്ന പൊതുയോഗത്തിൽ വരവ് ചെലവ് കണക്കുകൾ അംഗീകരിച്ച ശേഷം ഉത്സവ നടത്തിപ്പിനായി പ്രവർത്തിച്ച ആഘോഷകമ്മിറ്റി പിരിച്ചു വിടും. തുടർന്നാണ് തെയ്യംകെട്ടിന് ചൂട്ടൊപ്പിച്ച കാർണവരെ അരിയിട്ട് അനുഗ്രഹിക്കുന്ന ‘ചൂട്ടൊപ്പിച്ച മംഗലം’ ചടങ്ങ്. ഉച്ചയ്ക്ക് ആയിരങ്ങൾക്ക് സദ്യ വിളമ്പും.

Back to Top