കുണിയ ആന്റി നാർക്കോട്ടിക് ഡ്രഗ്സ് കൌൺസിലിന്റെ ഓഫീസ് കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി ബിജോയ് ഐപിഎസ് ഉത്ഘാടനം ചെയ്തു

Share

ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കുണിയ ആന്റി നാർക്കോട്ടിക് ഡ്രഗ്സ് കൌൺസിലിന്റെ കുണിയ ബദർ മസ്ജിദിന് സമീപത്തെ ഓഫീസ് കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി ബിജോയ് ഐപിഎസ് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഊന്നൽ നൽകി കുണിയയിൽ പ്രവർത്തിച്ചു വരുന്ന കുണിയ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസിന്റെ മേൽനോട്ടത്തിലാണ് കൌൺസിൽ രൂപീകൃതമായിട്ടുള്ളത്.

അനുദിനം വർധിച്ചുവരുന്ന ലഹരി ഉപയോഗ ശൃംഖലയ്‌ക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതിന് വേണ്ടി കുണിയ ആന്റി നാർക്കോട്ടിക് ഡ്രഗ് കൌൺസിൽ ചെയുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളും പ്രത്യേകിച്ച് യുവാക്കളും മുന്നിട്ടിറങ്ങുന്നതിലൂടെ മാത്രമേ ഓരോ പ്രദേശവും ലഹരിമുക്തമാക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കസ്റ്റംസ് പരോക്ഷ നികുതി, നാർക്കോട്ടിക്സ് നാഷണൽ അക്കാദമിയുടെ മുൻ ഡയറക്ടർ ശ്രീകുമാർ മേനോൻ ഐആർഎസ്സ് മുഖ്യപ്രഭാഷണം നടത്തി. ഒരു രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെയും സുസ്ഥിരതയെയും പോലും അട്ടിമറിക്കാൻ ശേഷിയുള്ളതാണ് മയക്കുമരുന്നിന്റെയും ലഹരി മരുന്നിന്റെയും വ്യാപന ശൃംഖല എന്ന് അദ്ദേഹം പറഞ്ഞു. ലഹരി

Back to Top