വോട്ട് കൊള്ളനടത്താൻ എസ് ഐ ആർ മറയാക്കുന്നു: പി കെ ഫൈസൽ / അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി രാധാകൃഷ്ണൻ കാട്ടുകുളങ്ങര സ്ഥാനമേറ്റു

വോട്ട് കൊള്ളനടത്താൻ എസ് ഐ ആർ മറയാക്കുന്നു:
പി കെ ഫൈസൽ
അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി രാധാകൃഷ്ണൻ കാട്ടുകുളങ്ങരയെ നിയമിച്ചു.
മാവുങ്കാൽ: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി എസ് ഐ ആറിൽ തിരിമറി നടത്തി അർഹരായ വോട്ടർമാരെ ഒഴിവാക്കി വോട്ട് കൊള്ളനടത്താൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസൽ പ്രസ്ഥാവിച്ചു.
അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി വി.രാധാകൃഷ്ണൻ കാട്ടുകുളങ്ങര ചാർജ്ജ് ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കുഞ്ഞിരാമൻ എക്കാൽ അധ്യക്ഷനായി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി അഡ്വ:ടി കെ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി
ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ്, പരപ്പ അർബൻ ബാങ്ക് പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സതീശൻ പരക്കാട്ടിൽ, സാംസ്‌കാരിക സാഹിതി ജില്ലാ കൺവീനവർ കെ ദിനേശൻ മൂലക്കണ്ടം,വാർഡ് പ്രസിഡന്റ്‌മാരായ കെ.വി. പ്രഭാകരൻ,നാരായണൻ മൂലക്കണ്ടം,തുടങ്ങിയവർ സംസാരിച്ചു
മണ്ഡലം സംഘടന ചുമതലയുള്ള സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതവും, പുതിയ മണ്ഡലം പ്രസിഡന്റ് വി.രാധാകൃഷ്ണൻ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.
പടം:അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി ചുമതയേറ്റ രാധാകൃഷ്ണൻ കാനത്തൂരിന് ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഷാൾ അണിയിക്കുന്നു.
