കടലിൽ മാത്രമല്ല, കരയിലും വീര്യം തെളിയിച്ച് കപ്പലോട്ടക്കാരുടെ ഫുട്ബോൾ ടൂർണമെന്റ് എഫ്സി നാവിഗേറ്റർ ചാമ്പ്യന്മാർ

Share

പാലക്കുന്ന് : പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ മർച്ചന്റ് നേവി ജീവനക്കാർ നാവികരെ മാത്രം ഉൾപ്പെടുത്തി നടത്തിയ ഫുട്ബോൾ ടൂർണമെന്റ് കൗതുക കായിക കാഴ്ചയായി. ‘സീമെൻസ് സൂപ്പർ സെവെൻസ് സോക്കർ സീസൺ 3’ എന്നപേരിൽ ജില്ലയിലെ നാവികരെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്തിയത് സീമെൻസ് വാട്സാപ്പ് കൂട്ടായ്മയാണ്‌. പാലക്കുന്ന് പള്ളം കിക്കോഫ് മൈതാനിയിൽ 150 ലേറെ യുവ നാവികർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ കളിക്കാനെത്തി. കപ്പലോട്ടക്കാരുടെ കളി കാണാൻ ഫുട്ബോൾ പ്രേമികളും മൈതാനിയിൽ എത്തിയിരുന്നു . തിരഞ്ഞെടുക്കുപ്പെട്ട 8 ടീമുകൾ ജഴ്സി അണിഞ്ഞു. ഫൈനലിൽ ‘മൈറ്റി സൈലേഴ്‌സി’നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി

‘എഫ്സി നാവിഗേറ്റർ’ ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

ഇന്ത്യയിൽ ആദ്യം അവധിയിൽ നാട്ടിലെത്തിയ കപ്പലോട്ടക്കാരെ പങ്കെടുപ്പിച്ച് ജില്ലയിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റ് ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ ആദ്യ സംരംഭമാണെന്ന് സംഘാടകർ അവകാശപ്പെട്ടു. തുറമുഖത്ത് ചരക്കിറക്കാനും കയറ്റാനും ദിവസങ്ങൾ നീണ്ടുപോകുമ്പോഴും റിപ്പയറിങിനായി കപ്പൽ ഡോക്കിൽ കെട്ടിയിടുമ്പോഴും വല്ലപ്പോഴും പോർട്ടിലെ ടീമുകളുമായി കളിക്കാൻ അവസരങ്ങൾ കപ്പലോട്ടക്കാർക്ക് ലഭിക്കാറുണ്ട്. കപ്പലിലെ ഓപ്പൺ ഡെക്കിൽ നെറ്റ് കെട്ടി ക്രിക്കറ്റ് കളിക്കുന്നത് ശീലമാക്കിയ നാവികർ ഇവിടെയുണ്ട്. ടേബിൾ ടെന്നിസ് കളിക്കാൻ പ്രത്യേക മുറിയും മിക്ക കപ്പലുകളിലും ഉണ്ടായിരിക്കും. ഇതാണത്രെ കപ്പലിൽ അവരുടെ ഇഷ്ട വിനോദവും.

പടം : പാലക്കുന്ന് പള്ളത്ത് നടന്ന കപ്പലോട്ടക്കാരുടെ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ എഫ്സി

നാവിഗേറ്റർ ടീം ട്രോഫിയുമായി.

Back to Top