ഉദുമ കുന്നിൽ മഖാം ഉറൂസ് തുടങ്ങി.

Share

ഉദുമ:കുന്നിൽ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരിൽ വർഷംതോറും കഴിച്ചു വരാറുള്ള ഉറൂസ് തുടങ്ങി

മെയ് 12 വരെ നടക്കുന്ന ഉറൂസ് ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

കുന്നിൽ മുഹിയുദ്ദീൻ പള്ളി പ്രസിഡൻ്റ് കെഎ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെപി മാഹിൻ സ്വാഗതം പറഞ്ഞു. ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ് മാനി മൂവാറ്റുപുഴ മതപ്രഭാഷണം നടത്തി. കുന്നിൽ മുഹ് യുദ്ദീൻ പള്ളി ഇമാം കലന്തർഷാ സഖാഫി ഏണിയാടി നന്ദി പറഞ്ഞു.

രാത്രി എട്ട് മണിക്ക് ഇശ്ഖ് മജ്ലിസിന് കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് നേതൃത്വം നൽകി

ഇന്ന് രാത്രി ഏഴ് മണിക്ക് മുബീൻ ഹിമമി അൽ അഹ്സനി കാമിൽ സഖാഫി ബൈദല മത പ്രഭാഷണം നടത്തും .

രാത്രി ഒമ്പത് മണിക്ക് സ്വലാത്ത് വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നസ്വി അത്ത് , കൂട്ടുപ്രാർത്ഥന എന്നിവയ്ക്ക് എൻപിഎം ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നേതൃത്വം നൽകും. പത്തിന് രാത്രി എട്ട് മണിക്ക് യുകെ മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാൽ മതപ്രഭാഷണം നടത്തും.

11ന് വൈകുന്നേരം നാല് മണിക്ക് മാനവ സൗഹൃദ സംഗമം ഉദുമ പടിഞ്ഞാർ ഖത്തീബ് ഹാഫിള് മുഹമ്മദ് ബൽയാ റഷാദി ഉദ്ഘാടനം ചെയ്യും. കെഎ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിക്കും.കെവി അഷ്റഫ് സ്വാഗതം പറയും. മേൽപറമ്പ് ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് റഹ് മാനി ചൗക്കി, ആധ്യാത്മിക പ്രഭാഷൻ കൊപ്പൽ ചന്ദ്ര ശേഖരൻ, ഫാദർ ബേബി മാത്യു എന്നിവർ പ്രസംഗിക്കും.

രാത്രി എട്ട് മണിക്ക് ഉമർ ഹുദവി പൂളപ്പാടം മത പ്രഭാഷണം നടത്തും.

12ന് ഉച്ചക്ക് രണ്ട് മണിക്ക് മൗലീദ് പാരായണത്തിന് അബ്ദുൽ ഖാദിരി പൂക്കുഞ്ഞി കോയ തങ്ങൾ നേതൃത്വം നൽകും.വൈകുന്നേരം നാല് മണിക്ക് അന്നദാനവിതരണത്തോടെ ഉറൂസ് സമാപിക്കും

Back to Top