ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവർക്കായി 21 ന് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് : സമരം സർക്കാർ അവഗണനയ്ക്കെതിരെ

Share

കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളോടുള്ള അവഗകണനയ്ക്കെതിരെ രക്ഷിതാക്കളുടെ സംസ്ഥാനതല കൂട്ടായ്മയായ പെയ്ഡ് നടത്തി വരുന്ന അവകാശ പോരാട്ടങ്ങളുടെ ഭാഗമായി ഈ മാസം 21 ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ പെയ്ഡ് ജില്ല കൺവെൻഷൻ തീരുമാനിച്ചു.ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കൊപ്പം അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും സംസ്ഥാനതലത്തിൽ 21 ന് ജില്ല കലക്ട്രേറ്റ്കളിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ട് സിവിൽ സ്റ്റേഷൻമാർച്ചും ധർണ്ണയും നടത്തുന്നത്.കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യൽ സ്കൂളിൽ നടന്ന ജില്ല കൺവെൻഷനിൽ ജില്ലയിലെ മുഴുവൻ സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

സ്പെഷ്യൽ സ്കൂളുകൾക്ക് അർഹമായ പരിഗണന നൽകിയ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം കൺവെൻഷൻ ഉൽഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡണ്ട് എ.ടി.ജേക്കബ് അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി സുബൈർ നീലേശ്വരം,ജില്ല കോഡിനേറ്റർമാരായ റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു, സിസ്റ്റർ ജിസ് മരിയ ചിറ്റാരിക്കാൽ എന്നിവരും ജോസ് കൊച്ചുപറമ്പിൽ,സിസ്റ്റർ മേരിക്കുട്ടി ബിരിക്കുളം സ്നേഹാലയം,സിസ്റ്റർ ദയ സ്പെഷ്യൽ സ്കൂൾ ചുള്ളിക്കര,സിസ്റ്റർ ഷെൻസി പെർള,സിസ്റ്റർ തെരേസ ഫ്രാൻസീസ് കാർമൽ ബദിയടുക്ക,സിസ്റ്റർ അനറ്റ് ജ്യോതി ഭവൻ ചിറ്റാരിക്കാൽ എന്നിവർ സംസാരിച്ചു.

പടം: സ്പെഷ്യൽ സ്കൂൾ ജില്ല തല കൺവെൻഷൻ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം ഉൽഘാടനം ചെയ്യുന്നു.

Back to Top