ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.

Share

കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാന്തോപ്പ് മൈതാനിയിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ മണ്ഡലം പ്രസിഡണ്ട് പി.വി. ചന്ദ്രശേഖരൻ പതാക ഉയർത്തി മഹാത്മാവിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വർഗ്ഗീയത മാത്രം മുറുകെ പിടിച്ച് ഭരിക്കുന്ന കേന്ദ്ര സർക്കാറും കേവലമായ ഭരണത്തെ നിലനിർത്താൻവേണ്ടി വർഗ്ഗിയതയെ തലോലിക്കുന്ന കേരള സർക്കാറും ഭാരത്തിലെ മതേതരത്വം തച്ചുതകർക്കുന്ന ഈ കാലഘട്ടത്തിൽ മാഹ്താവിൻ്റെ ഒരോ വാക്കും പ്രാവർത്തികമാക്കേണ്ടത് ഒരോ ഇന്ത്യക്കാരൻ്റെയും കടമയും കർത്തവ്യവുമാണെന്ന് അനുസ്മരണയോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലേക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ഏച്ച് ഭാസ്കരൻ, എ.വി. കമ്മാടത്തു , വിജയലക്ഷ്മി,മണ്ഡലം ഭാരവാഹികളായ എൻ അജയകുമാർ, ഭാസ്കരൻ കല്ലംചിറ , സുര്യപ്രഭ എം.വി ഭാസ്കരൻ നായർ നഗരസഭാ അംഗങ്ങളായ ചന്ദ്രൻ മാസ്റ്റർ, ലിസി ടീച്ചർ, എൻസീമ, കോൺഗ്രസ്സ്നേതക്കളായ രാമകൃഷ്ണൻ മോനാച്ച , ആർ നാരായണൻ, ബാലൻ പുതിയ കടപ്പുറം,ശർമ്മിള , നാരായണൻ പൂടംകല്ലെടുക്കം, വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറിമാരായ രാജൻ എങ്ങോത്ത് സ്വാഗതവും
മനോജ് ഉപ്പിലിക്കെെ നന്ദിയും പറഞ്ഞു.

Recent News

Back to Top