കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ കെ സ് എഫ് ഇ ബ്രാഞ്ച് മാനേജരായ ഗീത പരമേശ്വരൻ കെ എസ് ർ ടി സി ബസിടിച്ച് മരിച്ചു

Share

ചിറ്റാരിക്കാൽ :മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ ഗൺമാൻ ആയിരുന്ന ഭർത്താവ് പരമേശ്വരൻ നായർക്കു ഒപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന കെ സ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ ഗീത കെ എസ് ർ ടി സി ബസിടിച്ച് മരിച്ചു.

ഇന്നലെ രാവിലെ പനവിള ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ പരിക്ക് പറ്റി 20 മിനിറ്റോളം റോഡിൽ കിടന്ന ഇവരെ KSRTC ജീവനക്കാർ രക്ഷിച്ചില്ല. കുറച്ച് സമയം കഴിഞ്ഞു അതുവഴി വന്ന മറ്റൊരു ബസിൽ വന്ന യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി ഗീത പരമേശ്വരൻ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരം തമ്പാനൂരിന് സമീപം പനവിള ജങ്ഷനിലായിരുന്നു അപകടം.

കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ കെ സ് എഫ് ഇ ബ്രാഞ്ച് മാനേജരായ ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കാലിലേക്ക് മടങ്ങാന്‍ തമ്പാനൂർ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഗീതയുടെ ഭർത്താവും ആംഡ്പൊലീസ് ഇൻസ്‌പെക്ടറുമായ പരമേശ്വരന്‍ നായര്‍ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. അപകടത്തില്‍പ്പെട്ട് റോഡില്‍ വീണ് കിടന്ന കുമാരി ഗീതയെ 20 മിനിറ്റിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്ന ആക്ഷേപമുയര്‍ന്നു.
അപകടത്തെ തുടര്‍ന്ന് 20 മിനിറ്റോളം റോഡില്‍ കിടന്നതിനെ തുടര്‍ന്ന് ഏറെ രക്തം നഷ്ടമായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസിലെ യാത്രക്കാര്‍ ഇവരെ സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മക്കള്‍: ഗൗരി കിരൺ, ഋഷികേശ്രു മരുമകന്‍: കിരണ്‍ (KSEB).

Back to Top