വാട്‌സ്ആപ്പില്‍ പുതിയ മാറ്റം; അക്കൗണ്ടുകളെ ഇമെയിലുമായി ബന്ധിപ്പിക്കാം

Share

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇമെയില്‍ അക്കൗണ്ടുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിക്കാൻ ആകുമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. 2.23.24.10. വാട്‌സ്ആപ്പ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് തിരഞ്ഞെടുത്തിരിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പ് സെറ്റിങ്‌സിലേക്ക് പോയി അക്കൗണ്ട് – ഇമെയില്‍ അസ്രസ് എന്നിങ്ങനെ ഇമെയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം.

ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതി. എന്നാല്‍, വാട്‌സ്ആപ്പില്‍ ഇമെയില്‍ ചേര്‍ക്കുന്നത് യൂസര്‍മാര്‍ക്ക് ഏറെ ഉപയോഗപ്രദമായേക്കും. ഇമെയില്‍ സേവനം നിങ്ങള്‍ക്ക് ആറക്ക ഒ.ടി.പി വെരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നതിന് അധിക ഓപ്ഷനായി ഉപയോഗപ്പെടുത്താം. ടെലഗ്രാമില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയ്ഡിലും ഐ ഒ എസിലും വൈകാതെ തന്നെ ഫീച്ചര്‍ അവതരിപ്പിച്ചേക്കും.

വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഫോണ്‍ നമ്പറുകള്‍ക്ക് പകരമാവുന്നില്ല, കാരണം നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് അവ എല്ലായ്‌പ്പോഴും ആവശ്യമായി വരും.

Back to Top