കല്യാശ്ശേരി പട്ടുവത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ കൈയ്യേറ്റ ശ്രമം

Share

കണ്ണൂര്‍: കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ കൈയ്യേറ്റ ശ്രമം. കല്യാശ്ശേരി പട്ടുവത്ത് വെച്ചാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ഇത് സിപിഎം പ്രവര്‍ത്തകരാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

നിങ്ങളുടെ വിരട്ടലുകളും, കയ്യൂക്കും കണ്ട് ഭയക്കുന്നവനല്ല ഞാന്‍ . കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും നിന്റെയൊക്കെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നിരന്തരം നിര്‍ഭയം സഞ്ചാരിച്ചവനാണ് താന്‍. ആ എന്നെ ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ട. പട്ടുവം പഞ്ചായത്തിലെ ബൂത്ത് 98 മുതുകുടയില്‍ കള്ളവോട്ടിന് കൂട്ട് നില്‍ക്കുന്നത് പ്രിസൈഡിങ്ങ് ഓഫിസറെന്ന് അറിഞ്ഞാണ് ഞാന്‍ അവിടെ എത്തിയത് ഉടന്‍ സംഘടിച്ച് എത്തിയ സിപിഎം ഗുണ്ടകള്‍ വാഹനം തടഞ്ഞ് ആക്രമിച്ചുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളവോട്ട് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് യുഡിഎഫ് ആരോപിച്ചു. പ്രിസൈഡിംഗ് ഓഫീസറും കള്ളവോട്ടിന് കൂട്ടുനില്‍ക്കുകയാണ്. പോലീസ് സ്ഥലത്ത് ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെന്നും യുഡിഎഫ് പറയുന്നു.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെയും തടയാന്‍ ശ്രമമുണ്ടായി

വിഴിഞ്ഞം ഹാര്‍ബര്‍ ബൂത്തില്‍ ഇതേ തുടര്‍ന്ന് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. ബൂത്ത് സന്ദര്‍ശനത്തിന് എത്തിയ ശശി തരൂരിനെ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

മലപ്പുറത്തെ ഇടതുസ്ഥാനാര്‍ത്ഥി വി വസീഫിനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതിയുണ്ട്. മലപ്പുറം നെല്ലിക്കുത്തില്‍ ബൂത്ത് സന്ദര്‍ശനത്തിലെത്തിയപ്പോഴാണ് ഇടതുസ്ഥാനാര്‍ത്ഥിയെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാണ് പരാതി

Back to Top