ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡുമായി ഇൻസ്റ്റാ​ഗ്രാം.

Share

ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡുമായി ഇൻസ്റ്റാ​ഗ്രാം. മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റാ​ഗ്രാമിന്റെ തീരുമാനം. പണം നൽകി ഇൻസ്റ്റാഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപഭോക്താക്കളുടേയും ബ്രാൻഡുകളുടേയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം കൊടുക്കാനാണ് പുതിയ തീരുമാനം ഈ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നിലവിലുള്ള ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകൾക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയൊരു ഫീഡ് കൂടി ഉൾപ്പെടുത്തുക. ബ്രാൻഡുകളേയും ക്രിയേറ്റർമാരേയും ഒരു പ്രത്യേക വിഭാഗമായി വേർതിരിച്ചു കാണാൻ ഇതുവഴി ഉപഭോക്താക്കൾക്ക് കഴിയും.ഫേസ്ബുക്ക് വെബ്ബ് ഉപഭോക്താക്കളുടെ മെറ്റ വെരിഫൈഡ് മാസ നിരക്ക് 599 രൂപയാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് 699 രൂപയാണ് നിരക്ക്. മെറ്റയുടെ അധിക സേവനങ്ങളും ചെക്ക് മാർക്കും വെരിഫൈഡ് ഉപഭോക്താക്കൾക്ക് കിട്ടും. പുതിയ ഫീച്ചറിൽ ബ്ലൂ ചെക്ക് മാർക്കുള്ള എല്ലാവരുടേയും പോസ്റ്റുകൾ ഇതിൽ കാണിക്കുമോ എന്ന് വ്യക്തമല്ല.

Back to Top