പി പി ഇ കിറ്റ് അഴിമതി ; കലക്ടറേറ്റിലേക് യൂത്ത് കോൺഗ്രസ്സ് മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു

Share

 

കോവിഡ്‌ മഹാമാരി കാലത്തെ അഴിമതിയുടെ സുവർണ്ണ കാലഘട്ടമായി കണ്ട,കോവിഡ്നെ പ്രതിരോധിക്കാൻ വാങ്ങിയ പിപിഇ കിറ്റിൽ പോലും കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കെ.കെ.ഷൈലജ എംഎൽഎയും രാജിവെച്ച് കേരളത്തിലെ പൊതുസമൂഹത്തോട് മാപ്പു പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് കളക്ടറേറ്റിലേക്ക് പ്രതിഷേധ പി പി ഇ കിറ്റ് മാർച്ച് നടത്തി.കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് കോവിഡ്‌ കാലത്തു പി പി ഇ കിറ്റ് വാങ്ങിയത്തിലൂടെ ഏതാണ്ട് 400 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആ കാലത്തേ ആരോഗ്യ മന്ത്രി ആയിരുന്ന കെ കെ ശൈലജ ക്കെതിരെ ലോകായുക്ത കേസ് എടുക്കാൻ ഉത്തരവിട്ട സാഹചര്യത്തിലാണ് യൂത്ത്‌ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്.വിദ്യാനഗർ ഗവണ്മെന്റ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കാലക്ട്രേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി സി സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ജില്ലാ ഭാരവാഹികളായ രതീഷ് കാട്ടുമാടം,വസന്തൻ ഐ എസ്,ഇ അശ്വതി,കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി,സത്യനാഥൻ പത്രവളപ്പിൽ,രാജേഷ് തമ്പാൻ,സ്വരാജ് കാനത്തൂർ,ഉനൈസ് ബേഡകം,ഷോണി കലയത്തുംകാൽ,വിനോദ് കള്ളാർ,രോഹിത് സി കെ,അഖിൽ അയ്യങ്കാവ്,അഹമ്മദ് ചേരൂർ,രാജു കുറിച്ചിക്കുന്ന്.ബി ബിനോയ്,ചന്ദ്രഹാസ ഭട്ട്,റാഫി അടൂർ,ഗിരികൃഷ്ണൻ കൂടാല, രാജിക ഉദുമ,യൂസഫ് കോട്ടക്കാൽ,ഷെറിൽ കയ്യംകൂടൽ,നിയോജക മണ്ഡലം പ്രെസിഡന്റ്മാരായ ജുനൈദ് ഉറുമി,രാഹുൽ രാംനഗർ,ജോബിൻ ബാബു,,മാത്യു ബദിയടുക്ക എന്നിവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡന്റ് മാരായ വൈശാഖ് കൂവാരത്ത്,രാജേഷ് തച്ചത്ത്,ഷെരീഫ് കുന്നുംകൈ,അജീഷ് കോളിച്ചാൽ,ജയരാജ് കള്ളാർ,ഷിബിൻ ഉപ്പിലിക്കൈ,ടി വി ആർ സൂരജ്,രാഗേഷ് കരിച്ചേരി, നിതിൻ രാജ് മാങ്ങാട്,പ്രദീപ് പൊയ്‌നാച്ചി, സിറാജ് പാണ്ടി,ജയപ്രകാശ് ബദിയടുക്ക,ഷാഹിദ് പുലിക്കുന്ന്,സുധീഷ് പാത്തനടുക്കം,ഹനീഫ് പടിഞ്ഞാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Back to Top