ഗാന്ധി ദർശൻ സമിതിയുടെയും , ഗാന്ധി ദർശൻ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ഇന്ന് രാവിലെ സംഘടിപ്പിച്ച മഹാത്മാഗാന്ധി അനുസ്മരണ യോഗം അഡ്വ: ടി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു

ഗാന്ധി ദർശൻ സമിതിയുടെയും , ജില്ലാ ഗാന്ധി ദർശൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി അനുസ്മരണം പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നടത്തി. എം.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ടി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ളതാണെന്നും, ഗാന്ധിയൻ ആശയങ്ങളെ ആർക്കും ജന മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ സാധിക്കില്ല എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം എടുത്ത് പറഞ്ഞു. അബ്ദുള്ള സഖാഫി, ഫാദർ ജോസ് അവന്നൂർ, സ്വാമി പ്രേമാനന്ദ, ജയരാജൻ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, ഭരതൻ പള്ളഞ്ചി, പി.വി. ചന്ദ്രശേഖരൻ , രാമകൃഷ്ണൻ മോനാച്ച, എന്നിവർ പ്രസംഗിച്ചു. കോർഡിനേറ്റർ തോമസ് രാജപുരം സ്വാഗതവും, ട്രഷറർ മാത്യു പനത്തടി നന്ദിയും പറഞ്ഞു.
