പുല്ലൂരിൻ്റെ മനം കവർന്ന് അക്ഷര കരോൾ

Share

…………………………………
പുല്ലൂർ: തുടരട്ടെവിജ്ഞാന വികസനം പുലരട്ടെ മാനവ സ്നേഹം എന്ന മുദ്രാവാക്യവുമായി പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു. പുല്ലൂർ ഗ്രന്ഥാലയ പരിസരത്ത് നിന്ന് ഘോഷയാത്രയായി വീടുകളിൽ പോയി ഭരണഘടനയുടെ ആമുഖത്തിൻ്റെ കോപ്പി ഏൽപ്പിക്കുകയും ‘ സന്ദേശ യാത്രയുടെ ഉദ്ദേശം വിവരിക്കുകയും ചെയ്തു. പരിപാടി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ എ കൃഷ്ണൻ ‘ ഉൽഘാടനം ചെയ്തു ചടങ്ങിൽ 12-ാം വാർഡ് മെമ്പർ കെ.ബിന്ദു 13-ാം വാർഡ് മെമ്പർ വി.കെ നളിനി . ലൈബ്രറി കൗൺസിൽ പുല്ലൂർ പെരിയ പഞ്ചായത്ത് നേതൃസമിതി കൺവീനർ പി. അബ്ദുൾ ലത്തീഫ് സംസാരിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ ഒയക്കട അദ്ധ്യക്ഷത വഹിച്ചു ഗ്രന്ഥാലയം സെക്രട്ടറി എം വി നാരായണൻ സ്വാഗതം പറഞ്ഞു.
ജനുവരി – ഫിബ്രുവരി-മാർച്ച് മാസങ്ങളിൽ വീട്ടുമുറ്റ പുസ്തകചർച്ച സംഘടിപ്പിക്കും ജനുവരി മാസത്തെ ചർച്ച കുറുമ്പാലം കെ കാർത്ത്യായണിയുടെ വീട്ടുമുറ്റത് പ്രശസ്ത എഴുത്തുകാരൻ പി.വി.ഷാജികുമാറിൻ്റെ കിടപ്പറസമരം കഥ ചർച്ച ചെയ്തു ഫിബ്രുവരി ഇ.വി. രാധാകൃഷ്ണൻ്റെ വീട്ടിലും മാർച്ചിൽ ബി.ഗംഗാധരൻ മാസ്റ്ററുടെ വീട്ടിലും നടക്കും കൂടാതെ ഫിബ്രുവരി മാസം ആദ്യാഴ്ച ചിത്രരചന – പോസ്റ്റർ രചന- കിസ്സ് മത്സരം നടക്കും രണ്ടാമത്തെയാഴ്ച ദേശഭക്തിഗാനം മാതേ തരഗാനാലപനം പ്രശസ്ത കവികളുടെ കവിതാലാപനം നടക്കും മൂന്നാമത്തെയാഴ്ച എക്സിവിഷൻ .വിജ്ഞാന വികസന സദസ്സ്. മുതിർന്ന പൗരൻമാരെയും വളർന്നുവരുന്ന സാഹിത്യകാരൻമാരെയും ആദരിക്കും

Recent News

Back to Top