പാലക്കുന്ന് അംബിക ബാലവേദി വായനാ വെളിച്ചം നടത്തി 

Share

പാലക്കുന്ന് : പാലക്കുന്ന് അംബിക ബാലവേദി വായനാ വെളിച്ചം പരിപാടി സംഘടിപ്പിച്ചു.വിദ്യാഭ്യാസ സമിതിയുടെയും അംബിക ലൈബ്രറിയുടെയും പ്രസിഡന്റ് ആയ പി. വി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ്‌ ശ്രീജ പുരുഷോത്തമൻ അധ്യക്ഷയായി. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി. രാജൻ, വായനാ വെളിച്ചം കൺവീനർ ബിന്ദുകല്ലത്ത്, വിദ്യാസമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, അംഗങ്ങളായ കസ്തുരി, വേണുഗോപാൽ, ബാലവേദി മെൻറർ വിപിൻലാൽ, ലൈബ്രറേറിയൻ കെ. വി. ശാരദ എന്നിവർ പ്രസംഗിച്ചു. ബാലവേദി അംഗമായ ആഷ്നയുടെ കവിതയും മറ്റു കുട്ടികളുടെ വായനാനുഭവ വിവരണങ്ങളും ചടങ്ങിന് മാറ്റുകൂട്ടി

Back to Top