സാംസ്‌കാരിക കേന്ദ്രങ്ങളെ തൊട്ടുണർത്തിക്കൊണ്ട് തപസ്യയുടെ സാംസ്‌കാരിക തീർത്ഥയാത്ര

സാംസ്‌കാരിക കേന്ദ്രങ്ങളെ തൊട്ടുണർത്തിക്കൊണ്ട് തപസ്യയുടെ സാംസ്‌കാരിക തീർത്ഥയാത്ര.
തുളുനാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളെ തൊട്ടുണർത്തിക്കൊണ്ടും മണ്മറഞ്ഞ സാംസ്‌കാരിക നായകരുടെ ഓർമ്മകളെ അയവിറക്കിയും തുളുനാടിന്റെ പ്രിയപ്പെട്ട മുതിർന്ന കലാകാരൻ മാരെ ആദരിച്ചു കൊണ്ടും തപസ്യ കലാ സാഹിത്യ വേദി കാസർഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ സാംസ്‌കാരിക തീർത്ഥയാത്ര ഉത്തരായനം വേറിട്ട അനുഭവമായി.മഹാകവി കുട്ടമത്തിന്റെ ഭവനത്തിൽ വെച്ച് സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്റെ അധ്യക്ഷതയിൽ തപസ്യ സംസ്ഥാന കാര്യാധ്യക്ഷൻ പ്രൊഫ പി ജി ഹരിദാസ് യാത്ര ഉദ്ഘാടനം ചെയ്തു തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി രാമചന്ദ്രൻ സംസ്ഥാന ഉപാധ്യക്ഷൻ അജയൻ കല്ലറ ജില്ലാ അധ്യക്ഷൻ ബാലചന്ദ്രൻ പെരിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അക്ഷരശ്ലോക പണ്ഡിതൻ പി പി കുഞ്ഞിക്കണ്ണൻ, കഥകളി കലാകാരൻ കെ കെ ഗോവിന്ദൻകുട്ടിക്കുറുപ്പ്, ഓട്ടൻ തുള്ളൽ കലാകാരൻ ജനാർദ്ദനൻ കുട്ടമത്ത്, യക്ഷഗാന കലാകാരൻ കെ കെ പിഷാരടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.എ വി സദാനന്ദൻ സ്വാഗതവും എം ജയകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന യാത്രയിൽ നീലേശ്വരം കോവിലകം, രസികശിരോമണി കോമൻ നായർ ഭവനം,ആനന്ദാശ്രമം മഹാകവി പി ഭവനം, നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റ്, കവി മേലത്ത് ചന്ദ്രശേഖരൻ ഭവനം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ വെച്ച് പി ദാമോദരൻ പണിക്കർ (പൂരക്കളി ) ഡോ കെ സി കെ രാജ ( ആതുരസേവനം ) ഉണ്ണികൃഷ്ണൻ നീലേശ്വരം (വാദ്യം )വന്ദന ഗിരീഷ് (നൃത്തം ) ജനനി കാഞ്ഞങ്ങാട് ( നാടകം ) കാനായി കുഞ്ഞിരാമൻ ((ശിൽപകല ) പി കെ കുമാരൻ നായർ (സാംസ്‌കാരികം ) ടി പി സോമശേഖരൻ (സംഗീതം ) ഉസ്താദ് ഹസ്സൻഭായി (ഉപകരണ സംഗീതം ) ബാബു റൈ (മൃദംഗം )
കെ വി രമേഷ് (യക്ഷഗാന ബൊമ്മയാട്ട )യോഗേഷ് ശർമ ( സംഗീതം ) രാധാകൃഷ്ണ ഉളിയത്തടുക്ക (സാഹിത്യം ) കെ വി കുമാരൻ ( തർജമ ) എന്നിവരെ ആദരിച്ചു. സാംസ്‌കാരിക യാത്ര ഇന്നും പ്രയാണം തുടരും
പടം:തപസ്യകലാസാഹിത്യവേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന സാംസ്കാരിക ഉത്തരായനം തീർത്ഥയാത്രയ്ക്ക് തുടക്കം കുറിച്ച് മഹാകവി കുട്ടമത്തിന്റെ ഭവനത്തിൽ തപസ്യ സംസ്ഥാന കാര്യാധ്യക്ഷൻ പ്രൊഫ: പി.ജി.ഹരിദാസ് ദീപ പ്രജ്വലനം നടത്തുന്നു.
