കേരള ഭക്ഷ്യസുരക്ഷ വകുപ്പ് ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഡിഗ്രി പാസായവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

Share

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് റിക്രൂട്ട്‌മെന്റ്

ഡിഗ്രി പാസായ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷകള്‍ ഏപ്രില്‍ 3നകം അപേക്ഷിക്കണം. തസ്തിക& ഒഴിവ് കേരള ഭക്ഷ്യസുരക്ഷ വകുപ്പില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍

കാറ്റഗറി നമ്പര്‍: 006/2024 പ്രായപരിധി 18 നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, ബയോടെക്നോളജി, ഓയിൽ ടെക്നോളജി, അഗ്രികൾച്ചറൽ സയൻസ്, വെറ്റിനറി സയൻസസ്, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിൽ ബിരുദം. അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് മെഡിസിനിൽ ബിരുദം. അല്ലെങ്കിൽ അതിന്റെ തത്തുല്യം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 39,300 രൂപ മുതൽ 83,000 രൂപവരെയാണ് മാസ ശമ്പളമായി ലഭിക്കുക. പുറമെ സർക്കാർ സർവീസുകാർക്കുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

കേരള പി.എസ്.സി നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പിന്നാലെ ഷോർട്ട് ലിസ്റ്റിങും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും, വ്യക്തിഗത ഇന്റർവ്യൂവും ഉണ്ടായിരിക്കും.

അപേക്ഷ നല്‍കുന്നതിനായി

https://thulasi.psc.kerala.gov.in/thulasi/index.php

സന്ദര്‍ശിക്കുക….

Back to Top