ദുബായിൽ അടക്കം യുഎഇ മുഴുവൻ ഇന്നും മിന്നലോട് കൂടിയ കനത്ത മഴ , ജാഗ്രത നിർദേശങ്ങളുമായി ദുബായ് പോലീസ്

Share

ദുബായ്: ദുബായ് അടക്കമുള്ള മുഴുവൻ ഗൾഫ് പ്രദേശങ്ങളിലും ഇന്നും മിന്നലോട്  കൂടിയ ഇടിയും ശക്തമായ മഴയും പ്രക്ഷുബ്ധമായ കാലാവസ്ഥയുള്ളത്. വെള്ള കെട്ടുകൾ ഒഴിവാക്കിയും തീരപ്രദേശത്തു പോകാതെയും താഴ്‌വരകൾ, തോടുകൾ, താഴ്ന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക, അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ ദുബായ് പോലീസ് പുറപ്പെടുവിച്ചു.

എമിറേറ്റുകളിൽ യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാജ്യത്തെ പല ഭാഗത്തും ഇടിയും മിന്നലും മഴയും ലഭിച്ചെന്നും ചിലയിടങ്ങളിൽ ആലിപ്പഴവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചിലയിടത്ത് ചാറ്റൽ മഴ ലഭിച്ചപ്പോൾ ചില ഭാഗങ്ങളിൽ തീവ്രമഴ തന്നെ ലഭിച്ചു.

കാലാവസ്ഥ അപ്രവചനീയമായി തുടരുന്ന സാഹചര്യത്തിൽ പൗരൻമാ‍ർ ജാ​ഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികൃത‍ർ നിർദേശിച്ചു.

പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ ഇന്ന്  സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് നിർബന്ധമായും ഹാജരാകേണ്ടവരൊഴികെ മറ്റു ജീവനക്കാ‍ർക്കും സർക്കാർ ഏജൻസികളിലുള്ളവ‍ർക്കും വർക്ക് ഫ്രം ഹോം അനുവദിക്കും. ദുബായിലെ സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, സർവ്വകലാശാലകൾ എന്നിവയിൽ  വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകണമെന്ന് നിർദേശമുണ്ട്

Back to Top