ഉദുമ വണ്ടീസ് കുടുംബകൂട്ടായ്മ ആദരവും അനുമോദനവും സംഘടിപ്പിച്ചു

Share

ഉദുമ: ഉദയമംഗലം വണ്ടീസ് കുടുംബകൂട്ടായ്മ നേതൃത്വത്തില്‍ ആദരവും അനുമോദനവും സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ആചാര സ്ഥാനിക നായി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 35 വര്‍ഷമായി പൂക്കെട്ടിയായി സേവനം അനുഷ്ഠിക്കുന്ന സൂര്യനാരായണ റാവു, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ മറുപുത്തരി നാളില്‍ തുടര്‍ച്ചയായി 30 വര്‍ഷത്തിലധികമായി തേങ്ങയേറ് നടത്തുന്ന കുടുംബാംഗം വി വി കൊട്ടന്‍ക്കുഞ്ഞി എന്നിവരെയാണ് ഉപഹാരവും പണക്കിഴിയും നല്‍കി ആദരിച്ചത്. കൂടാതെ കൈവിരലില്‍ ഒരു മണിക്കൂറിലേറെ പുസ്തകം നിര്‍ത്താതെ കറക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കുടുംബാഗം ശ്രീഹരിയെ ചടങ്ങില്‍ അനുമോദിച്ചു. കൂട്ടായ്മ രക്ഷാധികാരിയും മുതിര്‍ന്ന അംഗവുമായ കണ്ണന്‍ കാസര്‍കോട് അധ്യക്ഷത വഹിച്ചു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ കപ്പണക്കാല്‍ തറവാടും വണ്ടീസ് കുടുംബവും തമ്മിലുളള ബന്ധം പുതുതലമുറയുമായി പങ്കുവെച്ചു. കെ ആര്‍ സോമന്‍, ജയചന്ദ്രന്‍ ഇടുവുങ്കാല്‍, പവിത്രന്‍ പടന്നക്കാട്, കുഞ്ഞിരാമന്‍ ചാത്തംങ്കൈ, പ്രേമ ജയചന്ദ്രന്‍, ജയരാജ്, രാജേഷ് കാസര്‍കോട്, ജയപ്രകാശ്, കിരണ്‍, സതീഷന്‍ എന്നിവര്‍ സംസാരിച്ചു. വിജയരാജ് ഉദുമ സ്വാഗതവും അനിത കെട്ടന്‍ക്കുഞ്ഞി നന്ദിയും പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തോക്കുളള ഭാരവാഹികളായി കണ്ണന്‍ കാസര്‍കോട് (രക്ഷാധികാരി), വിജയരാജ് ഉദുമ (പ്രസിഡന്റ്), ഉഷ കുഞ്ഞിക്കണ്ണന്‍ (സെക്രട്ടറി), വിശാഖ് ഉദുമ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Back to Top