പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണത്തിൽ ദൂരുഹത വർദ്ധിക്കുന്നു, ബന്ധുക്കളുടെ പരാതിയിൽ ഖബറിസ്ഥാനിൽ നിന്നും മൃതദേഹമെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത് ഉന്നത ഉദ്യേഗസ്ഥരുടെ മേൽനോട്ടത്തിൽ

Share

പളളിക്കര: ഗഫൂർ ഹാജിയുടെ മരണത്തിൽ ദൂരുഹത വർദ്ധിക്കുന്നു, ബന്ധുക്കളുടെ പരാതിയിൽ ഖബറിസ്ഥാനിൽ നിന്നും മൃതദേഹമെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത് ഉന്നത ഉദ്യേഗസ്ഥരുടെ മേൽനോട്ടത്തിൽ,

സബ് കലക്ടർ സുഫിയാൻ അഹമ്മദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിയാരം മെഡിക്കൽ പോലിസ് സർജൻ പോസ്റ്റ്മോർട്ടം നിയന്ത്രിച്ചു

പൂച്ചക്കാട്ടെ ഗൾഫ് വ്യവസായി എംസി അബ്ദുൽ ഗഫൂറിന്റ മരണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9 :00 മണിയോടെ പോസ്റ്റ് മോർട്ടം നടപടി തുടങ്ങിയത്.

പൂച്ചക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ഖബറിടം കുഴിച്ച് മൃതദേഹം പുറത്തെടുക്കുന്ന നടപടി 10 മണിയോടെ തന്നെ തുടങ്ങിയിരുന്നു. തുടർന്നായിരുന്നു പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലെ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം ചെയ്തത്.

കാഞ്ഞങ്ങാട് ആർഡിഒയുടെ സാന്നിധ്യത്തിൽ ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാർ, ഇൻസ്‌പെക്ടർ യുപി വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ തയ്യാറാക്കിയ ടെന്റിൽ വെച്ചാണ് പോസ്റ്റ് മോർട്ടം നടക്കുന്നത്. പോലീസിന്റെ അപേക്ഷയിൽ ആർ ഡി ഒ പോസ്റ്റ് മോർട്ടത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തതോടെയാണ്പൂച്ചക്കാട്ഫാറൂഖിയ മസ്ജിദിനടുത്ത് ബൈത്തുൽ റഹ്മയിലെ ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരുഹത ഉയർന്നുവന്നത്

കഴിഞ്ഞ ഏപ്രിൽ 13 ന് വൈകീട്ട് 5.30നും 14ന് പുലർചെ അഞ്ചു മണിക്കുമിടയിലാണ് ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഗഫൂറിന്റെ മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്ന് കരുതി മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു.

പിന്നീട് വീട്ടിലുണ്ടായിരുന്ന 612 പവൻ സ്വർണം നഷ്ടമായെന്ന് ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. മകൻ അഹമ്മദ് മുസമ്മിലാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോസ്റ്റ് മോർട്ടത്തിലൂടെ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ ഗഫൂറിന്റെ കുടുംബം. ഇതിനിടിയിൽ സ്വർണ്ണാഭരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പു കേസിൽ ആരോപണ വിധേയയായ ഉദുമ മാങ്ങാട്ടെ വ്യാജ മന്ത്രവാദിനിക്കെതിരെയും പോലീസ് അന്വേഷണം നടക്കുന്നുണ്ട്

Back to Top