അജാനൂർ ഗവ:ഫിഷറീസ് യു.പി.സ്കൂൾ മോഹനൻ മാസ്റ്റർക്ക് പ്രൗഢോജ്വല യാത്രയയപ്പ് നൽകി:

Share

അജാനൂർ ഗവ:ഫിഷറീസ് യു.പി.സ്കൂൾ
മോഹനൻ മാസ്റ്റർക്ക് പ്രൗഢോജ്വല യാത്രയയപ്പ് നൽകി:

ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉപഹാര സമർപ്പണവും വാർഷിക സമ്മേളനവും ഉൽഘാടനം ചെയ്തു.

അജാനൂർ സ്കൂളിൻ്റെ 86 ആം വാർഷികാഘോഷം
അക്കാദമിക രംഗത്തും ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതിലും വേറിട്ട മാതൃകകൾ തീർത്ത അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ പ്രധാനാധ്യാപകൻ വി.മോഹനൻ മാസ്റ്റർക്ക് തീരദേശ ഗ്രാമം വികാരനിർഭരമായ യാത്രയയപ്പ് നൽകി. 77 വർഷമായി വാടകക്കെട്ടിടത്തിലായിരുന്ന അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂളിനെ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഏറ്റെടുത്ത് സമ്പൂർണ്ണ സർക്കാർ വിദ്യാലമാക്കി മാറ്റാൻ നേതൃത്വം നൽകിയ മാഷ് 35 വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയാണ് മാർച്ച് 31ന് പടിയിറങ്ങുന്നത്. സർവീസ് ജീവിതത്തിൽ 11 വർഷം പ്രൈമറി അധ്യാപകനായും 2 വർഷം പ്രധാനാധ്യാപകനായും മോഹനൻ മാസ്റ്റർ അജാനൂർ സ്കൂളിലുണ്ട്. 5 വർഷം മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സാമൂഹ്യ ശാസ്ത്രം അധ്യാപകനായി ശോഭിച്ച അദ്ദേഹം ജോലി ചെയ്ത വിദ്യാലയങ്ങളിലെല്ലാം തൻ്റെ വൈദഗ്ധ്യവും അർപ്പണ മനോഭാവവും കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മികച്ച സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ അദ്ദേഹത്തിന് 2019 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാറിൻ്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സർവ ശിക്ഷാ കേരളം നടപ്പാക്കുന്ന ക്രിയേറ്റീവ് കോർണർ പദiധതിയുടെ സംസ്ഥാനകോർ കോർ കമ്മിറ്റി.അംഗമായി പ്രവർത്തിച്ചു വരികയാണ്’.
യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി അധ്യക്ഷത വഹിച്ചു’.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.വി.രാഘവൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. കുഞ്ഞാമിന . ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി. സുമിത., കെ.അപർണ, നദീർ കൊത്തിക്കാൽ, എ ഇ ഒ കെ.സുരേന്ദ്രൻ, സി.എച്ച് അഷ്റഫ് കൊത്തിക്കാൽ, ഫിനാൻസ് ചെയർമാൻ എ.അബ്ദുള്ള, വൈസ് ചെയർമാൻ അഹമ്മദ് കിർമാനി ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ജി. സജീവൻ, സുമാ രാജൻ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാൽ സെക്രട്ടറി രാജേഷ് കാറ്റാടി, ശ്രീകുറുമ്പാക്ഷേത്രം പ്രസിഡണ്ട് വി.വി.സുഹാസ് ,പി.ടി.എ പ്രസിഡണ്ട് ജാഫർ പാലായി, എസ്.എം.സി.ചെയർമാൻ ഷഫീഖ് ആവിക്കൽ, മദർ പി ടി എ പ്രസിഡണ്ട് ബി.എസ് റംസീന, വികസന സമിതി ചെയർമാൻ കെ.രാജൻ, കൺവീനർ എ പി.രാജൻ, എ.ഹമീദ് ഹാജി, പാലായി കുഞ്ഞബ്ദുള്ള ഹാജി, നദീറാ ബാനു, പി. ഹാജറ ടീച്ചർ, കെ.സജിത ടീച്ചർ സംസാരിച്ചു. സീനിയർ അധ്യാപിക സി.സുലേഖ നന്ദിയും പറഞ്ഞു ‘ തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.

പടം:അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ പ്രധാനാധ്യാപകനുള്ള തീരദേശ ഗ്രാമത്തിൻ്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം സമർപ്പിക്കുന്നു.

Recent News

Back to Top