ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയില്‍ നാനാക്മട്ട സാഹിബ് ഗുരുദ്വാര ദേര കർസേവ തലവൻ ബാബ തർസേം സിങ് വെടിയേറ്റു മരിച്ചു.

Share

ബൈക്കിലെത്തിയ രണ്ടുപേരാണ് ഇദ്ദേഹത്തിനുനേരെ വെടിയുതിർത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

 

ആക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാണെന്നും ഇരുവരും സിഖുകാരാണെന്നും ഉധംസിങ്നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു.

 

വ്യാഴാഴ്ച രാവിലെ 6.15ഓടെ ഗുരുദ്വാരയില്‍ എത്തിയ ആക്രമികള്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ബാബ തർസേം സിങ്ങിനെ മുന്നില്‍നിന്നും പിന്നില്‍നിന്നും വെടിയുതിർക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ എട്ടു പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

 

 

Back to Top