കാഞ്ഞങ്ങാട്ട് റെയിൽവേ സ്റ്റേഷന് അർഹമായ പരിഗണന നൽകണം : കാഞ്ഞങ്ങാട്ട് സീനിയർ ചേംബർ ഇൻറർനാഷനൽ

Share

കാഞ്ഞങ്ങാട്ട് റെയിൽവേ സ്റ്റേഷന് അർഹമായ പരിഗണന നൽകണം

മലയോര മേഖലയിലുള്ളവർ കൂടുതലായും ആശ്രയിക്കുന്ന തും വരുമാനത്തിൽ മുൻപിലുമുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് അർഹമായ പരിഗണന നൽകണം എന്ന് കാഞ്ഞങ്ങാട്ട് സീനിയർ ചേംബർ ഇൻറർനാഷനൽ . കേ ബാലകൃഷ്ണൻ നായറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. കാസർകോട് നിന്നും പുറപ്പെടുന്ന രണ്ടു വന്ദേ ഭരത് ട്രെയിനിൽ ഒന്ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന തരത്തിലോ അല്ലാത്തപക്ഷം സ്‌ടോപ്പോ അനുവദിക്കണമെന്നും സ്റ്റേഷൻ്റെ കിഴ ക്ക വസത്തെ നികത്തിയ സ്ഥലത്ത് പാർകിങ്ങും അരിമല ഹോസ്പിറ്റൽ റോഡ് വഴി വാഹനങ്ങൾക്ക് കടന്നുപോകാൻ തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികൾ

കേ ബാലകൃഷ്ണൻ നായർ പ്രസിഡൻ്റ്, പി വി രാജേഷ്, എച്ച് വി നവീൻ കുമാർ വൈസ് പ്രസിഡൻ്റ്, ഏച്ച്. കേ .കൃഷ്ണമൂർത്തി സെക്രട്ടറി, കേ ജെ ജെയിംസ് ട്രഷറർ എന്നിവരുടെ സ്ഥാനാരോഹണം 22.05.2024നു കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ നാഷണൽ പ്രസിഡൻ്റ് ചിത്രകുമാർ ഉൽഘാടനം ചെയ്യും.

Back to Top