നേപ്പാള്‍ ടീമിന് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ ; തങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച്‌ നേപ്പാള്‍ ക്യാപ്റ്റൻ

Share

നേപ്പാള്‍ ടീമിന് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ ; തങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച്‌ നേപ്പാള്‍ ക്യാപ്റ്റൻ
നേപ്പാള്‍ ടീമിന് 20 ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ നവീൻ ശ്രീവാസ്തവ താരങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറി.നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ചതുര്‍ ബി ചന്ദ്, സെക്രട്ടറി പരസ് ഖട്ക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ സമ്മാനത്തിന് നന്ദി പറഞ്ഞ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി പരസ്, ക്രിക്കറ്റ് മേഖലയിലെ ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്റെ തുടക്കമാകും ഇന്ത്യയുടെ ഈ ഉപഹാരം കൈമാറലെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സഹകരണം നേപ്പാളിനെ സംബന്ധിച്ച്‌ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം നായകന്റെ ആവശ്യം മറ്റൊന്നായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനൊപ്പം പരിശീലനം നേടാൻ അവസരം ഒരുക്കണമെന്ന് രോഹിത് പൗദല്‍ ആവശ്യപ്പെട്ടു. ഇതിനായി ബിസിസിഐയെ സമീപിക്കണമെന്നുംനേപ്പാളിലെ ഇന്ത്യൻ എംബസി അതില്‍ ഇടപെടണമെന്നും രോഹിത് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ഏകദിന റാങ്കിംഗില്‍ 15 -ാം സ്ഥാനത്താണ് നേപ്പാള്‍. ടി20 റാങ്കിംഗില്‍ 11-ാം സ്ഥാനത്തും. 2023 ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്.

Back to Top