സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലകളിൽസംഘടിപ്പിക്കുന്ന ബാല പാർലമെൻ്റ് കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു.

Share

സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലകളിൽസംഘടിപ്പിക്കുന്ന ബാല പാർലമെൻ്റ് കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു. പാർലമെൻ്റിൽ
ജനാധിപത്യ ത്തിൻ്റെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കുടി സംഘടിപ്പിച്ച ബാല പാർലിമെൻറ് അഡ്വ: സി.എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവിഷാപ്രമോദ്‌ അധ്യക്ഷയായി.ശിശുക്ഷേമ സമീതി സംസ്ഥാന നിർവ്വാഹക സമിതിയംഗം ഒ എം ബാലകൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ പി.കെ നിഷാന്ത് , സചിത റൈ , എം വി നാരായണൻ, ജയൻ കാടകം എസ്‌ ഭാരതി , അനുരാഗ്‌ പുല്ലുർ, ഋഷിതാ പവിത്രൻ എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ടിഎംഎ കരീം സ്വാഗതവും ജില്ലാ ട്രഷറർ സിവിഗിരീഷൻ നന്ദിയും പറഞ്ഞു ജില്ലാ ശിശുക്ഷേമ സമിതി മുഖേന തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാർലമെൻറ് നേതാക്കളായി  പരിപാടി നയിച്ചത്‌. പ്രധാനമന്ത്രിയായ അശ്വിൻഎളേരി,  സ്‌പീക്കറായി കൃഷ്‌ണസുകുമാരൻ,  പ്രതിപക്ഷനേതാവായി കെ അഖിലയും  പാർലമെന്റിൽ തിളങ്ങി. വിവിധ വകുപ്പുമന്ത്രിമാരായി  എസ്‌കെ സാന്ദ്ര, ദർശന ജയപ്രകാശ്‌, പി.അമൽ , സി.അഖിലേഷ്‌ , പി.കാർത്തിക്‌,  എസ്.നവമി, കെ.ദേവസൂര്യ  , വി.വാസുദേവ്‌,  എച്ച്.അനുശ്രീ എന്നിവരും പാർലമെന്റിനെ സജീവമാക്കി.

Back to Top