തച്ചങ്ങാട്ടെ സുജിത്തിന് താങ്ങായി കോൺഗ്രസ് പ്രവർത്തകർ നൽകിയത് 1,38,000/- രൂപ

Share

പള്ളിക്കര: ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകനായ തച്ചങ്ങാട്ടെ സുജിത്ത് കുമാറിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് തീയിട്ട് നശിപ്പിച്ചിരുന്നു.

വീടിന്റെ മുൻവാതിലും കട്ടിലയും പൂർണമായി കത്തി നശിക്കുകയും, കുടിവെള്ള ശ്രോതസായ കുഴൽ കിണറിന്റെ പൈപ്പും കേബിളും മുറിച്ച് കിണറ്റിൽ ഇടുകയും ചെയ്ത ആക്രമികൾ ശുചിമുറിയുടെ ക്ലോസറ്റ് തകർത്തിരുന്നു.

വാടക ക്വാർട്ടേഴ്സിൽ നിന്ന് മാറി ഓണത്തിന് ഗൃഹപ്രവേശം നടത്താനും ഒരുങ്ങുന്നതിനിടയിലാണ് അതിക്രമം നടന്നത്.

സുജിത്തിന്റെ സ്വപ്നമായ വീടിന്റെ ഗൃഹപ്രവേശനം ഓണത്തിന് തന്നെ നടത്തുന്നതിനാണ് പള്ളിക്കരയിലെ കോൺഗ്രസ് പ്രവർത്തകർ 1,38,000/- രൂപ സ്വരൂപിച്ച് കൈമാറിയത്. കൂടാതെ കാഞ്ഞങ്ങാട്ടെ സെറാമിക് സ്ഥാപനത്തിന്റെ ഉടമ സി.എം കുഞ്ഞബ്ദുള്ള ക്ലോസ്സെറ്റും സുജിത്തിന് നൽകി.

സുകുമാരൻ പൂച്ചക്കാട്, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി.എം.ഷാഫി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, ശശി കളത്തിങ്കാൽ, സാജിദ് മൗവ്വൽ, ചന്തു കുട്ടി പൊഴുതല, സുന്ദരൻ കുറിച്ചിക്കുന്ന്, വി.വി.കൃഷ്ണൻ, മധു സുദനൻ നമ്പ്യാർ, ദാമോദരൻ വളളിയാലുങ്കാൽ, അഭിലാഷ് തച്ചങ്ങാട് എന്നിവർ സംബന്ധിച്ചു

Back to Top