തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിക്കായി നിയോഗിച്ച ടാക്സിവാഹനങ്ങൾക്കുള്ള വാടക എത്രയും പെട്ടെന്ന് നൽകുക ബി എം എസ്


മാവുങ്കാൽ – കാസറഗോഡ് ജില്ലാ ടാക്സി &ലൈറ്റ് മോട്ടോർ വെഹിക്കിൽ (ബി എം എസ് )ടൂറിസ്റ്റ് ടാക്സി മാവുങ്കാൽ യൂണിറ്റ് വാർഷിക സമ്മേളനം മാവുങ്കാൽ ശ്രീരാം പുരുഷസ്വയം സഹായ സംഘം ഓഫീസിൽ വച്ചു യൂണിറ്റ് പ്രസിഡന്റ് രാജീവൻ മാവുങ്കാലിന്റെ അധ്യക്ഷതയിൽ ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. ബി എം എസ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര ആശംസ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സനീഷ് പ്രവർത്തനറിപ്പോർട്ടും യൂണിറ്റ് ട്രഷറർ സജിത്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് പൊള്ളക്കട പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് :ചന്ദ്രൻ കോട്ടപ്പാറ, സെക്രട്ടറി സനീഷ് കാട്ടുകുളങ്ങര, ട്രഷറർ സജിത്ത് എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സുനിൽ വാഴക്കോട് സമാരോപ് പ്രഭാഷണം നടത്തി. സെക്രട്ടറി സനീഷ് കാട്ടുകുളങ്ങര സ്വാഗതവുംരാജേഷ് മൂന്നാം മൈൽ നന്ദിയും പറഞ്ഞു.
കാസർഗോഡ് ജില്ലാ ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ( ബി എം എസ് ) ടുറിസ്റ്റ് ടാക്സി മാവുങ്കാൽ യൂനിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു
