മന്ത്രിമാരുടെ താലൂക്ക്തല അദാലത്ത് ഒരുക്കങ്ങൾ ജില്ലാ കളക്ടർ അവലോകനം ചെയ്തു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗായി കരുതലും കൈത്താങ്ങും മന്ത്രിമാരുടെ താലൂക്ക്തല അദാലത്ത് മെയ് 27, 29,30 ജൂണ്‍ 1 തീയതികളില്‍ രാവിലെ പത്ത് മുതല്‍ നടക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും.
അദാലത്തിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ജില്ലാകളക്ടർ കെ. ഇംബശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്യോഗസ്ഥരുടേയും തഹസിൽദാർമാരുടേയും യോഗം ചേർന്നു.
ഓൺലൈനിൽ ലഭിച്ച പരാതികളിൽ അവശേഷിക്കുന്നവ മേയ് 24നകം നടപടി തീർപ്പാക്കാൻ കളക്ടർ നിർദ്ദേശം നൽകി. പോർട്ടലിൽ മറുപടി അപ് ലോഡ് ചെയ്ത് ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലിലേക്ക് ലഭ്യമാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.യോഗത്തിൽ എഡിഎംകെ. നവീൻ ബാബു സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, അസി. കളക്ടർ മിഥുൻ പ്രേംരാജ് ആർഡിഒ അതുൽ സ്വാമിനാഥ് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
മെയ് 27ന് രാവിലെ 10ന് കാസര്‍കോട് പുലിക്കുന്ന് മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, 29ന് രാവിലെ 10ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോമ്പൗണ്ട് മിനി സിവില്‍ സ്റ്റേഷന്‍ കാഞ്ഞങ്ങാട്, 30ന് രാവിലെ 10ന് മഞ്ചേശ്വരം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയം നയാബസാര്‍ ഉപ്പള, ജൂണ്‍ ഒന്നിന് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയം വെള്ളരിക്കുണ്ട് ടൗണ്‍ എന്നിവിടങ്ങളിലാണ് മന്ത്രിമാരുടെ താലൂക്ക്തല അദാലത്ത് നടക്കുക. മന്ത്രിമാര്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കും.