കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള കടുത്ത അവഗണയ്‌ക്കെതിരെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്ത്വത്തില്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം. നത്തി.

Share


ഉദുമ: കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള കടുത്ത അവഗണയ്‌ക്കെതിരെ ജില്ലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാഗമായി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്ത്വത്തില്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം. തുടര്‍ന്ന് നടത്തിയ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രം ബജറ്റില്‍ കേരളത്തോട് കാണിച്ച അതേ അവഗണയാണ് പിണറായി സര്‍ക്കാര്‍ കാസര്‍കോടിനോട് കാണിച്ചതെന്ന് ഹക്കീം കുന്നില്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചന്തുകുട്ടി പൊഴുതല സ്വാഗതം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍, ജനറല്‍ സെക്രട്ടറിമാരായ വി ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, ബ്ലോക്ക് ഭാരവാഹികളായ കൃഷ്ണന്‍ ചട്ടംഞ്ചാല്‍, കെവീസ് ബാലകൃഷ്ണന്‍, എ കെ ശശിധരന്‍, ബി ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണര്‍ പൊയിനാച്ചി, വാസു മാങ്ങാട്, ചന്ദ്രന്‍ നാലാം വാതുക്കല്‍, മന്‍സൂര്‍ കുരിക്കള്‍, കുഞ്ഞികണ്ണന്‍ കരിച്ചേരി, കെ വി ഗംഗാധരന്‍, ശശി തന്നിത്തോട്, മണ്ഡലം പ്രസിഡന്റുമാരായ കെ വി ശ്രീധരന്‍, രവീന്ദ്രന്‍ കരിച്ചേരി, കെ വി ഗോപാലന്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സുതന്‍, പഞ്ചായത്തംഗങ്ങളായ സി കെ വേണു, പി വി കൃഷ്ണന്‍ പള്ളം എന്നിവര്‍ സംസാരിച്ചു.

Recent News

Back to Top